ഐഎസ്എല്‍ ; കൊച്ചിയില്‍ ബം​​ഗ​​ളൂ​​രു പ​​ന്തു ത​​ട്ടേ​​ണ്ട​​ത് മ​​ഞ്ഞ​​ക്കു​​പ്പാ​​യ​​ക്കാ​​ര്‍ക്ക് ന​​ടു​​വിൽ

 

കൊ​​ച്ചി: ഒ​​മ്പ​​തു വ​​ര്‍ഷ​​മാ​​യി കൊ​​ണ്ടു​​ന​​ട​​ക്കു​​ന്ന ക​​ലി​​പ്പ​​ട​​ക്കി ക​​പ്പ​​ടി​​ക്കാ​​ന്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സും തോ​​ല്‍വി​​യെ​​ന്ന് വെ​​റു​​തെപോ​​ലും ചി​​ന്തി​​ക്കാ​​ത്ത മു​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​യും നേ​​ര്‍ക്കു​​നേ​​ര്‍ വ​​രു​​ന്ന ഉ​​ശി​​ര​​ന്‍ പോ​​രാ​​ട്ട​​ത്തോ​​ടെ ഐ​​എ​​സ്എ​​ല്‍ പ​​ത്താം സീ​​സ​​ണി​​ന് ഇ​​ന്ന് ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ കി​​ക്കോ​​ഫ്.

ടി​​ക്ക​​റ്റു​​ക​​ള്‍ പൂ​​ര്‍ണ​​മാ​​യും വി​​റ്റു​​തീ​​ര്‍ന്ന​​തോ​​ടെ മ​​ഞ്ഞ​​ക്കു​​പ്പാ​​യ​​ക്കാ​​ര്‍ക്ക് ന​​ടു​​വി​​ലാ​​കും ബം​​ഗ​​ളൂ​​രു പ​​ന്തു ത​​ട്ടേ​​ണ്ട​​ത്. രാ​​ത്രി എ​​ട്ടി​​ന് സ്‌​​പോ​​ര്‍ട്‌​​സ് 18ലും ​​സൂ​​ര്യ മൂ​​വീ​​സി​​ലും ത​​ത്‌​​സ​​മ​​യം ക​​ളി കാ​​ണാം.

ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യ പ്ലേ ​​ഓ​​ഫ് മ​​ത്സ​​ര​​ത്തി​​നി​​ടെ റ​​ഫ​​റി​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഗ്രൗ​​ണ്ട് വി​​ട്ടി​​രു​​ന്നു.

ഈ ​​തീ​​രു​​മാ​​ന​​ത്തി​​ന് ടീം ​​വ​​ലി​​യ വി​​ല ന​​ല്‍കേ​​ണ്ടി​​യും വ​​ന്നു. ഇ​​തേ​​ത്തു​​ട​​ര്‍ന്നു​​ണ്ടാ​​യ വി​​ല​​ക്ക് തീ​​രാ​​ത്ത​​തി​​നാ​​ല്‍ സീ​​സ​​ണി​​ലെ ആ​​ദ്യ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​രി​​ശീ​​ല​​ക​​ന്‍ ഇ​​വാ​​ന്‍ വു​​ക്കു​​മ​​നോ​​വി​​ച്ചി​​ന് പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രും. വു​​ക്കു​​മ​​നോ​​വി​​ച്ചി​​ന്‍റെ കീ​​ഴി​​ല്‍ തു​​ട​​ര്‍ച്ച​​യാ​​യ ര​​ണ്ട് സീ​​സ​​ണു​​ക​​ളി​​ല്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ്ലേ ​​ഓ​​ഫി​​ലെ​​ത്തി​​യി​​രു​​ന്നു.

മൂ​​ന്നു ത​​വ​​ണ ഫൈ​​ന​​ലി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഇ​​തു​​വ​​രെ കി​​രീ​​ട​​മു​​യ​​ര്‍ത്താ​​ന്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​നാ​​യി​​ട്ടി​​ല്ല. തു​​ട​​ര്‍ച്ച​​യാ​​യ എ​​ട്ടാം സീ​​സ​​ണി​​ലാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്. ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നാ​​ല്‍ കെ.​​പി. രാ​​ഹു​​ലും ബ്രൈ​​സ് മി​​റാ​​ന്‍ഡ​​യും ടീ​​മി​​നൊ​​പ്പ​​മി​​ല്ല.

പ​​രി​​ക്കേ​​റ്റ സൗ​​ര​​വ് മൊ​​ണ്ഡ​​ലും ഇ​​ഷാ​​ന്‍ പ​​ണ്ഡി​​ത​​യും ടീ​​മി​​ലു​​ണ്ടാ​​കി​​ല്ല. റോ​​യ് കൃ​​ഷ്ണ, സ​​ന്ദേ​​ശ് ജി​​ങ്കാ​​ന്‍, ഉ​​ദാ​​ന്ത സിം​​ഗ് തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന താ​​ര​​ങ്ങ​​ള്‍ ഇ​​ല്ലെ​​ങ്കി​​ലും പു​​തു​​മു​​ഖ​​ങ്ങ​​ളെ​​യും പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രെ​​യും കോ​​ര്‍ത്തി​​ണ​​ക്കി പോ​​യ സീ​​സ​​ണി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്താ​​നാ​​ണ് സൈ​​മ​​ണ്‍ ഗ്രെ​​യ്‌​​സ​​ന്‍റെ പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി ഇ​​ന്നെ​​ത്തു​​ന്ന​​ത്. ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സ് ടീ​​മി​​ല്‍ ഉ​​ള്‍പ്പെ​​ട്ട​​തി​​നാ​​ല്‍ സു​​നി​​ല്‍ ഛേത്രി ​​ഇ​​ന്ന് ടീ​​മി​​നൊ​​പ്പം ഉ​​ണ്ടാ​​കി​​ല്ല.

