കു​ട്ടി​ക​ളു​ടെ ജീ​വ​നു പു​ല്ലു​വി​ല! പൊ​ട്ടി​ക്കീ​റി​യ ക​ളി​ക്കോ​പ്പ് മാ​റ്റാ​തെ വ​നം വ​കു​പ്പ്

പേ​രാ​മ്പ്ര: പി​ഞ്ചു​കു​ട്ടി​ക​ളു​ടെ ജീ​വ​നും ആ​രോ​ഗ്യ​ത്തി​നും വി​ല ക​ൽ​പ്പി​ക്കാ​തെ പെ​രു​വ​ണ്ണാ​മൂ​ഴി വ​നം വ​കു​പ്പ്. തു​രു​മ്പെ​ടു​ത്ത് പൊ​ട്ടി​ക്കീ​റി​യ ക​ളി​ക്കോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്ന വാ​ക്കു പാ​ലി​ക്കാ​തെ അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു ക​യാ​ണ​വ​ർ. പെ​രു​വ​ണ്ണാ​മൂ​ഴി വ​നം വ​ന്യ ജീ​വി പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലാ​ണ് കാ​ല​ഹ​ര​ണ​പ്പെ​ട്ട ക​ളി​ക്കോ​പ്പു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

ക​യ​റി ഊ​ർ​ന്നി​റ​ങ്ങു​ന്ന ക​ളി​ക്കോ​പ്പി​ന്റെ തു​രു​മ്പെ​ടു​ത്ത പൊ​ട്ടി​ക്കീ​റി​യ ക​മ്പി​യി​ൽ പി​ടി​ച്ച ഒ​രു പി​ഞ്ചു കു​ഞ്ഞി​ന്റെ കൈ​പ്പ​ത്തി​ക്കു മാ​ര​ക മു​റി​വേ​റ്റ സം​ഭ​വം മു​മ്പു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്റെ പേ​രി​ൽ ക​ളി​ക്കോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്നു വീ​മ്പി​ള​ക്കി ക​ളി​ക്കോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു അ​ധി​കൃ​ത​ർ വി​ല​ക്കി​യി​രു​ന്നു. എ​ന്നാ​ൽ തീ​രു​മാ​ന​ത്തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​യു​സ്.

പൊ​ട്ടി​യ ക​മ്പി മാ​റ്റി സ്ഥാ​പി​ച്ച് അ​പ​ക​ടം വ​രു​ത്തി​യ ക​ളി​ക്കോ​പ്പ​ട​ക്കം വീ​ണ്ടും തു​റ​ന്നു കൊ​ടു​ത്തു. അ​തേ ക​ളി​ക്കോ​പ്പി​ന്റെ ഇ​രു​ന്നു ഊ​ർ​ന്നി​റ​ങ്ങു​ന്ന അ​ടി​ഭാ​ഗം പൊ​ട്ടി ദ്വാ​രം വീ​ണ നി​ല​യി​ലാ​ണി​പ്പോ​ൾ. ഊ​ർ​ന്നി​റ​ങ്ങു​ന്ന കു​ട്ടി​ക​ൾ​ക്കു മാ​ര​ക മു​റി​വേ​ൽ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

Related posts