ചെട്ടികുളങ്ങര കുംഭ ഭരണി കെട്ടുകാഴ്ച; അ​ന​ന്യ സം​സ്കാ​ര സം​ര​ക്ഷ​ണ പൈ​തൃ​കപ​ട്ടി​ക​യി​ൽ

മാ​വേ​ലി​ക്ക​ര: അ​തി​ജീ​വ​ന​ത്തി​ന്‍റെ നാ​ളു​ക​ളി​ൽ അം​ഗീ​കാ​ര​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​റി ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി കെ​ട്ടു​കാ​ഴ്ച. ലോ​ക​പ്ര​ശ​സ്ത​മാ​യ ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി കെ​ട്ടു​കാ​ഴ്ച​യ്ക്ക് ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ അ​ന​ന്യ സം​സ്കാ​ര സം​ര​ക്ഷ​ണ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം ല​ഭി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ന്ന മ​ഹാ​ഭാ​ര​ത അ​ന്താ​രാ​ഷ്്ട്ര സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​ദേ​വി​വി​ലാ​സം ഹി​ന്ദു​മ​ത ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ജീ​വ് കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പുമ​ന്ത്രി പ്ര​ഹ്ളാ​ദ് സി​ംഗ് പ​ട്ടേ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ഷേ​ത്ര ന​ഗ​രി​യു​ടെ വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നും വേ​ണ്ട പ​ദ്ധ​തി​ക​ൾ ക​ഴി​ഞ്ഞ കും​ഭ​ഭ​ര​ണി ദി​വ​സം ക്ഷേ​ത്ര​ത്തി​ൽ എ​ത്തി പ്ര​ഖ്യാ​പി​ക്കും എ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. ഒൗ​ദ്യോ​ഗി​ക തി​ര​ക്കു കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് എ​ത്താ​നോ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്താ​നോ സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ അ​ന​ന്യ സം​സ്കാ​ര സം​ര​ക്ഷ​ണ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി കെ​ട്ടു​കാ​ഴ്ച ഉ​ൾ​പ്പെ​ട്ടു എ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ണാ​ട്ടു​ക​ര​യു​ടെയും…

Read More

ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്; കെ​ട്ടു​കാ​ഴ്ച​പ്പൊലിമയിൽ ചെട്ടികുളങ്ങര; ക്ഷേ​ത്ര​ന​ട ഇ​ന്ന് അ​ട​യ്ക്കി​ല്ല

