ബോട്ടില്‍കാപ് ചലഞ്ചുമായി ആരാധകരെ വെല്ലുവിളിച്ച് ജേസന്‍ സ്റ്റാഥം ! അനായാസം ചെയ്തു കാണിച്ച് അക്ഷയ് കുമാര്‍;വീഡിയോ വൈറലാകുന്നു…

ഹോളിവുഡ് ആക്ഷന്‍ ഹീറോ ജേസണ്‍ സ്റ്റാഥത്തിന്റെ ബോട്ടില്‍കാപ് ചാലഞ്ചിന് കിടിലന്‍ മറുപടിയുമായി ഇന്ത്യയുടെ സ്വന്തം ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍. ചലഞ്ച് ഏറ്റെടുത്ത അക്ഷയ് കുമാര്‍ അനായാസം ഇത് ചെയ്തു കാണിക്കുകയും ചെയ്തു. തനിക്കിത് ചെയ്യാതിരിക്കാനാകുന്നില്ലെന്നും ആക്ഷനില്‍ തനിക്കു മാതൃകയായ ജേസണ്‍ സ്റ്റാഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വിഡിയോയെന്നും അക്ഷയ് കുമാര്‍ കുറിച്ചു. നടന്മാരെ ആരെയും വെല്ലുവിളിക്കാത്ത താരം എല്ലാവരും ഈ ചാലഞ്ചില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ഹോളിവുഡ് താരം ജേസണ്‍ സ്റ്റാഥം, ഗായകന്‍ ജോണ്‍ മേയര്‍ എന്നിവരാണ് ബോട്ടില്‍കാപ് ചാലഞ്ചുമായി ഇന്റര്‍നെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ചത്. ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടില്‍കാപ് ചാലഞ്ച്. കുപ്പിയില്‍ തൊടുക പോലും െചയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താല്‍ ചാലഞ്ചില്‍ നിന്നും പുറത്തുപോകും.…

Read More