5 ജി വേഗത്തിൽ കുതിക്കാനൊരുങ്ങി കൊച്ചിയും; കേ​ര​ള​ത്തി​ൽ 5 ജി ​വേ​ഗ​ത​യു​ടെ ആ​ദ്യ ഘ​ട്ട സേ​വ​നം റി​ല​യ​ൻ​സ് ജി​യോയിലൂടെ…


​കൊ​ച്ചി: ഇ​ന്‍റ​ർ​നെ​റ്റ് അ​തി​വേ​ഗ​ത​യ്ക്കൊ​പ്പം കൊ​ച്ചി​യും കു​തി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ 5 ജി ​വേ​ഗ​ത​യു​ടെ ആ​ദ്യ ഘ​ട്ട സേ​വ​നം ഇ​ന്ന് മു​ത​ൽ കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും.

ന​ഗ​ര​സ​ഭാ​തി​ർ​ത്തി​യി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 5 ജി ​ല​ഭി​ക്കു​ക. പി​ന്നീ​ട് കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് ഇ​ത് വ്യാ​പി​ക്കും.

റി​ല​യ​ൻ​സ് ജി​യോ ആ​ണ് കൊ​ച്ചി ന​ഗ​ര​ത്തി​ൽ 5ജി ​തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ 5ജി ​സേ​വ​നം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ഓ​ണ്‍​ലൈ​നാ​യി​ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും 5ജി ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് റി​ല​യ​ൻ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഒ​ക്‌​ടോ​ബ​റി​ലാ​ണ് രാ​ജ്യ​ത്ത് 5 ജി ​സേ​വ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. 2023 ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം 5 ജി ​എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലാ​യ് അ​വ​സാ​നം ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി 40 റൗ​ണ്ടു​ക​ളി​ലേ​ക്ക് നീ​ണ്ട ലേ​ല​ത്തി​ലൂ​ടെ​യാ​ണ് 5 ജി ​സ്പെ​ക്ട്രം വി​ത​ര​ണം ചെ​യ്ത​ത്.

ലേ​ല​ത്തു​ക 1.5 ല​ക്ഷം കോ​ടി രൂ​പ​വ​രെ ഉ​യ​ർ​ന്നി​രു​ന്നു. 51.2 ജി​ഗാ​ഹെ​ർ​ട്സ് സ്പെ​ക്ട്ര​മാ​ണ് ലേ​ല​ത്തി​ൽ പോ​യ​ത്. ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് 5ജി ​സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തു മു​ത​ൽ ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഇ​ന്ത്യ​യി​ലെ 50 ന​ഗ​ര​ങ്ങ​ളി​ൽ ക​വ​റേ​ജ് വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment