അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ വെ​ടി​വ​യ്ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് ! സ​ക​ല സ​ന്നാ​ഹ​ങ്ങ​ളും ത​യ്യാ​ര്‍

അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി അ​തി​ക്ര​മം കാ​ട്ടി​യാ​ല്‍ മ​യ​ക്കു​വെ​ടി വ​യ്ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ്.

നി​ല​വി​ല്‍ കൊ​മ്പ​ന്‍ ഷ​ണ്‍​മു​ഖ ന​ദി അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്ത് തു​ട​രു​ന്ന അ​രി കൊ​മ്പ​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​രി​ക്കൊ​മ്പ​ന്‍ തു​മ്പി​ക്കൈ കൊ​ണ്ടു ത​ട്ടി​യി​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.

അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​ന്‍ തി​രു​വ​ല്ലി​പു​ത്തൂ​ര്‍ മേ​ഘ​മ​ല ക​ടു​വ​സ​ങ്കേ​ത​ത്തി​ലെ ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​തി​ര്‍​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍ അ​റി​യി​ച്ചു.

ഷ​ണ്മു​ഖ​നാ​ഥ​ന്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് അ​രി​ക്കൊ​മ്പ​ന്‍ ഉ​ള്‍​വ​ന​ത്തി​ലേ​ക്കു ക​ട​ന്നെ​ന്നാ​ണു ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​ത്തു ദൗ​ത്യ​സം​ഘം തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും കൊ​മ്പ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച ഷ​ണ്മു​ഖ​നാ​ഥ അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്തെ​ത്തി ആ​ന വെ​ള്ളം കു​ടി​ച്ചി​രു​ന്നു.

അ​ണ​ക്കെ​ട്ടി​ന് എ​തി​ര്‍​വ​ശ​ത്തെ കൃ​ഷി​ഭൂ​മി​യി​ലേ​ക്ക് അ​രി​ക്കൊ​മ്പ​ന്‍ ഇ​റ​ങ്ങി​യാ​ല്‍ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ദൗ​ത്യ​സം​ഘം പൂ​ര്‍​ത്തി​യാ​ക്കി.

എ​ന്നാ​ല്‍ ആ​ന ഉ​ള്‍​ക്കാ​ട്ടി​ല്‍​ത്ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. ഉ​ള്‍​ക്കാ​ട്ടി​ലാ​യ​തി​നാ​ല്‍ അ​രി​ക്കൊ​മ്പ​ന്റെ റേ​ഡി​യോ കോ​ള​റി​ല്‍​നി​ന്നു​ള്ള സി​ഗ്‌​ന​ല്‍ ല​ഭി​ക്കാ​ന്‍ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്.

Related posts

Leave a Comment