സമ്പത്തേട്ടന്‍ ഫസ്റ്റ് ! നാട്ടിലെത്താനാകാതെ ഡല്‍ഹി മലയാളികള്‍ വലയുമ്പോള്‍ ലോക്ക്ഡൗണിനു മുമ്പേതന്നെ പ്രത്യേക പ്രതിനിധി കേരളത്തിലെ വീട്ടില്‍ ഹാജര്‍;രോക്ഷം പൂണ്ട് മലയാളികള്‍

ലോക്ക്ഡൗണില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ അവസരത്തില്‍ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട എ.സമ്പത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് അവസാന വിമാനത്തില്‍ കേരളത്തിലെത്തിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കേരളത്തിലേക്ക് മടങ്ങാനാവാതെ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഉത്തരവാദിത്തപ്പെട്ടയാള്‍ നൈസായി കേരളത്തിലേക്ക് മടങ്ങിയത്. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളും സഹായവും വേഗത്തില്‍ നേടിയെടുക്കാനും സംസ്ഥാനത്തിന്റെ മറ്റു ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ കാബിനറ്റ് റാങ്കില്‍ നിയമിച്ചത്. ഡല്‍ഹി കേരളഹൗസിലാണ് ഓഫീസും താമസവും ഒരുക്കിയത്. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറേക്കാള്‍ അധികാരങ്ങളും നല്‍കി. കേരള ഹൗസിലെ കണ്‍ട്രോളറുടേയും ലെയ്‌സണ്‍ ഓഫിസറുടെയും തസ്തിക ഒഴിഞ്ഞു കിടക്കുമ്പോള്‍ സമ്പത്തും നാട്ടിലേക്കു മടങ്ങിയത് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരുള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരള ഹൗസ് ലെയ്‌സണ്‍ ഓഫിസറെ…

Read More

സഖാവിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂര്‍ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടര്‍മാരെ തോല്പിക്കാനും സാധിച്ചു ! എ സമ്പത്ത് ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധിയാകുന്നതിനെ രൂക്ഷമായി പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍

ആറ്റിങ്ങല്‍ എംപി ഡോ. എ സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍ രംഗത്ത്. ആറ്റിങ്ങലെ തോറ്റ എംപിയെ ഡല്‍ഹിയില്‍ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നല്ല കാര്യം. കേന്ദ്ര-കേരള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കണക്കുപറഞ്ഞു വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം. അതെന്തായാലും, സഖാവിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂര്‍ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടര്‍മാരെ തോല്പിക്കാനും സാധിച്ചു. ഇതേ മാതൃകയില്‍, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കില്‍ അവരുടെ സങ്കടവും തീരും; അയല്‍ സംസ്ഥാനങ്ങളുമായുളള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയില്‍ നിയമിക്കുന്നപക്ഷം സിപിഐക്കാര്‍ക്കും സന്തോഷമാകും.ജയശങ്കര്‍ പറയുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക്…

Read More