അ​തി​ര്‍​ത്തി​യി​ല്‍ പ്ര​വേ​ശി​ച്ച ഡ്രോ​ണ്‍ സൈ​ന്യം വെ​ടി​വെ​ച്ചി​ട്ടു ! ചെ​ന്നു വീ​ണ​ത് പാ​ക്കി​സ്ഥാ​ന്റെ മ​ണ്ണി​ല്‍…

അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ക​ട​ന്ന പാ​കി​സ്ഥാ​ന്‍ ഡ്രോ​ണ്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം വെ​ടി​വ​ച്ചി​ട്ടു. പ​ഞ്ചാ​ബി​ലെ രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. വെ​ടി​വ​ച്ചി​ട്ട ഡ്രോ​ണ്‍ പാ​ക്കി​സ്ഥാ​ന്റെ ഭൂ​മി​യി​ലാ​ണ് പ​തി​ച്ച​തെ​ന്ന് ബി​എ​സ്എ​ഫ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​ര്‍ സെ​ക്ട​റി​ലെ ബാ​ബ​പി​ര്‍ അ​തി​ര്‍​ത്തി പോ​സ്റ്റി​ല്‍ രാ​ത്രി പ​ട്രോ​ളി​ങി​നി​ടെ​യാ​ണ് ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്തു. കൗ​ണ്ട​ര്‍ ഡ്രോ​ണു​ക​ളെ​യും ബി​എ​സ്എ​ഫ് വി​ന്യ​സി​ച്ചു. ഡ്രോ​ണ്‍ തി​രി​കെ പോ​കാ​ന്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ വെ​ടി​വെ​ച്ച​തി​നാ​ല്‍ പാ​കി​സ്ഥാ​ന്റെ അ​തി​ര്‍​ത്തി​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബി​എ​സ്എ​ഫ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

പാക്കിസ്ഥാനിലുള്ള കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിക്കടക്കാനെത്തിയ യുവാവിനെ ബിഎസ്എഫ് പിടികൂടി; സാഹസിക യാത്രയില്‍ യുവാവ് പിന്നിട്ടത് 1,200 കിലോമീറ്റര്‍…

പാക്കിസ്ഥാനിലുള്ള കാമുകിയെ കാണാന്‍ 1200 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് അതിര്‍ത്തി കടക്കാനെത്തിയെ യുവാവ് ബിഎസ്ഫിന്റെ പിടിയിലായി. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നും തുടങ്ങിയ ബൈക്ക് യാത്ര കച്ചില്‍ അവസാനിച്ചപ്പോള്‍ അവിടെ നിന്നുമാണ് യുവാവ് ബിഎസ്ഫിന്റെ പിടിയിലായത്. സീഷന്‍ സിദ്ധിഖി എന്ന 20കാരനാണ് ഈ സാഹസത്തിനു മുതിര്‍ന്നത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ അനുമതി ഇല്ലാതെ മഹാരാഷ്ട്ര അതിര്‍ത്തി കടന്ന കുറ്റവും നിരോധിത മേഖലയില്‍ പ്രവേശിച്ച കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി. ഗുജറാത്തിലെ കച്ച് – ഈസ്റ്റ് മേഖല പൊലീസാണു കേസെടുത്തത്. മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ സിദ്ധിഖി മഹാരാഷ്ട്രയിലെ ഉസ്മാനാബാദില്‍നിന്ന് അഹമ്മദ്‌നഗറിലേക്ക് സൈക്കിളിലാണ് എത്തിയത്. ഇവിടെനിന്ന് കച്ചിലേക്ക് ബൈക്കും സംഘടിപ്പിച്ചു. കുറച്ചുമാസം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പരിചയപ്പെട്ട പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാകുകയായിരുന്നു. ജൂലൈ 11ന് രാവിലെ 9.45ന് ഖാജാ നഗറിലെ വീട്ടില്‍നിന്ന് ഇറങ്ങിയ ഇയാളെ വ്യാഴാഴ്ച വൈകിട്ടാണ് ഇന്ത്യ – പാക്ക് അതിര്‍ത്തിക്ക്…

Read More

അച്ഛന്റെ ചിതയ്ക്കു മുമ്പില്‍ നിന്ന് മകളുടെ പൊള്ളുന്ന പ്രതിജ്ഞ; പിതാവിന്റെ മരണത്തിനു പകരം 50 പാക് സൈനികരുടെ തലകൊയ്യണം; വീരമൃത്യു വരിച്ച സൈനികന്റെ മകള്‍ സരോജ്

ന്യൂഡല്‍ഹി: രാജ്യത്തിനായി വീരചരമം പ്രാപിച്ച പിതാവിന്റെ ജീവനു പകരമായി 50 പാക് സൈനികരുടെ തലകൊയ്യണമെന്ന് പാക് സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍ സരോജ്.  പിതാവിന്റെ വീരചരമം വെറുതെയാവരുതെന്നും സരോജ് ആവശ്യപ്പെട്ടു. രാജ്യത്തിനായി ജീവന്‍ ത്യജിച്ച സഹോദരനെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പ്രേം സാഗറിന്റെ സഹോദരന്‍ ദയാശങ്കര്‍ വ്യക്തമാക്കി. അതേസമയം, പാക്ക് സൈന്യം തന്റെ സഹോദരനെ വധിച്ച രീതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങളോ ഉറപ്പുകളോ അല്ല, ഉറച്ച പ്രവര്‍ത്തിയാണ് തങ്ങള്‍ക്കു വേണ്ടതെന്നാവശ്യപ്പെട്ട് കശ്മീരില്‍ വീരമൃത്യു വരിച്ച സുബേധാര്‍ പരംജീത് സിംഗിന്റെ സഹോദരന്‍ രന്‍ജീത് സിംഗ് ഇതിനിടയില്‍ രംഗത്തെത്തി. പാക്കിസ്ഥാന്റെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ വലുതാണ് നമ്മുടെ സൈന്യമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. എങ്കില്‍പ്പിന്നെ തിരിച്ചടിക്കാന്‍ എന്താണിത്ര അമാന്തം? പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എന്തു ചെയ്യുകയാണ്? പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പിറന്നാള്‍ ആശംസയുമായി അങ്ങോട്ടു…

Read More