മാ​വേ​ലി​ക്ക​ര: ഓ​ണാ​ട്ടു​ക​ര​യി​ൽ കു​ംഭ​മാ​സ​ത്തി​ലെ ശി​വ​രാ​ത്രി നാ​ളി​ൽ ആ​രം​ഭി​ച്ച കു​ംഭ​ഭ​ര​ണി മ​ഹോ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന് കെ​ട്ടു​ത്സ​വ​ങ്ങ​ളാ​യി ക്ഷേ​ത്ര സ​ന്നി​ധി​യി​ലെ ക​ളി​ക്ക​ണ്ട​ത്തി​ൽ അ​ണി​നി​ര​ക്കും. ശി​വ​രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ച വ​ഴി​പാ​ട് കു​ത്തി​യോ​ട്ട​ങ്ങ​ൾ ഇ​ന്ന് അ​മ്മ​യ്ക്ക് മു​ന്പി​ൽ എ​ത്തി​ച്ചേ​രും. കു​ത്തി​യോ​ട്ട വ​ഴി​പാ​ട് വീ​ടു​ക​ളി​ൽ നി​ന്നും കു​ത്തി​യോ​ട്ട​ബാ​ല​ൻ​മാ​രെ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തി​ച്ചു ചൂ​ര​ൽ മു​റി​യു​ന്ന​തോ​ടെ കു​ത്തി​യോ​ട്ട വ​ഴി​പാ​ടി​ന് പൂ​ർ​ണ്ണ​ത​യി​യാ​യി. ഓ​ണാ​ട്ടു​ക​ര​യി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന കെ​ട്ടു​കാ​ഴ്ച​ക​ൾ ലോ​ക​പ്ര​ശ​സ്ത​മാ​ണ്. ലോ​ക​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള ശ​ല്പ​സൗ​ന്ദ​ര്യ ആ​രാ​ധ​ക​ർ എ​ത്തി​ചേ​രു​ന്ന സം​ഗ​മ​വേ​ദി​കൂ​ടി​യാ​ണ് ഈ ​തി​രു​വു​ത്സ​വം. ദാ​രു​ശി​ല്പ​രൂ​പ​ഭം​ഗി​യി​ൽ ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ൾ പ​ക​രു​ന്ന​തും ഗ്രാ​മ​ത്തി​ന്‍റെ ത​ന​ത് കാ​ർ​ഷി​ക​സം​സ്കാ​ര​ത്തെ വി​ളി​ച്ചോ​തു​ന്ന​തു​മാ​യ ഈ ​മ​ഹാ​സം​ഗ​മ​ത്തി​നാ​ണ് ഓ​ണാ​ട്ടു​ക​ര ഇ​ന്ന് വേ​ദി​യാ​കു​ന്ന​ത്. ശി​വ​രാ​ത്രി​മു​ത​ൽ കും​ഭ​ഭ​ര​ണി​വ​രെ​യു​ള്ള ദി​ന​ങ്ങ​ൾ ഈ​നാ​ടും നാ​ട്ടു​കാ​രും ഒ​രേ​മ​ന​സോ​ടെ കൈ​മെ​യ് മ​റ​ന്ന് അ​ധ്വാ​നി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​ണ് അം​ബ​ര​ചും​ബി​ക​ളാ​യ കെ​ട്ടു​കാ​ഴ്ച​ക​ൾ. ഈ​രേ​ഴ​തെ​ക്ക്, ഈ​രേ​ഴ​വ​ട​ക്ക്, കൈ​ത​തെ​ക്ക്, കൈ​ത​വ​ട​ക്ക്, പേ​ള, ന​ട​ക്കാ​വ് എ​ന്നീ​ക​ര​ക്കാ​ർ കു​തി​ര​ക​ളേ​യും ക​ണ്ണ​മം​ഗ​ലം തെ​ക്ക്, ക​ണ്ണ​മം​ഗ​ലം വ​ട​ക്ക്, ക​ട​വൂ​ർ, ആ​ഞ്ഞ​ലി​പ്ര, മേ​നാ​ന്പ​ള്ളി എ​ന്നീ​ക​ര​ക്കാ​ർ തേ​രു​ക​ളേ​യും മ​റ്റം​തെ​ക്ക് ക​ര​ക്കാ​ർ…

Read More

ചെട്ടികുളങ്ങര കുംഭഭരണി മ​ഹോ​ത്സ​വം നാ​ളെ; കെ​ട്ടു​കാ​ഴ്ച ദൂ​ര​ദ​ര്‍​ശ​നി​ല്‍ തത്‌സമയം; കെഎസ്ആർടിസിയുടെ അ​ധി​ക​ബ​സ് സ​ര്‍​വ്വീ​സ്

