നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് എംഎല്‍എയുടെ ചെറുമകനെന്ന ബോര്‍ഡ് ! നാടുചുറ്റുന്ന യുവാവിനെ ഒടുവില്‍ കണ്ടെത്തി…

വാഹന നമ്പറിന് സ്ഥാനത്ത് നാഗര്‍കോവിലില്‍ എംഎല്‍എയുടെ കൊച്ചുമകനെന്ന് ബോര്‍ഡ് വെച്ച ബൈക്കില്‍ കറങ്ങുന്ന യുവാവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാഗര്‍ കോവിലില്‍ എംഎല്‍എ എം ആര്‍ ഗാന്ധിയുടെ കൊച്ചുമകനെന്നാണ് നമ്പര്‍ പ്ലേറ്റിലുളളത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയാണ് എം ആര്‍ ഗാന്ധി. എന്നാല്‍ ഗാന്ധി എന്നാല്‍ വിവാഹിതനല്ലെന്നതാണ് വസ്തുത. 1980 മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം ആര്‍ ഗാന്ധി തുടര്‍ച്ചയായി ആറ് തവണ തോറ്റു. 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഗര്‍കോവിലില്‍ വിജയം നേടിയാണ് നിയമസഭയിലെത്തിയത്. ലളിതമായ ജീവിതം നയിക്കുന്ന ഗാന്ധി ജുബ്ബയും ധോതിയും മാത്രമാണ് ധരിക്കുക. പാദരക്ഷകള്‍ ധരിക്കാതെയാണ് സഞ്ചാരം. ഇതുകൊണ്ടുതന്നെ അവിവാഹിതനായ ഗാന്ധിയുടെ ചെറുമകനെന്ന പേരില്‍ സഞ്ചരിക്കുന്ന യുവാവാരെന്ന് സോഷ്യല്‍മീഡിയയിലുടനീളം ചോദ്യം ഉയര്‍ന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആളെ കണ്ടെത്തിയത്. എം ആര്‍ ഗാന്ധിയുടെ…

Read More

കൂട്ടുകാരിയെ തോളിലിരുത്തി ബൈക്കോടിച്ച് യുവതിയുടെ അഭ്യാസം ! വന്‍തുക പിഴയിട്ട് പോലീസ്; വീഡിയോ വൈറലാകുന്നു…

സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് ഇപ്പോഴത്തെ യുവജനങ്ങള്‍. പാഞ്ഞുവരുന്ന ബസിന്റെ മുമ്പില്‍ ചാടുകയും ആളുകളെ മനപൂര്‍വം ബൈക്കിടിപ്പിക്കുകയുമൊക്കെ ചെയ്ത് പ്രശസ്തരാകാന്‍ ശ്രമിക്കുന്ന പലരുമുണ്ട്. ഇത്തരക്കാര്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. ഇപ്പോഴിതാ യുപിയിലെ ഗാസിയാബാദില്‍ കൂട്ടുകാരിയെ തോളിലിരുത്തി ബൈക്കോടിക്കുന്ന യുവതിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് അവര്‍ക്കു പിഴ നല്‍കിയിരിക്കുകയാണ് പൊലീസ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിലായിരുന്നു യുവതിയുടെ അഭ്യാസം. പൊതു നിരത്തിലെ ബൈക്ക് അഭ്യാസം, ട്രാഫിക് നിയമലംഘനം, ഹെല്‍മെറ്റ് ഇല്ലാതെയുള്ള ഡ്രൈവിങ്, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് 11000 രൂപയാണ് പിഴ ചുമത്തിയത്. അഭ്യാസം നടത്തിയ കൃത്യമായ സ്ഥലം പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യുവതികള്‍ ബൈക്കില്‍ ഈ അഭ്യാസം നടത്തുമ്പോള്‍ വഴിയിലൂടെ മറ്റു വാഹനങ്ങളും ആളുകളും പോകുന്നതും വിഡിയോയിലുണ്ട്. അതുകൊണ്ടുതന്നെയാണ് പൊലീസ് നടപടി കടുപ്പിക്കാന്‍ തിരുമാനിച്ചത്.

Read More