ബറോസില്‍ നിന്ന് പൃഥിരാജ് പിന്മാറി ! മോഹന്‍ലാലിന്റെ ആദ്യ സംവിധായക സംരംഭത്തില്‍ നിന്ന് പൃഥി പിന്മാറാനുള്ള കാരണം ഇങ്ങനെ…

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ കന്നി സംവിധായക സംരംഭമായ ഫാന്റസി ചിത്രം ബറോസില്‍ നിന്ന് നടന്‍ പൃഥിരാജ് സുകുമാരന്‍ പിന്മാറി. ചിത്രീകരണം മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലമാണ് പൃഥിയുടെ പിന്മാറ്റമെന്നാണ് വിവരം. പൃഥ്വി നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് അഭിനയിക്കുന്നത്. അതിനുശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കും. ശാരീരികമായ മാറ്റങ്ങളും മറ്റും വേണ്ടിവരുന്ന കഥാപാത്രമായതിനാല്‍ ഈ ചിത്രത്തിനായി സമയം കൂടുതല്‍ മാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ബറോസില്‍ നിന്ന് പൃഥ്വി പിന്മാറിയത്. കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് ബറോസിന്റെ ചിത്രീകരണം ഈ വര്‍ഷം ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുന്‍പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ വീണ്ടും ലോക്ക്ഡൗണ്‍ വന്നു. ഇതോടെ ചിത്രീകരണം നിര്‍ത്തിവെച്ചു. അതിനുശേഷം ക്രിസ്മസ് കഴിഞ്ഞ് ഡിസംബര്‍ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്. ബറോസില്‍ ഇതുവരെ ഷൂട്ട്…

Read More