വീട്ടിലില്ല, ഫോൺ സ്വിച്ച് ഓഫ് ; ബി​നോ​യ് കോ​ടി​യേ​രി ഒ​ളി​വി​ലെന്ന് പോലീസ്; ബി​നോ​യി​യെ തേ​ടി മും​ബൈ പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്; അന്വേഷണത്തിന് പ്രത്യേക സംഘം

ക​ണ്ണൂ​ർ: ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രേ യു​വ​തി ന​ൽ​കി​യ പീ​ഡ​ന​ക്കേ​സ് അ​ന്വേ​ഷി​ക്കാ​ൻ മും​ബൈ​യി​ൽ നി​ന്നും ക​ണ്ണൂ​രി​ലെ​ത്തി​യ പോ​ലീ​സ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി നോ​ട്ടീ​സ് ന​ല്കി. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും കു​ടും​ബ​വും വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മീ​പ​ത്തു​ള്ള ബ​ന്ധു​ക്ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ല്കി​യ​ത്. മൂ​ഴി​ക്ക​ര​യി​ലെ മൊ​ട്ട​മ്മ​ൽ വീ​ട്ടി​ലും പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും അ​വി​ടെ​യും ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന്യൂ ​മാ​ഹി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മും​ബൈ പോ​ലീ​സ് കോ​ടി​യേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. മും​ബൈ ഒ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബി​നോ​യ് കോ​ടി​യേ​രി​യോ​ട് ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ് ന​ല്കി​യ​ത്. മും​ബൈ ഒ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വ​തി ന​ല്കി​യ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കോ​ടി​യേ​രി, തി​രു​വ​ന​ന്ത​പു​രം എ​ന്നീ സ്ഥ​ല​ങ്ങ​ളാ​യി​രു​ന്നു പ​രാ​മ​ർ​ശി​ച്ച​ത്. അ​തി​നാ​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും നോ​ട്ടീ​സ് ന​ല്കാ​നു​മാ​ണ് മും​ബൈ ഒ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ വി​നാ​യ​ക് യാ​ദ​വ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ദ​യാ​ന​ന്ദ്…

Read More