ചെ​ട്ടി​കു​ള​ങ്ങ​ര:​ ഓ​ണാ​ട്ടു​ക​ര​യി​ല്‍ കു​ംഭ​മാ​സ​ത്തി​ലെ ശി​വ​രാ​ത്രി നാ​ളി​ല്‍ ആ​രം​ഭി​ച്ച കു​ഭ​ഭ​ര​ണി മ​ഹോ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ശി​ര​വാ​ത്രി മു​ത​ല്‍ ആ​രം​ഭി​ച്ച വ​ഴി​പാ​ട് വീ​ടു​ക​ളി​ലെ കു​ത്തി​യോ​ട്ട​ങ്ങ​ള്‍ ഇ​ന്ന​ലെ ന​ട​ന്ന പൊ​ലി​വോ​ടെ സ​മാ​പി​ച്ചു. ഇ​ന്ന് വി​ശ്ര​മ​ദി​വ​സ​മാ​ണ്. കു​ംഭ​ഭ​ര​ണി ദി​വ​സ​മാ​യ നാ​ളെ കു​ത്തി​യോ​ട്ട വ​ഴി​പാ​ട് വീ​ടു​ക​ളി​ല്‍ നി​ന്നും കു​ത്തി​യോ​ട്ട​ബാ​ല​ന്‍​മാ​രെ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തി​ച്ചു നാ​ലു​പാ​ദം വെ​യ്ക്കു​ന്ന​തോ​ടെ കു​ത്തി​യോ​ട്ട വ​ഴി​പാ​ടി​ന് പൂ​ര്‍​ണ്ണ​ത​യാ​കും . ഈ​രേ​ഴ​തെ​ക്ക്,ഈ​രേ​ഴ​വ​ട​ക്ക്,കൈ​ത​തെ​ക്ക്,കൈ​ത​വ​ട​ക്ക്,പേ​ള,ന​ട​ക്കാ​വ് എ​ന്നീ​ക​ര​ക്കാ​ര്‍ കു​തി​ര​ക​ളേ​യും ക​ണ്ണ​മം​ഗ​ലം തെ​ക്ക്,ക​ണ്ണ​മം​ഗ​ലം വ​ട​ക്ക്,ക​ട​വൂ​ര്‍,ആ​ഞ്ഞ​ലി​പ്ര,മേ​നാ​മ്പ​ള്ളി എ​ന്നീ​ക​ര​ക്കാ​ര്‍ തേ​രു​ക​ളേ​യും മ​റ്റം​തെ​ക്ക് ക​ര​ക്കാ​ര്‍ ഹ​നു​മാ​നേ​യും പാ​ഞ്ചാ​ലി​യേ​യും മ​റ്റം വ​ട​ക്കു ക​ര​ക്കാ​ര്‍ ഭീ​മ​നേ​യും അ​ണി​യി​ച്ചൊ​രു​ക്കു​ന്നു. ക​ര​ക​ളി​ല്‍ ഒ​രു​ക്ക​ങ്ങ​ളു​ടെ തി​ര​ക്കാ​ണ് 50 അ​ടി​യി​ലേ​റെ ഉ​യ​രം വ​രു​ന്ന കു​തി​ര​ക​ളേ​യും ത​ട്ടു​ക​ള്‍ കൊ​ണ്ട് ആ​ക​ര്‍​ഷി​ണീ​യ​മാ​യ തേ​രു​ക​ളു​ടേ​യും ഹ​നു​മാ​ന്റെ​യും ഭീ​മ​ന്റെ​യും ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ക​യാ​ണ്. കു​ഭ​ഭ​ര​ണി ദി​ന​മാ​യ നാ​ളെ ഉ​ച്ച​യോ​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ണ്ണ​മാ​കു​മെ​ന്നാ​ണ് ക​ര​ക്കാ​ര്‍ പ​റ​യു​ന്ന​ത്. കു​ത്തി​യോ​ട്ട ഭ​വ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ത്തി​യോ​ട്ട ഘോ​ഷ​യാ​ത്ര​ക​ള്‍ നാ​ളെ രാ​വി​ലെ ആ​റ് മ​ണി​മു​ത​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി…

Read More

ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി; കെ​ട്ടു​കാ​ഴ്ച​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെട്ടിക്കുളങ്ങരക്കാരുടെ മാത്രം പ​ദാ​വ​ലികളെക്കുറിച്ചറിയാം…

