ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമല്ല ഇത് ! മതപീഡനം നേരിട്ടവര്‍ക്ക് ഇളവു നല്‍കുന്നതിന് അര്‍ഥം മറ്റുള്ളവരെ പൗരന്മാര്‍ ആക്കില്ല എന്നല്ല; പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള കുപ്രചരണങ്ങളെ പൊളിച്ചടുക്കി അഡ്വ: ഹരീഷ് സാല്‍വെ…

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരേ വ്യാപകമായ കുപ്രചരണങ്ങളാണ് കൊണ്ടു പിടിച്ചു നടക്കുന്നത്. പല മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രസ്വഭാവമുള്ള മതസംഘടനകളും എരിതീയില്‍ എണ്ണ എന്നപോലെ കുപ്രചരണങ്ങള്‍ കൊഴുപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയമ വിദഗ്ധനും, മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വേയുടെ വാക്കുകള്‍ വൈറലാകുകയാണ്. ഇന്ത്യയിലെ മുഴുവന്‍ മുസ്ലീങ്ങളെയും കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും, മുസ്ലീങ്ങള്‍ക്കായി തടവറകള്‍ ഉണ്ടാക്കുകയാണെന്നുമുള്ള കുപ്രചാരണം നടക്കുമ്പോള്‍, ഇത് പൂര്‍ണ്ണമായും ഭരണഘടനാപരമാണെന്നും തുല്യതയെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കില്‍ 14,15,21 എന്നിവയുടെ ലംഘനം അല്ലെന്നുമാണ് ഹരീഷ് സാല്‍വേ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നത്. തുല്യതയെന്നാല്‍ സിംഹങ്ങള്‍ക്കും ചെമ്മരിടാടുകള്‍ക്കും ഒരേ നിയമം എന്നല്ലയെന്നും സാല്‍വെ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ മതപീഡനം നേരിട്ടവര്‍ക്ക് ഇളവുനല്‍കുകയാണ് ചെയ്യുന്നത്. ഇതിനര്‍ഥം മറ്റു സമുദായക്കാരെ പൗരര്‍ ആക്കില്ല എന്നല്ല. അവര്‍ അഭയം നേടാന്‍ നിലവിലുള്ള നടപടി ക്രമങ്ങള്‍…

Read More

നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ, വിലപ്പെട്ട ഒരു രൂപ ഫീസ് നിങ്ങളെ കാത്തിരിക്കുന്നു…മരണത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഹരീഷ് സാല്‍വെയെ വിളിച്ച് സുഷമ പറഞ്ഞതിങ്ങനെ…

‘നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ, വിലപ്പെട്ട ഒരു രൂപ ഫീസ് നിങ്ങളെ കാത്തിരിക്കുന്നു’, മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സുഷമാ സ്വരാജ് ഹരീഷ് സാല്‍വേയോട് ഫോണില്‍ സംസാരിച്ച വാചകങ്ങളാണിത്. ഒരുപക്ഷേ അവര്‍ നടത്തിയ അവസാനത്തെ ഫോണ്‍ സംഭാഷണവും ഇതാവാം. കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചതിന് സാല്‍വെയെ അഭിനന്ദിച്ചു കൊണ്ടാണ് സുഷമ ഇക്കാര്യം പറഞ്ഞത്. നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ. ജയിച്ച കേസിന് ഫീസായി വിലമതിക്കാനാവാത്ത ഒരു രൂപ തരുന്നുണ്ട് എന്ന് അവര്‍ പറഞ്ഞപ്പോള്‍ തീര്‍ച്ചയായും അഭിമാനകരമായ ആ ഒരു രൂപ വാങ്ങുന്നതിനായി എത്തിയിരിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും സാല്‍വെ പറയുന്നു. വളരെ ഇമോഷണലായാണ് രാത്രി 8.50 ഓടെ വിളിച്ചപ്പോള്‍ സുഷമാ സ്വരാജ് സംസാരിച്ചതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാല്‍വെ വ്യക്തമാക്കി. എന്നാല്‍ രാത്രി 9.30…

