ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന ശി​വ​ഗം​ഗ​യ്ക്ക് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​താ​ന്‍ തു​ണ​യാ​യി ‘അ​ഭ​യം’

മാ​വേ​ലി​ക്ക​ര: ജ​ന്മ​മെ​ടു​ത്ത് നാ​ലാം ദി​നം മു​ത​ല്‍ ഹൃദ്രോഗ​ത്തി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന ശി​വ​ഗം​ഗ​യ്ക്ക് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ തു​ണ​യാ​യി അ​ഭ​യം പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റ്. വാ​ല്‍​വി​നു ത​ക​രാ​റു​ള്ള ശിവഗംഗ ക്ലാ​സ് മു​റി​യി​ല്‍ ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ ക്ര​മീ​ക​രി​ച്ചു സ്‌​ക്രൈ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബി​ഷ​പ് ഹോ​ഡ്ജ​സ് എ​ച്ച്എ​സ്എ​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി.

മു​ള്ളി​ക്കു​ള​ങ്ങ​ര പ്ര​ണ​വ് നി​വാ​സി​ല്‍ വി.​ശി​വ​ഗം​ഗയാണു പ്രൈ​വ​റ്റാ​യി രജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​ന്ന​ലെ ആ​ദ്യ പ​രീ​ക്ഷ എ​ഴു​തി​യ​ത്. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ധു​സൂ​ദ​ന​ന​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ഭ​യം പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി ത​ങ്ങ​ളു​ടെ ആം​ബു​ല​ന്‍​സി​ല്‍ ശി​വ​ഗം​ഗ​യെ പ​രീ​ക്ഷാ​ഹാ​ളി​നു സ​മീ​പം എ​ത്തി​ച്ചു.

അ​ഭ​യം ഏ​രി​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ലി​ജോ വ​ര്‍​ഗീ​സ്, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ്, മാ​താ​പി​താ​ക്ക​ളാ​യ ടി.​പി.​സ​നി​ല്‍​കു​മാ​ര്‍, എ​സ്.​വി​നീ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശി​വ​ഗം​ഗ​യെ ക്ലാ​സി​ല്‍ നി​ശ്ചി​ത സീ​റ്റി​ലി​രു​ത്തി.ക്ലാ​സ് മു​റി​യി​ല്‍ പ്ര​ത്യേ​ക​മാ​യ ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ ക്ര​മീ​ക​രി​ച്ച് ഇ​തി​ല്‍ നി​ന്നു​ള്ള ട്യൂ​ബ് മൂ​ക്കി​ല്‍ ഉ​റ​പ്പി​ച്ചാ​ണു പ​രീ​ക്ഷ എ​ഴു​തി​യ​ത്. വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടാ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ര​ത്യേ​കം ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റും ഒ​രു​ക്കി​യി​രു​ന്നു.

ജ​നി​ച്ച​തി​ന്‍റെ നാ​ലാം ദി​വ​സം ഒ​രു വാ​ല്‍​വ് മാ​ത്ര​മാ​ണു​ള്ള​തെ​ന്നു ക​ണ്ടെ​ത്തി. അ​ന്നു മു​ത​ല്‍ ശി​വ​ഗം​ഗ ചി​കി​ത്സ​യി​ലാ​ണ്. പി​ന്നീ​ട് വാ​ല്‍​വി​ല്‍ ര​ണ്ടു സു​ഷി​ര​ങ്ങ​ളും രൂ​പ​പ്പെ​ട്ടു. ശ​രീ​ര​ത്തി​ല്‍ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞു ത​ള​ര്‍​ന്നുവീ​ഴു​ന്ന രോ​ഗ​ത്തി​ന്‍റെ വേ​ദ​ന​യി​ലും പ​ഠ​ന​ത്തെ മു​റു​കെപ്പിടി​ച്ച ശി​വ​ഗം​ഗ​യു​ടെ ത​ക​രാ​റാ​യ വാ​ല്‍​വ് മാ​ത്ര​മാ​യി മാ​റ്റി​വ​യ്ക്കാ​ന്‍ സാ​ധ്യ​മ​ല്ല. ഹൃ​ദ​യ​വും ശ്വാ​സ​കോ​ശ​വും ഒ​രു​മി​ച്ചു മാ​റി​യാ​ല്‍ മാ​ത്ര​മേ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്താ​ന്‍ സാ​ധി​ക്കൂ. ദാ​താ​വി​നാ​യു​ള്ള കാ​ത്തി​രി​പ്പി​നി​ട​യി​ലാ​ണു എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ത്തി​യ​ത്.

Related posts

Leave a Comment