ബാഹുബലിയുടെ രണ്ടു ഭാഗത്തിനുമായി മുടക്കിയത് 900 കോടി രൂപ; ആദ്യ ഭാഗം നിര്‍മ്മാതാവിന് സമ്മാനിച്ചത് 100 കോടിയുടെ നഷ്ടം; രണ്ടാം ഭാഗം സമ്മാനിക്കുന്നത് ചെറിയ ലാഭം മാത്രം; കണക്കിലെ യാഥാര്‍ഥ്യം ഇതാണ്…

കോടികള്‍ കൊയ്ത് ബാഹുബലി-2 മുന്നേറുമ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് അത്ര സന്തോഷമില്ല. കാരണം ചിത്രം വാരുന്ന കോടികളില്‍ അത്ര വലിയ ശതമാനമൊന്നും നിര്‍മാതാവിന് ലഭിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. ബാഹുഹലിയുടെ രണ്ടു ഭാഗങ്ങളുടെ നിര്‍മാണത്തിന് ആകെ ചിലവായത് 900 കോടിയാണ്. അതായത് 450 കോടി രൂപ വീതം. ആദ്യഭാഗത്തില്‍ നിര്‍മാതാവിന് ലഭിച്ചതാവട്ടെ 350 കോടി രൂപ മാത്രം. അതായത് 100 കോടി രൂപയുടെ നഷ്ടമാണ് ബാഹുബലി ആദ്യഭാഗം നിര്‍മാതാവിന് നേടിക്കൊടുത്തത്. രണ്ടാം പതിപ്പില്‍ കിട്ടുക 550 കോടിയും അതായത് തുച്ഛമായ ലാഭം മാത്രം. ട്രേഡ് അനലിസ്റ്റുകള്‍ ഇക്കാര്യത്തിലെ സത്യസ്ഥിതി വെളിപ്പെടുത്തുകയാണ്. മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ നേടിയത് 150 കോടി രൂപയാണ്. ചിത്രത്തിന്റെ നിര്‍മാണത്തിനായി ടോമിച്ചന്‍ മുളകുപാടത്തിന് ചിലവായതാവട്ടെ 30 കോടി രൂപയും. സിനിമ 150 കോടിക്ലബില്‍ കയറിയപ്പോള്‍ തീയറ്ററുകാരുടെ വിഹിതമായി 75 കോടി ആ വഴിയ്ക്കു പോയി. പിന്നെ പ്രമോഷനും…

Read More