കരുതിയിരിക്കുക… ബംഗ്ലാദേശ് തീവ്രവാദ സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ കേരളത്തിലും ചുവടുറപ്പിക്കുന്നു; മലപ്പുറത്തെത്തിയത് അനധികൃത കുടിയേറ്റത്തിന്റെ മറവില്‍…

കൊച്ചി:ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹുദ്ദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി.) കേരളത്തിലും ചുവടുറപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തിനു പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സംഘടന ശക്തമായ വേരോട്ടമുണ്ടാക്കിയതായും കഴിഞ്ഞ 23 നു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.ബംഗ്ലാദേശില്‍നിന്നും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ മറവിലാണു തീവ്രവാദികള്‍ എത്തുന്നത്. യു.എ.പി.എ. നിയമപ്രകാരം നിരോധിച്ച 41 ഭീകര സംഘടനകള്‍ക്കൊപ്പം ജെ.എം.ബി, ജെ.എം.ഐ, ജമാഅത്ത് ഉള്‍ ഹിന്ദുസ്ഥാന്‍ (ജെ.എം.എച്ച്) എന്നിവയെയും പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജെ.എം.ബി. ഇന്ത്യയില്‍ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ ഇന്ത്യ എന്ന പേരിലാണു (ജെ.എം.ഐ) അറിയപ്പെടുന്നത്. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ഖാലിഫേറ്റ് രൂപീകരിക്കുകയാണു അടിസ്ഥാന ലക്ഷ്യം. ജെ.എം.ബിയുടെ ബംഗ്ലാദേശിലെ തലവന്‍ സലാഹുദ്ദീന്‍ അഹമ്മദ് എന്ന ഷഹിദുല്‍ ഇസ്ലാം, സഹായി ഖൊമാം മിസാന്‍ എന്നിവര്‍ ഇന്ത്യയിലേക്കു കടന്നിരുന്നു. ഇതില്‍ മിസാന്‍ ബംഗാളി എന്ന വ്യാജേന മലപ്പുറത്തും എത്തിയിട്ടുണ്ട്. ബോധ്ഗയ സ്ഫോടന കേസില്‍ അറസ്റ്റിലായ…

Read More