പ​റ​ഞ്ഞ​ത് ടൈ​പ്പി​സ്റ്റ് ജോ​ലി ! എ​ത്തി​പ്പെ​ട്ട​ത് അ​ന്താ​രാ​ഷ്ട്ര ‘സെ​ക്‌​സ് ചാ​റ്റ്’ സം​ഘ​ത്തി​ന്റെ ക​യ്യി​ല്‍; ഏ​ജ​ന്റു​മാ​രു​ടെ ച​തി​യി​ല്‍​പ്പെ​ട്ട് വ​ല​ഞ്ഞ് നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍…

ടൈ​പ്പി​സ്റ്റ് വീ​സ​യു​ടെ പേ​രി​ല്‍ ഏ​ജ​ന്റ് മ​ല​യാ​ളി​ക​ളി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്നും കം​ബോ​ഡി​യ​യി​ലെ അ​ന്താ​രാ​ഷ്ട്ര സെ​ക്‌​സ്ചാ​റ്റ് റാ​ക്ക​റ്റി​ല്‍ കു​ടു​ക്കി​യെ​ന്നും പ​രാ​തി. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ഏ​ജ​ന്റു​മാ​ര്‍​ക്ക് എ​തി​രെ​യാ​ണ് പ​രാ​തി​യു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. കോ​ന്നി സ്വ​ദേ​ശി​യാ​യ അ​രു​ണ്‍​കു​മാ​റെ​ന്ന​യാ​ള്‍ മൂ​ന്ന് ല​ക്ഷം രൂ​പ​യോ​ളം വാ​ങ്ങി​യാ​ണ് ആ​ളു​ക​ളെ കം​ബോ​ഡി​യ​ക്ക് അ​യ​ച്ച​തെ​ന്ന് ത​ട്ടി​പ്പ് സം​ഘ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തി​യ പാ​നാ​യി​ക്കു​ളം മേ​ത്താ​നം കാ​ട്ടി​ലെ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ന്‍​ഷു​ല്‍​മോ​ന്‍ പ​റ​ഞ്ഞു. കം​ബോ​ഡി​യ​യി​ലെ ചൈ​നീ​സ് ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ന്റെ മ​റ​വി​ലാ​ണ് സെ​ക്‌​സ്ചാ​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി​യ അ​ന്‍​ഷു​ല്‍ അ​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ര്‍​ക്ക് യു​വ​തി​ക​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ പ്രൊ​ഫൈ​ല്‍ ഐ​ഡി ന​ല്‍​കി ശേ​ഷം വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​രോ​ട് സെ​ക്‌​സ്ചാ​റ്റി​ന് നി​ര്‍​ബ​ന്ധി​ച്ചു. ചാ​റ്റ് ചെ​യ്ത് അ​വ​രെ വീ​ഴ്ത്തു​ക​യെ​ന്ന​താ​ണ് ത​ങ്ങ​ള്‍​ക്ക് കി​ട്ടി​യ ജോ​ലി​യെ​ന്നും ചാ​റ്റ് ചെ​യ്ത് ഒ​രാ​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ​ത് മു​പ്പ​ത് ഡോ​ള​റെ​ങ്കി​ലും ക​മ്പ​നി​ക്ക് നേ​ടി​ക്കൊ​ടു​ക്ക​ണ​മെ​ന്നും അ​ന്‍​ഷു​ല്‍ പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​ങ്ങ​നെ അ​ന്താ​രാ​ഷ്ട്ര സെ​ക്‌​സ്ചാ​റ്റ് സം​ഘ​ത്തി​ന്റെ…

Read More

കംബോഡിയയ്ക്കാരുടെ ‘ദേശീയഹീറോ’ ഔദ്യോഗിക പദവിയില്‍ നിന്നു വിരമിച്ചു ! 2.25 ലക്ഷം ചതുരശ്ര മീറ്ററിലുള്ള കുഴിബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ എലി മഗവക്ക് ഇനി റിട്ടയര്‍മെന്റ് ലൈഫ്…

