പാ​ക്കി​സ്ഥാ​നി പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് ഒ​ളി​വി​ല്‍ താ​മ​സി​പ്പി​ച്ചു ! യു​വാ​വ് അ​റ​സ്റ്റി​ല്‍…

പാ​കി​സ്ഥാ​ന്‍ സ്വ​ദേ​ശി​നി​യാ​യ കാ​മു​കി​യെ ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് ഒ​ളി​വി​ല്‍ താ​മ​സി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മു​ലാ​യം സി​ങ് യാ​ദ​വ് എ​ന്ന 25കാ​ര​നാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യ​ത്. പാ​കി​സ്ഥാ​ന്‍ സ്വ​ദേ​ശി​നി​യാ​യ ഇ​ഖ്ര ജീ​വാ​നി എ​ന്ന 19കാ​രി​യെ​യാ​ണ് ഇ​യാ​ള്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​ത്. നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി വ​ഴി​യാ​ണ് ഇ​യാ​ള്‍ യു​വ​തി​യെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ മു​ലാ​യം സി​ങ് യാ​ദ​വ് ഡേ​റ്റിം​ഗ് ആ​പ്പു വ​ഴി​യാ​ണ് ഇ​ഖ്ര​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​മാ​യ​പ്പോ​ള്‍ ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യോ​ട് നേ​പ്പാ​ളി​ലെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വി​ടെ വെ​ച്ച് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. അ​തി​നു​ശേ​ഷം നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി വ​ഴി ബി​ഹാ​റി​ലെ ബി​ര്‍​ഗ​ഞ്ചി​ലും പ​ട്ന​യി​ലു​മെ​ത്തി. പി​ന്നീ​ട് ബം​ഗ​ലൂ​രു​വി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. ഐ​ഡ​ന്റി​റ്റി മ​റ​ച്ചു വെ​ച്ച് അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ച പാ​കി​സ്ഥാ​നി യു​വ​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​നി പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന്…

Read More

പാക്കിസ്ഥാനിലുള്ള കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിക്കടക്കാനെത്തിയ യുവാവിനെ ബിഎസ്എഫ് പിടികൂടി; സാഹസിക യാത്രയില്‍ യുവാവ് പിന്നിട്ടത് 1,200 കിലോമീറ്റര്‍…

പാക്കിസ്ഥാനിലുള്ള കാമുകിയെ കാണാന്‍ 1200 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് അതിര്‍ത്തി കടക്കാനെത്തിയെ യുവാവ് ബിഎസ്ഫിന്റെ പിടിയിലായി. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നും തുടങ്ങിയ ബൈക്ക് യാത്ര കച്ചില്‍ അവസാനിച്ചപ്പോള്‍ അവിടെ നിന്നുമാണ് യുവാവ് ബിഎസ്ഫിന്റെ പിടിയിലായത്. സീഷന്‍ സിദ്ധിഖി എന്ന 20കാരനാണ് ഈ സാഹസത്തിനു മുതിര്‍ന്നത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ അനുമതി ഇല്ലാതെ മഹാരാഷ്ട്ര അതിര്‍ത്തി കടന്ന കുറ്റവും നിരോധിത മേഖലയില്‍ പ്രവേശിച്ച കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി. ഗുജറാത്തിലെ കച്ച് – ഈസ്റ്റ് മേഖല പൊലീസാണു കേസെടുത്തത്. മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ സിദ്ധിഖി മഹാരാഷ്ട്രയിലെ ഉസ്മാനാബാദില്‍നിന്ന് അഹമ്മദ്‌നഗറിലേക്ക് സൈക്കിളിലാണ് എത്തിയത്. ഇവിടെനിന്ന് കച്ചിലേക്ക് ബൈക്കും സംഘടിപ്പിച്ചു. കുറച്ചുമാസം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പരിചയപ്പെട്ട പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാകുകയായിരുന്നു. ജൂലൈ 11ന് രാവിലെ 9.45ന് ഖാജാ നഗറിലെ വീട്ടില്‍നിന്ന് ഇറങ്ങിയ ഇയാളെ വ്യാഴാഴ്ച വൈകിട്ടാണ് ഇന്ത്യ – പാക്ക് അതിര്‍ത്തിക്ക്…

Read More