സമ്പത്തേട്ടന്‍ ഫസ്റ്റ് ! നാട്ടിലെത്താനാകാതെ ഡല്‍ഹി മലയാളികള്‍ വലയുമ്പോള്‍ ലോക്ക്ഡൗണിനു മുമ്പേതന്നെ പ്രത്യേക പ്രതിനിധി കേരളത്തിലെ വീട്ടില്‍ ഹാജര്‍;രോക്ഷം പൂണ്ട് മലയാളികള്‍

ലോക്ക്ഡൗണില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ അവസരത്തില്‍ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട എ.സമ്പത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് അവസാന വിമാനത്തില്‍ കേരളത്തിലെത്തിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കേരളത്തിലേക്ക് മടങ്ങാനാവാതെ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഉത്തരവാദിത്തപ്പെട്ടയാള്‍ നൈസായി കേരളത്തിലേക്ക് മടങ്ങിയത്. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളും സഹായവും വേഗത്തില്‍ നേടിയെടുക്കാനും സംസ്ഥാനത്തിന്റെ മറ്റു ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ കാബിനറ്റ് റാങ്കില്‍ നിയമിച്ചത്. ഡല്‍ഹി കേരളഹൗസിലാണ് ഓഫീസും താമസവും ഒരുക്കിയത്. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറേക്കാള്‍ അധികാരങ്ങളും നല്‍കി. കേരള ഹൗസിലെ കണ്‍ട്രോളറുടേയും ലെയ്‌സണ്‍ ഓഫിസറുടെയും തസ്തിക ഒഴിഞ്ഞു കിടക്കുമ്പോള്‍ സമ്പത്തും നാട്ടിലേക്കു മടങ്ങിയത് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരുള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരള ഹൗസ് ലെയ്‌സണ്‍ ഓഫിസറെ…

Read More