ദുബായ് വിമാനത്താവളത്തില്‍ ബാഗേജുകള്‍ മോഷ്ടിക്കുന്ന കമിതാക്കള്‍ ഒടുവില്‍ പിടിയില്‍ ! മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഭീഷണിയായ ഇവരെ കസ്റ്റംസ് കുടുക്കിയത് അതിവിദഗ്ധമായി…

ദുബായ്: വിദഗ്ധമായി മോഷണം നടത്തുന്നവരെ അതിവിദഗ്ധമായി പിടികൂടുന്നത് ഒരു മായാജാലം തന്നെയാണ്. ദുബായ് വിമാനത്താവളത്തില്‍ നടന്ന സംഭവം തെളിയിക്കുന്നത് ഇതാണ്. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ബാഗേജുകള്‍ മാത്രം മോഷ്ടിക്കുന്ന കമിതാക്കള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ ഞെട്ടിപ്പിക്കുന്ന മോഷണകഥയാണ് പുറത്തു വന്നിരിക്കുന്നത്. ദുബായ് ക്‌സറ്റംസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മോഷണത്തിന്റെ മായാജാലം എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവര്‍ മോഷണ സംഘത്തെ പൊക്കിയത്. വളരെ ആസൂത്രിതമായായിരുന്നു പോലീസിന്റെ നടപടി. പല ഘട്ടങ്ങളായി നടത്തിയ ഓപ്പറേഷന്‍ വഴി പഴുതുകളടച്ച് അതി വിദഗ്ധമായാണ് ഇവര്‍ ഈ മോഷണ കലയുടെ ദമ്പതികളെ കുരുക്കിയത്. കഴിഞ്ഞ കുറേ നാളുകളായി ദുബായ് വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ലഗേജുകള്‍ ധരാളമായി മോഷണം പോകുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ദമ്പതികള്‍ കുടുങ്ങിയത്. ഇരുവരെയും ദുബായ് പൊലീസിന് കൈമാറിയെന്നാണ് വിവരം. യാത്രക്കാരുടെ ബാഗേജുകള്‍ വിമാനത്താവളത്തിന്റെ ആഗമന…

Read More