Read More

പിണറായി വിജയനില്‍ നിന്ന് 30 ലക്ഷം ഫീസ് വാങ്ങിയ ഹരീഷ് സാല്‍വേ കുല്‍ഭൂഷന്‍ ജാദവിനായി പോരാടുന്നതിന് വാങ്ങുന്നത് ഒരു രൂപ മാത്രം; രാജ്യതാത്പര്യത്തില്‍ സാല്‍വേ വ്യത്യസ്ഥനാകുന്നതിങ്ങനെ…

ന്യൂഡല്‍ഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ലാവ് ലിന്‍ കേസില്‍ വാദിക്കുന്നയാളാണ് സുപ്രിം കോടതിയിലെ തലമുതിര്‍ന്ന് അഭിഭാഷകനായനായ ഹരീഷ് സാല്‍വേ. ഇതേ സാല്‍വെ തന്നെയാണ് അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ ശ്രദ്ധേയമായ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വാദങ്ങള്‍ വിജയിപ്പിക്കാനായി പോരാടുന്നത്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യന്‍ വാദങ്ങള്‍ അക്കമിട്ട് നിരത്തിയ സാല്‍വെ ഇന്ത്യയ്ക്കു മേല്‍ക്കൈ നേടിക്കൊടുക്കുകയും ചെയ്തു. എന്തായാലും രാജ്യതാല്‍പ്പര്യത്തിന് പ്രഥമ പരിഗണന നല്‍കുന്ന അഡ്വ ഹരീഷ് സാല്‍വെ കുല്‍ഭൂഷണ്‍ കേസില്‍ മറ്റൊരു തരത്തിലും വ്യത്യസ്ഥനാവുകയാണ്. ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജി വാദിക്കാനെത്തിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രമാണ്.വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഹരീഷ് സാല്‍വെ വാങ്ങുന്നതിനേക്കാളും കുറഞ്ഞ പ്രതിഫലത്തില്‍ മറ്റെന്തെങ്കിലും നല്ല അഭിഭാഷകനെ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നുവെന്ന്…

Read More

പണം വാരിയെറിഞ്ഞ് കേരളാ സര്‍ക്കാര്‍; സെന്‍കുമാറിനെ തോല്‍പ്പിക്കാന്‍ കളത്തിലിറക്കുന്ന ഹരീഷ് സാല്‍വെയ്ക്കു നല്‍കേണ്ടത് കോടികള്‍

കേരള സര്‍ക്കാരിന് കേസുവാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നുള്ള അഭിഭാഷകന്‍ തന്നെ വേണമെന്നുള്ളത് നിര്‍ബന്ധമാണ്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഡി.ജി.പി, ടി.പി സെന്‍കുമാറിനെ നീക്കിയ നടപടി റദ്ദാക്കുന്ന തരത്തിലേക്ക് സുപ്രീം കോടതിയില്‍ വാദം തുടരവേ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വയെ രംഗത്തിറക്കാന്‍ കേരള സര്‍ക്കാര്‍.പിണറായിക്കു വേണ്ടി ലാവ് ലിന്‍ കേസില്‍ കേരള ഹൈക്കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വേയാണ്. കോടികളാണ് ഹരീഷ് സാല്‍വേക്ക് ഫീസിനത്തില്‍ നല്‍കേണ്ടി വരിക. തിങ്കളാഴ്ച നടന്ന വാദത്തിനിടെ സുപ്രിംകോടതി അതിരൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ പരിഹസിച്ചത്. തിങ്കളാഴ്ച വാദത്തിനിടെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ പരിഹസിച്ചത്. ജിഷ്ണുപ്രണോയിയുടെ അമ്മ സമരം ചെയ്ത പശ്ചാത്തലത്തില്‍ ഡി.ജി.പിയെ മാറ്റിയോ എന്നാണ് കോടതി ചോദിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലും ജിഷ കേസിലും ശക്തമായ നടപടി സ്വീകരിക്കാത്തത് കാരണമാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത്തരത്തില്‍ വാദം തുടരുന്നതിനിടയിലാണ് മഹിജയുടെ നിരാഹാരം കോടതി പരാമര്‍ശിച്ചത്. ഹരീഷ്…

Read More