ചെ​ട്ടി​കു​ള​ങ്ങ​ര: കും​ഭ​ഭ​ര​ണി കെ​ട്ടു​കാ​ഴ്ച നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ട്ടി​കു​ള​ങ്ങ​ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ത​ല​മു​റ​ക​ൾ പ​ഴ​ക്ക​മു​ള്ള​തും അ​വ​രു​ടേ​താ​യ അ​ർ​ത്ഥ​ത​ല​ങ്ങ​ളു​ള്ള​തു​മാ​യ നി​ര​വ​ധി വാ​ക്കു​ക​ളു​ണ്ട്. ത​ല​മു​റ​ക​ൾ മാ​റി വ​ന്നി​ട്ടു​കൂ​ടി കെ​ട്ടു​കാ​ഴ്ച നി​ർ​മാ​ണ സ​മ​യ​ത്ത് ത​ന​താ​യ രീ​തി​യി​ൽ ഇ​വ​ർ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നു​ള്ള​ത് ഇ​വി​ടു​ത്തെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. ത​ന​താ​യ ഓ​ണാ​ട്ടു​ക​ര ശൈ​ലി​യി​ലു​ള്ള ഈ ​വാ​ക്കു​ക​ൾ വ്യ​ക്ത​മാ​യും കൃ​ത്യ​മാ​യും അ​തി​ന്‍റെ അ​ർ​ഥ​ത്തെ സം​വേ​ദ​നം ചെ​യ്യു​ന്ന നാ​ട്ടു​ഭാ​ഷ​യാ​ണ്. കു​തി​ര, തേ​ര്, എ​ന്നി​വ കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ല വ​ലി​പ്പ​ത്തി​ലു​ള്ള​തും അ​ള​വി​ലു​ള്ള​തു​മാ​യ ത​ടി​ക​ഷ​ണ​ങ്ങ​ളെ​യും ക​മു​കി​ൻ കീ​റു​ക​ളെ​യും അ​വ​യെ യോ​ജി​പ്പി​ക്കു​ന്ന രീ​തി​ക​ളേ​യും അ​വ​ർ പ​ല പേ​രി​ട്ടു സ​ന്ദ​ർ​ഭോ​ചി​ത​മാ​യി വി​ളി​ക്കു​ന്നു. ത​ല​മു​റ​ക​ൾ മ​റ​ക്കാ​തെ സൂ​ക്ഷി​ക്കേ​ണ്ട കെ​ട്ടു​കാ​ഴ്ച​യു​ടെ ത​ച്ചു​ശാ​സ്ത്ര വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ സൂ​ക്ഷ്മ ക​ണ​ക്കു​ക​ൾ ഈ ​ല​ളി​ത പ​ദാ​വ​ലി​യി​ൽ അ​ന്ത​ർ​ലീ​ന​മാ​ണ്. അ​ടി​ക്കൂ​ട്ട്, ചാ​ട്, ചീ​പ്പ്, വ​ട്ടം വീ​ശു​ക,അ​ച്ചു​ത​ടി, ചി​റ​കു​പ​ടി​ക​ൾ, കു​റ്റി​ക്കാ​ൽ, മ​ല​ർ​ത്തു പ​ടി​ക​ൾ, ക​മ​ഴ്ത്തു​പ​ടി​ക​ൾ, താ​ങ്ങു​പ​ടി​ക​ൾ, താ​ങ്ങു​കാ​ലു​ക​ൾ, ത​ണ്ട്,ആ​പ്പ്,പി​ള്ള​ച്ചാ​ട്,ക​ട്ടി​ള,ക​തി​രു​കാ​ൽ,വ​ല്ല​ഴി,തി​രു​മി​ക്കെ​ട്ട്,കു​ട്ടി​ക​ന്പ്,കു​ത്തു​ക​ത്രി​ക,ചാ​രി​ക്കെ​ട്ട്,കു​ടും​ബ​ക്ക​യ​ർ,ക​പ്പി,പി​ള്ള​ക്ക​തി​രു​കാ​ൽ,ഇ​ല്ല​ത്ത​ട്ട്,വെ​ട്ട​ല​ക്,പ​ക്ക​ല​ക്,മൂ​ല​ക്കോ​ൽ,ച​രി​പ്പ്,ദ​ളം,കോ​ഴി​ക്കാ​ൽ,അ​മ​ണ്ഡം,ഓ​ടു​വ​ല്ല​ഴി,ക​യ​റു​പാ​ക​ൽ,വെ​ള്ള​യി​ടീ​ൽ,തൂ​ക്ക്,വ​ട്ട​ക്കെ​ട്ട്,ഇ​ട​ക്കൂ​ടാ​രം,വൈ​ര​ക്കൊ​ടി,പ്ര​ങ​ട,മു​ടി​ച്ച​ട്ടം,മൃ​ഗ​പ​ടി,മേ​ൽ​കൂ​ടാ​രം,നാ​ന്പ്,മ​ണ്ഡ​പ​ത്ത​റ,കൈ​ക്കോ​ൽ എ​ന്നി​വ​യാ​ണ് ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ മാ​ത്രം പ്ര​ചാ​ര​ത്തി​ലു​ള്ള വ്യ​ത്യ​സ്ഥ​മാ​യ കെ​ട്ടു​കാ​ഴ്ച…

Read More

ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി; ഓ​ണാ​ട്ടു​ക​ര​യ്ക്ക് ഓ​ണ​ത്തേ​ക്കാ​ൾ മ​ഹ​ത്ത​രം ഭ​ര​ണി

