കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ല്‍ ക​മ്പി​യ്ക്ക് പ​ക​രം ‘ത​ടി​വെ​ച്ച്’ വാ​ര്‍​ത്തു ! നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് പാ​ലം പ​ണി ത​ട​ഞ്ഞു; സം​ഭ​വം കേ​ര​ള​ത്തി​ല്‍ ത​ന്നെ…

പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ല്‍ പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് തൂ​ണ്‍ വാ​ര്‍​ക്കു​ന്ന​തി​ന് ക​മ്പി​ക്ക് പ​ക​രം കോ​ണ്‍​ക്രീ​റ്റി​ല്‍ ത​ടി ഉ​പ​യോ​ഗി​ച്ച​താ​യി പ​രാ​തി. പ​ഴ​വ​ങ്ങാ​ടി വ​ലി​യ​പ​റ​മ്പി​ല്‍​പ​ടി​യി​ലു​ള്ള ബ​ണ്ടു​പാ​ലം റോ​ഡി​ല്‍ പാ​ല​ത്തി​ന്റെ ഡി​ആ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളാ​ണ് ത​ടി ഉ​പ​യോ​ഗി​ച്ച് വാ​ര്‍​ത്ത​താ​യി നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. പാ​ല​ത്തി​ന്റെ തൂ​ണി​ന് ചു​റ്റു​മു​ള്ള സം​ര​ക്ഷ​ണ ക​വ​ച​മെ​ന്ന നി​ല​യ്ക്കാ​ണ് ഡി​ആ​ര്‍ പാ​ക്കിം​ഗ് നി​ര്‍​മി​ക്കു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ല്‍ ത​ടി ത​ള​ളി നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന കോ​ണ്‍​ക്രീ​റ്റ് പീ​സു​ക​ള്‍ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​ത്ത് ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​യെ​ല്ലാം വാ​ര്‍​ത്തി​രി​ക്കു​ന്ന​ത് ത​ടി വെ​ച്ച് ത​ന്നെ​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പി​ല്ല.

Read More

പണം അനുവദിച്ചിട്ടും പാലം പണി തുടങ്ങിയില്ല ! ഈ മഴക്കാലത്തും ഒറ്റപ്പെടുമെന്ന ഭീതിയില്‍ മാങ്കോട്ടു കുന്ന് ഗ്രാമം; നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിന്‍വലിക്കുമെന്ന് സുരേഷ് ഗോപി

വയനാട്: സുരേഷ് ഗോപി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പണമനുവദിച്ചിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം പാലംപണി നടക്കാതായതോടെ ഈ മഴക്കാലത്തും ഒറ്റപ്പെടുമെന്ന പേടിയിലാണ് വയനാട് കോട്ടത്തറയിലെ മാങ്കോട്ടുകുന്ന് ഗ്രാമം. ഇതിനിടെ പതിനഞ്ച് ദിവസത്തിനുള്ളില്‍ നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിന്‍വലിക്കുമെന്ന് സുരേഷ് ഗോപി ജില്ലാ കളക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമാണ് പണി വൈകാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. ചുറ്റും വെള്ളം പൊങ്ങുന്നതിനാല്‍ മഴക്കാലത്ത് മാങ്കോട്ടുകുന്നിലെ കുട്ടികള്‍ സ്‌കൂളില്‍ പോകാറില്ല. മഴയില്‍ മാസങ്ങളോളം ഗ്രാമത്തിലുള്ള മുഴുവന്‍ ആളുകളും ഒറ്റപ്പെടും. കഴിഞ്ഞ ജൂലൈയിലാണ് സുരേഷ് ഗോപി 35 ലക്ഷം രൂപ നടപ്പാലത്തിനായി അനുവദിച്ചത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമുള്ള തുക ഉപയോഗിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. വര്‍ഷം ഒന്നു കഴിയാറായെങ്കിലും ഫയല്‍ നീങ്ങിയിട്ട് പോലുമില്ല. ഇതോടെയാണ് പതിനഞ്ച് ദിവസത്തിനുള്ളില്‍ പണി തുടങ്ങിയില്ലെങ്കില്‍ ഫണ്ട്…

Read More

ഇത് ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം ഇടിയുന്ന പാലമല്ലിത് ! പ്രളയത്തിലും ഉരുള്‍പൊട്ടലിലുമൊന്നും യാതൊരു കുലുക്കവുമില്ല; ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലം കാലത്തെ അതിജീവിച്ചതിങ്ങനെ…

ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം തകര്‍ന്നു വീഴുന്ന പാലങ്ങളുടെ ധാരാളം കഥകള്‍ കേരളത്തിനു പറയാനുണ്ടാകും. എന്നാല്‍ നെല്ലിയാമ്പതിയിലേക്ക് റോഡ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ചപ്പോള്‍ ബ്രിട്ടിഷുകാര്‍ നിര്‍മിച്ച പാലത്തിന്റെ തറക്കല്ലുകള്‍ക്കു ഇന്നും ഇളക്കമില്ല. പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചുണ്ടായപ്പോള്‍ മറ്റു ഭാഗങ്ങള്‍ തകര്‍ന്നപ്പോഴും ഉരുക്കുപോലെ നിന്നു ഈ കരിങ്കല്‍കെട്ട്. ഈ മാസം 15ന് ഉരുള്‍പൊട്ടലുണ്ടായ കുണ്ട്‌റുചോലയിലെ പാലം തകര്‍ന്ന് ഒഴുകിപ്പോയിരുന്നു. 2009ലും ഇതേ സ്ഥലത്ത് ഉരുള്‍പൊട്ടി റോഡ് തകര്‍ന്നിരുന്നു. 25 ഹെക്ടര്‍ വനപ്രദേശം ഇല്ലാതാക്കിയ ഉരുള്‍പൊട്ടല്‍ ഈ പാതയിലൂടെയാണു പോയത്. അന്ന് ഒരാഴ്ചയെടുത്താണു താല്‍ക്കാലിക പാലം പണിതത്. മൂന്നു കോടിരൂപയുടെ നഷ്ടം വരുത്തിയ ദുരന്തത്തിനു ശേഷം 1.48 കോടി രൂപ മുടക്കിയാണു ഇവിടെ പുതിയ പാലം പണിതത്. പിന്നീട് കൂറ്റന്‍ പാറക്കഷണങ്ങള്‍ ഉരുണ്ടിറങ്ങി പാലത്തെ വലിച്ചുകൊണ്ടുപോയെങ്കിലും പണ്ടുകാലത്തെ കരിങ്കല്‍കെട്ട് ഇന്നും ഇവിടെത്തന്നെ നിന്നു. കരിങ്കല്ലുകള്‍ ചതുരക്കട്ടകളാക്കി കൃത്യമായി അടുക്കിയ നിലയിലാണു പണ്ടുള്ളവര്‍ കെട്ടിയിട്ടുള്ളത്.…

Read More