ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമല്ല ഇത് ! മതപീഡനം നേരിട്ടവര്‍ക്ക് ഇളവു നല്‍കുന്നതിന് അര്‍ഥം മറ്റുള്ളവരെ പൗരന്മാര്‍ ആക്കില്ല എന്നല്ല; പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള കുപ്രചരണങ്ങളെ പൊളിച്ചടുക്കി അഡ്വ: ഹരീഷ് സാല്‍വെ…

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരേ വ്യാപകമായ കുപ്രചരണങ്ങളാണ് കൊണ്ടു പിടിച്ചു നടക്കുന്നത്. പല മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രസ്വഭാവമുള്ള മതസംഘടനകളും എരിതീയില്‍ എണ്ണ എന്നപോലെ കുപ്രചരണങ്ങള്‍ കൊഴുപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയമ വിദഗ്ധനും, മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വേയുടെ വാക്കുകള്‍ വൈറലാകുകയാണ്. ഇന്ത്യയിലെ മുഴുവന്‍ മുസ്ലീങ്ങളെയും കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും, മുസ്ലീങ്ങള്‍ക്കായി തടവറകള്‍ ഉണ്ടാക്കുകയാണെന്നുമുള്ള കുപ്രചാരണം നടക്കുമ്പോള്‍, ഇത് പൂര്‍ണ്ണമായും ഭരണഘടനാപരമാണെന്നും തുല്യതയെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കില്‍ 14,15,21 എന്നിവയുടെ ലംഘനം അല്ലെന്നുമാണ് ഹരീഷ് സാല്‍വേ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നത്. തുല്യതയെന്നാല്‍ സിംഹങ്ങള്‍ക്കും ചെമ്മരിടാടുകള്‍ക്കും ഒരേ നിയമം എന്നല്ലയെന്നും സാല്‍വെ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ മതപീഡനം നേരിട്ടവര്‍ക്ക് ഇളവുനല്‍കുകയാണ് ചെയ്യുന്നത്. ഇതിനര്‍ഥം മറ്റു സമുദായക്കാരെ പൗരര്‍ ആക്കില്ല എന്നല്ല. അവര്‍ അഭയം നേടാന്‍ നിലവിലുള്ള നടപടി ക്രമങ്ങള്‍…

Read More

പൗരത്വ നിയമഭേദഗതിയില്‍ മാറ്റം ആലോചിക്കാമെന്ന് അമിത് ഷാ; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും;പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ഒടുവില്‍ ഗത്യന്തരമില്ലാതെ അമിത് ഷാ അയയുന്നു. പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമവായത്തിലേക്ക് നീങ്ങുന്നതായി സൂചന. പൗരത്വ നിയമഭേദഗതിയില്‍ മാറ്റം ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യാന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഷാ പറഞ്ഞു. റാഞ്ചിയിലെ ഒരു പൊതുയോഗത്തില്‍ വച്ചാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപകമായ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത് എന്നാണ് സൂചന. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ണായകമായ തീരുമാനമുണ്ടായിരിക്കുന്നത്.’കോണ്‍റാഡ് സാംഗ്മയും മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണുവാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.’ ഷാ പറയുന്നു. നിയമഭേദഗതിയെച്ചൊല്ലി വടക്ക്-കിഴക്കന്‍…

Read More