ചെ​ട്ടി​കു​ള​ങ്ങ​ര: ഓ​ണാ​ട്ടു​ക​ര​യ്ക്ക് ഓ​ണ​ത്തേ​ക്കാ​ൾ മ​ഹ​ത്ത​ര​മാ​ണ് കും​ഭ​ഭ​ര​ണി. പ്ര​ധാ​ന​മാ​യും ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 13 ക​ര​ക​ളി​ൽ വ​ലി​യ ഉ​ത്സ​വ പ്ര​തീ​തി ത​ന്നെ​യാ​ണ് കും​ഭ​ഭ​ര​ണി നാ​ളു​ക​ളി​ൽ. ദൃ​ശ്യ​ഭം​ഗി​യാ​ൽ കാ​ഴ്ച​ക്കാ​ര​നാ​യി എ​ത്തു​ന്ന ഏ​തൊ​രാ​ൾ​ക്കും ആ​ഹ്ലാ​ദം ഉ​ള​വാ​ക്കു​ന്ന ഒ​ന്നാ​ണ് കെ​ട്ടു​കാ​ഴ്ക​ൾ. ചെ​ട്ടി​കു​ള​ങ്ങ​ര ഭ​ഗ​വ​തി​യു​ടെ തി​രു​സ​ന്നി​ധി​യി​ൽ എ​ത്തി​ക്കു​ന്ന കെ​ട്ടു​ത്സ​വ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഏ​തു ദേ​ശ​ത്തു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര​ക്കാ​രും ഈ ​സ​മ​യം ഇ​വി​ടെ എ​ത്തു​ന്ന​മെ​ന്ന​ത് ഒ​രു വ​ലി​യ പ്ര​ത്യേ​ക​ത ത​ന്നെ​യാ​ണ്. കും​ഭ​ഭ​ര​ണി നാ​ളി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ ഏ​തു വീ​ട്ടി​ൽ ചെ​ന്നാ​ലും കൊ​ഞ്ചും മാ​ങ്ങ​യും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നൊ​പ്പം ഉ​ണ്ടാ​കും. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള കു​ത്തി​യോ​ട്ട ഘോ​ഷ​യാ​ത്ര ക​ണ്ട ശേ​ഷം കൊ​ഞ്ചും മാ​ങ്ങ​യും കൂ​ട്ടി​യു​ള്ള സ​ദ്യ​യു​മു​ണ്ട്. കെ​ട്ടു​കാ​ഴ്ച​യു​ടെ സ​മീ​പ​ത്ത് എ​ത്തു​ന്ന ക​ര​ക്കാ​ര​ന്‍റെ ഓ​രോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശി​വ​രാ​ത്രി നാ​ൾ മു​ത​ൽ അ​ഹോ​രാ​ത്രം അ​ധ്വാ​നി​ച്ചു നി​ർ​മി​ച്ച കെ​ട്ടു​കാ​ഴ്ച​യെ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ആ​വേ​ശ​മാ​ണു നി​റ​യു​ന്ന​ത്. കെ​ട്ടു​കാ​ഴ്ച നി​ർ​മാ​ണ​ത്തി​ന്‍റെ ആ​വേ​ശം പു​രോ​ഗ​മി​ക്ക​വേ ക​ര​ക​ളി​ൽ ആ​വേ​ശ​വും ഏ​റെ. അ​മ്മ​യു​ടെ…

Read More

ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി​; ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളി​ല്ലാ​തെ ഭ​ര​ണി​ക്ക് കു​തി​ര​മൂ​ട്ടി​ൽ ക​ഞ്ഞി