ഇ​​ന്നു ന​​ട​​ക്കു​​ന്ന സ​​തേ​​ണ്‍ ഡ​​ര്‍ബി​​യി​​ല്‍ വി​​ജ​​യി​​ക്കാ​​നാ​​യാ​​ല്‍ സീ​​സ​​ണി​​ലു​​ട​​നീ​​ളം ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന് അ​​ത് ഇ​​ന്ധ​​നം പ​​ക​​രും. അ​​തേ​​സ​​മ​​യം ക​​ണ​​ക്കി​​ലെ ക​​ളി​​യി​​ല്‍ ബം​​ഗ​​ളൂ​​രു​​വി​​നാ​​ണ് മു​​ന്‍തൂ​​ക്കം. ഇ​​തു​​വ​​രെ 14 ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ള്‍ എ​​ട്ടു ത​​വ​​ണ വി​​ജ​​യം ബം​​ഗ​​ളൂ​​രു​​വി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു. മൂ​​ന്നു ത​​വ​​ണ ബ്ലാ​​സ്റ്റേ​​ഴ്‌​​സ് വി​​ജ​​യി​​ച്ച​​പ്പോ​​ള്‍ മൂ​​ന്ന് ക​​ളി​​ക​​ള്‍ സ​​മ​​നി​​ല​​യി​​ലു​​മാ​​യി.

പൊട്ടിത്തെറിക്കാന്‍ 29 അംഗ സ്‌ക്വാഡ്‌

പു​​തു​​മു​​ഖ​​ങ്ങ​​ളും പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രും അ​​ട​​ങ്ങി​​യ 29 അം​​ഗ ടീ​​മാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റേ​​ത്. അ​​ഡ്രി​​യാ​​ന്‍ ലൂ​​ണ​​യാ​​ണ് നാ​​യ​​ക​​ന്‍.

കെ.​​പി. രാ​​ഹു​​ല്‍, സ​​ച്ചി​​ന്‍ സു​​രേ​​ഷ്, നി​​ഹാ​​ല്‍ സു​​ധീ​​ഷ്, മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​ര്‍, മു​​ഹ​​മ്മ​​ദ് ഐ​​മെ​​ന്‍, വി​​ബി​​ന്‍ മോ​​ഹ​​ന​​ന്‍ എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ലെ മ​​ല​​യാ​​ളി​​ക​​ള്‍.

ടീം ​​ഇ​​വ​​രി​​ല്‍നി​​ന്ന്: ക​​ര​​ണ്‍ജി​​ത് സിം​​ഗ്, ലാ​​റ ശ​​ര്‍മ, സ​​ച്ചി​​ന്‍ സു​​രേ​​ഷ്, മു​​ഹ​​മ്മ​​ദ് അ​​ര്‍ബാ​​സ് (ഗോ​​ള്‍ കീ​​പ്പ​​ര്‍മാ​​ര്‍), പ്ര​​ബീ​​ര്‍ ദാ​​സ്, പ്രീ​​തം കോ​​ട്ടാ​​ല്‍, ഐ​​ബ​​ന്‍ഭ ഡോ​​ഹ്‌​​ലിം​​ഗ്, ന​​വോ​​ച്ച സിം​​ഗ്, ഹോ​​ര്‍മി​​പാം ആ​​ര്‍വി, സ​​ന്ദീ​​പ് സിം​​ഗ്, മാ​​ര്‍ക്കോ ലെ​​സ്‌​​കോ​​വി​​ച്ച്, മി​​ലോ​​സ് ഡ്രി​​ന്‍സി​​ച്ച് (ഡി​​ഫ​​ന്‍ഡ​​ര്‍മാ​​ര്‍), ഡാ​​നി​​ഷ് ഫാ​​റൂ​​ഖ്, ബ്രൈ​​സ് മി​​റാ​​ന്‍ഡ, ജീ​​ക്‌​​സ​​ണ്‍ സിം​​ഗ്, സൗ​​ര​​വ് മൊ​​ണ്ഡ​​ല്‍, വി​​ബി​​ന്‍ മോ​​ഹ​​ന​​ന്‍, മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​ര്‍, മു​​ഹ​​മ്മ​​ദ് ഐ​​മെ​​ന്‍, യോ​​യ്‌​​ഹെ​​ന്‍ബ മെ​​യ്തി, ഫ്രെ​​ഡി ല​​ല്ലാ​​വ്മ, അ​​ഡ്രി​​യാ​​ന്‍ ലൂ​​ണ (മി​​ഡ്ഫീ​​ല്‍ഡ​​ര്‍മാ​​ര്‍), നി​​ഹാ​​ല്‍ സു​​ധീ​​ഷ്, ബി​​ദ്യാ​​സാ​​ഗ​​ര്‍ സിം​​ഗ്, കെ.​​പി. രാ​​ഹു​​ല്‍, ഇ​​ഷാ​​ന്‍ പ​​ണ്ഡി​​ത, ദി​​മി​​ത്രി​​യോ​​സ് ഡ​​യ​​മ​​ന്‍റ​​കോ​​സ്, ക്വാ​​മി പെ​​പ്ര, ദെ​​യ്‌​​സു​​കി സ​​കാ​​യ് (സ്‌​​ട്രൈ​​ക്ക​​ര്‍മാ​​ര്‍).

Related posts

Leave a Comment