നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് എംഎല്‍എയുടെ ചെറുമകനെന്ന ബോര്‍ഡ് ! നാടുചുറ്റുന്ന യുവാവിനെ ഒടുവില്‍ കണ്ടെത്തി…

വാഹന നമ്പറിന് സ്ഥാനത്ത് നാഗര്‍കോവിലില്‍ എംഎല്‍എയുടെ കൊച്ചുമകനെന്ന് ബോര്‍ഡ് വെച്ച ബൈക്കില്‍ കറങ്ങുന്ന യുവാവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നാഗര്‍ കോവിലില്‍ എംഎല്‍എ എം ആര്‍ ഗാന്ധിയുടെ കൊച്ചുമകനെന്നാണ് നമ്പര്‍ പ്ലേറ്റിലുളളത്.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയാണ് എം ആര്‍ ഗാന്ധി.

എന്നാല്‍ ഗാന്ധി എന്നാല്‍ വിവാഹിതനല്ലെന്നതാണ് വസ്തുത. 1980 മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം ആര്‍ ഗാന്ധി തുടര്‍ച്ചയായി ആറ് തവണ തോറ്റു.

2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഗര്‍കോവിലില്‍ വിജയം നേടിയാണ് നിയമസഭയിലെത്തിയത്.

ലളിതമായ ജീവിതം നയിക്കുന്ന ഗാന്ധി ജുബ്ബയും ധോതിയും മാത്രമാണ് ധരിക്കുക. പാദരക്ഷകള്‍ ധരിക്കാതെയാണ് സഞ്ചാരം.

ഇതുകൊണ്ടുതന്നെ അവിവാഹിതനായ ഗാന്ധിയുടെ ചെറുമകനെന്ന പേരില്‍ സഞ്ചരിക്കുന്ന യുവാവാരെന്ന് സോഷ്യല്‍മീഡിയയിലുടനീളം ചോദ്യം ഉയര്‍ന്നത്.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആളെ കണ്ടെത്തിയത്. എം ആര്‍ ഗാന്ധിയുടെ സഹായിയും കാര്‍ ഡ്രൈവറുമായ കണ്ണന്റെ മകനായ അംരിഷാണ് എംഎല്‍എയുടെ പേരുപയോഗിച്ച് നഗരത്തില്‍ കറങ്ങി നടക്കുന്നത്.

ഗാന്ധിയുടെ കാര്‍ ഡ്രൈവറായ കണ്ണന്‍, അദ്ദേഹം എംഎല്‍എ ആകുന്നതിന് മുമ്പ് തന്നെ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

കണ്ണന്റെ കുടുംബത്തോട് വലിയ സ്നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്. ഡ്രൈവറായിരുന്ന കണ്ണന്‍ ഇപ്പോള്‍ എം ആര്‍ ഗാന്ധിയുടെ അടുത്ത സഹായിയായി മാറിയിരിക്കുകയാണ്. ഇതോടെയാണ് അംരീഷ് ബൈക്കുമായി കളത്തിലിറങ്ങിയത്.

Related posts

Leave a Comment