എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്കു ഭക്ഷണം നല്‍കുമായിരുന്നു ! അവര്‍ക്കെല്ലാം ഭക്ഷണം നല്‍കണമെന്ന് പപ്പ മരിക്കുന്നതിനു മുമ്പ് പറഞ്ഞിരുന്നു;തന്റെ മാതാപിതാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം പോലീസുകാരെന്ന് പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മകന്‍…

തന്റെ മാതാപിതാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം പോലീസുകാരെന്ന് പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മകന്‍. ചോറു കഴിച്ചു കൊണ്ടിരിക്കേ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്നു പറഞ്ഞു പോലീസ് പിതാവിനെ വിളിച്ചിറക്കി എന്ന ആരോപണമാണ് ദമ്പതികളുടെ ഇളയ മകന്‍ രഞ്ജിത്ത് ഉന്നയിക്കുന്നത്. അമ്മയ്ക്കുകൂടി എന്തെങ്കെിലും സംഭവിച്ചാല്‍ ഞങ്ങള്‍ എന്തിന് ജീവിക്കുന്നുവെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു കരയുന്ന മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പപ്പ തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്നു രാഹുല്‍ പറഞ്ഞു. പോലീസുകാര്‍ ലൈറ്റര്‍ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും ഇവര്‍ ആരോപിച്ചു. താമസിച്ചിരുന്ന സ്ഥലത്ത് തന്നെ മാതാപിതാക്കളെ അടക്കാന്‍ അനുവദിക്കണമെന്ന് രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ രാജന്റെ മൃതദേഹം താമസിക്കുന്ന ഷെഡിനു സമീപം സംസ്‌കരിച്ചു. അമ്പിളിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് സംസ്‌കരിക്കും.…

Read More