ഒരു എലി ദേശീയ ഹീറോയാകുകയെന്നു പറഞ്ഞാല്‍ അതിനെ അസാധാരണ സംഭവമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ…അത്തരത്തില്‍ കംബോഡിയക്കാരുടെ ദേശീയ ഹീറോയായ എലി മഗവ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ഏഴാം വയസിലാണു വിരമിക്കല്‍. ആഫ്രിക്കയിലെ ടാന്‍സാനിയന്‍ വംശജനാണു മഗവ. ആഭ്യന്തരയുദ്ധകാലത്ത് കമ്പോഡിയയില്‍ വിന്യസിച്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണു മഗവയുടെ രംഗപ്രവേശനം. യന്ത്രങ്ങളുടെ സഹായത്തോടെ കുഴിബോംബ് കണ്ടെത്താന്‍ ഏറെ സമയമെടുക്കും. നായകളെ ഉപയോഗിച്ചാല്‍ അവ സ്ഫോടനത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യതയേറെ. ഇതോടെയാണു ബല്‍ജിയന്‍ സന്നദ്ധ സംഘടനയായ അപോപോ എലികളെ പരിശീലിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. കുഴിബോംബുകളിലെ രാസവസ്തുക്കള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള കഴിവാണ് ആഫ്രിക്കന്‍ സഞ്ചിയെലി ഇനത്തെ തെരഞ്ഞെടുക്കാന്‍ കാരണമായത്. 20 എലികള്‍ക്കു പരിശീലനം നല്‍കി. അവര്‍ക്കിടയില്‍ താരമായത് മഗവയും. 2016 ല്‍ ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന സീം റീപ്പിലാണു ‘ജോലി ‘ തുടങ്ങിയത്. പെട്ടെന്നാണു അവന്‍ താരമായത്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പമുള്ള…

Read More

മലേഷ്യന്‍ വിമാനം കടലില്‍ തിരഞ്ഞത് വെറുതെയായിരുന്നുവെന്ന് സൂചന; കംബോഡിയയിലെ ഒരു വനത്തില്‍ വിമാനാവശിഷ്ടങ്ങള്‍ ഉണ്ടെന്ന വാദങ്ങള്‍ ശക്തിപ്രാപിക്കുന്നു; എന്നാല്‍ പ്രദേശം ദുരൂഹതകളുടെ കേന്ദ്രം…

നാലുവര്‍ഷം മുമ്പ് 238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം കടലില്‍ തകര്‍ന്നുവെന്ന വാദം തെറ്റാണെന്ന് സൂചന. കംബോഡിയന്‍ കാടുകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ഡാനിയല്‍ ബോയര്‍ എന്ന പൈലറ്റ് രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവ്. ഗൂഗിള്‍ എര്‍ത്തില്‍ കംബോഡിയന്‍ കാടുകളില്‍ തിരയുന്നതിനിടെ വിമാനഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വെളുത്തവസ്തുക്കള്‍ കണ്ടുവെന്ന് അദ്ദേഹം പറയുന്നു. വിമാനത്തിന്റെ എന്‍ജിനും കോക്പിറ്റും വാലും കണ്ടതായായാണ് ഇദ്ദേഹം പറയുന്നത്. ഗൂഗിള്‍ മാപ്പിലൂടെ വിമാനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവ് ഇയാല്‍ വില്‍സണ്‍ കഴിഞ്ഞമാസം ഇതേ സ്ഥലത്ത് തിരയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മാഫിയകളുടെ പിടിയിലായ ഈ വനപ്രദേശത്തേക്ക് കടക്കാന്‍ അദ്ദേഹത്തിനായില്ല. ഒരുമാസത്തിനിടെ, രണ്ടുപേര്‍ രംഗത്തുവന്നത് വിമാനം ഇവിടെയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 9.6 കോടി ഡോളറായിരുന്നു മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം. ഇതു സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഇയാന്‍…

Read More