തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ രണ്ടു വര്‍ഷം മുമ്പു പോലീസില്‍ പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. 2017 മാര്‍ച്ച് 1ന് നല്‍കിയ പരാതിക്ക് പൊലീസ് മറുപടി നല്‍കിയത് 2019 ജനുവരി 14ന്. പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച പരാതിയില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തിയെന്നും, പരാതിയില്‍ പറയുന്ന ‘പോരാളി ഷാജി’ ചെഗുവേര ഫാന്‍സ്.കോം എന്നീ ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ പോസ്റ്റുകള്‍ കാണാനില്ലെന്നും പൊലീസ് 14ന് നല്‍കിയ മറുപടിയില്‍ പറയുന്നു. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും എഐജി ജെ.സുകുമാരപിള്ള ഐപിഎസ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിനെ അറിയിച്ചു. പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിന്റെ ആരോപണം. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുന്നവരെ…
Read MoreTag: chennithala
ഇപ്പോള്‍ മനസിലായി പൊതുജനം കഴുതയല്ലെന്ന് ! ശ്രീജിത്തിനെ കാണാന്‍ സമരപന്തലിലെത്തി നാണംകെട്ടു മടങ്ങിയ രമേശ് ചെന്നിത്തലയെ കൊന്നു കൊലവിളിച്ച് ട്രോളന്മാര്‍
കൊച്ചി: അനിയന്‍ ശ്രീവിജിന്റെ മരണത്തില്‍ നീതി തേടി സെക്രട്ടേറിയറ്റിനു മുന്‍പില്‍ 765 ദിവസമായി സമരം കിടക്കുന്ന ശ്രീജിത്തിനെ കാണാനെത്തി സമരപന്തലില്‍ നിന്ന് നാണംകെട്ട് ഇറങ്ങിപ്പോയ രമേശ് ചെന്നിത്തലയെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തല നേരിട്ട തിരിച്ചടി സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പൊതുജനം കഴുതകളല്ലെന്നും, ബുദ്ധിയും വിവേകവും ഓര്‍മയും ഉള്ള തലമുറ തന്നെയാണെന്നും തെളിയിക്കുന്നതായിരുന്നു ഈ സംഭവം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴായിരുന്നു ശ്രീവിജിന്റെ മരണം. തുടരന്വേഷണം ആവശ്യപ്പെട്ട് നിരന്തരം പല ഉദ്യോഗസ്ഥരുടെയും ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും ഫലമില്ലാതെയായപ്പോള്‍ ആണ് ശ്രീജിത്ത് സമരമാരംഭിച്ചത്. പിന്നീട് വന്ന ഇടതു സര്‍ക്കാരും മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്നതോടെ ശ്രീജിത്തിന്റെ നില അതീവ ഗുരുതരമായി. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് കേരളക്കര ശ്രീജിത്തിനു പിന്നില്‍ അണിചേരുന്നത്. സമരം 765 ദിവസം പിന്നിടുമ്പോഴാണ് രമേശ് ചെന്നിത്തല ശ്രീജിത്തിനെ ആശ്വസിപ്പിക്കാന്‍ സമരപ്പന്തലിലെത്തുന്നത്. പക്ഷെ…
Read More