ചെ​ട്ടി​കു​ള​ങ്ങ​ര: ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മ​ഹ​ത്താ​യ അ​ന്ന​ദാ​ന വ​ഴി​പാ​ടാ​ണ് കു​തി​ര​മൂ​ട്ടി​ൽ ക​ഞ്ഞി. ദേ​വീ പ്രീ​തി​യ്ക്കു​വേ​ണ്ടി ക​ര​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും കെ​ട്ടു​കാ​ഴ്ച നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തു​ന്പോ​ൾ ഇ​വ​ർ​ക്ക് ദേ​വി ഭ​ക്ഷ​ണം ക​ണ്ടെ​ത്തു​ന്ന​താ​യാ​ണ് ഇ​തി​ന്‍റെ സ​ങ്ക​ൽ​പ്പം. ഭ​ക്ത ജ​ന​ങ്ങ​ളു​ടെ വ​ഴി​പാ​ടാ​യാ​ണ് ക​ഞ്ഞി ന​ട​ത്തു​ക. കെ​ട്ടു​കാ​ഴ്ച നി​ർ​മാ​ണം തു​ട​ങ്ങു​ന്ന ശി​വ​രാ​ത്രി മു​ത​ൽ ത​ന്നെ കു​തി​ര​മൂ​ട്ടി​ൽ ക​ഞ്ഞി​യും ആ​രം​ഭി​ക്കും. നി​ത്യേ​ന ര​ണ്ടും മൂ​ന്നും ക​ഞ്ഞി വീ​തം ഓ​രോ കു​തി​ര ചു​വ​ട്ടി​ലും ന​ട​ക്കു​ന്നു​ണ്ട്. ചി​ല ക​ര​ക​ളി​ൽ വീ​ടു​ക​ളി​ൽ വെ​ച്ചും ക​ഞ്ഞി വ​ഴി​പാ​ട് ന​ട​ത്താ​റു​ണ്ട്. ക​ഞ്ഞി കു​ടി​ക്കാ​നാ​യി ക​ര​ക്കാ​രെ വ​ഴി​പാ​ടു​കാ​ർ താ​ല​പ്പൊ​ലി കു​ത്തി​യോ​ട്ട പാ​ട്ട് എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ സ്വീ​ക​രി​ച്ച് കു​തി​ര​മൂ​ട്ടി​ലേ​ക്ക് ആ​ന​യി​ക്കും. ക​ഞ്ഞി, മു​തി​ര​പു​ഴു​ക്ക്, അ​സ്ത്രം, ക​ടു​ക്മാ​ങ്ങ, പ​പ്പ​ടം, ഉ​ണ്ണി​യ​പ്പം, അ​വി​ൽ, പ​ഴം തു​ട​ങ്ങി എ​ട്ടു​കൂ​ട്ടം വി​ഭ​വ​ങ്ങ​ളാ​ണ് ക​ഞ്ഞി​ക്ക് കൊ​ടു​ക്കു​ക. ക​ഞ്ഞി കു​ടി​ക്കാ​ൻ പ​ഴ​യ​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം ഇ​ല​യും ത​ട​യും പ്ലാ​വി​ല​യു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.…

Read More

മോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര’ പാട്ടിന് ചുവടുവച്ച് സെവാഗ് ! വീഡിയോ കിടുക്കിയെന്ന് ആരാധകര്‍

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ എന്റര്‍ടെയിനര്‍ ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാവുകയുള്ളൂ. അതാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ ബോളില്‍ തന്നെ സിക്‌സും ഫോറും പായിക്കുന്ന സെവാഗിനെ ക്രിക്കറ്റ് ആരാധകര്‍ ഇഷ്ടപ്പെടാന്‍ കാരണവും ഈ സ്റ്റൈല്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ സേവാഗിന്റെ പുതിയ ടിക്ടോക് വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. മോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍’ എന്ന ഗാനത്തിനു വ്യായാമത്തിനിടെ ചുവടുവെക്കുകയാണ് സേവാഗ്. എം.ജി. ശ്രീകുമാര്‍ പാടിയ റിമിക്‌സ് വേര്‍ഷനാണ് സേവാഗിന്റെ ചുവടുവെപ്പ്. സേവാഗിന്റെ ഈ വിഡിയോ മോഹന്‍ലാല്‍ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യിലെതാണു ഗാനം. നേരത്തെ രജനീകാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഊഞ്ഞാലാടുന്ന സേവാഗിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എല്ലാവര്‍ഷവും ജന്മദിനത്തില്‍ മോഹന്‍ലാലിനെ സേവാഗ് സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിക്കും. തിരിച്ച് ലാലും അങ്ങനെ തന്നെ. ഇരുവരുടെയും ആശംസകള്‍ ആരാധകര്‍…

Read More