കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ചിന്തിച്ച് യുവാക്കള്‍ കടുത്ത വിഷാദത്തിനും കുറ്റബോധത്തിനും അടിമപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ ലോക നേതാക്കള്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമെന്നുള്ള ആശങ്കകളും യുവജനങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള 2015 പാരീസ് ഉടമ്പടി എങ്ങനെ നടപ്പാക്കാമെന്നതിനെ സംബന്ധിച്ച് ഈ മാസാവസാനം ആരംഭിക്കുന്ന ഗ്ലാസ്‌ഗോയിലെ യുഎന്‍ ചര്‍ച്ചകള്‍ക്ക് (2021 United Nations Climate Change Conference)മുന്നോടിയായി ചില ഗവേഷണങ്ങളും നടത്തിയിരുന്നു. ഓണ്‍ലൈന്‍ പ്രചാരണ ശൃംഖലയായ ആവാസിന്റെ ധനസഹായത്തോടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ബാത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിലെ സര്‍വ്വേയിലായിരുന്നു ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ ഇന്നുവരെയുള്ള ഏറ്റവും വലിയ പഠനങ്ങളിലൊന്നായ ഇതില്‍ 10 രാജ്യങ്ങളിലായി 16-25 വയസ് പ്രായമുള്ള 10,000 യുവാക്കളെ പങ്കെടുപ്പിച്ചുക്കൊണ്ടാണ് സര്‍വേ നടത്തിയത്. സെപ്റ്റംബറില്‍ സര്‍വ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭാവി ഭീതിജനകമായിരിക്കുമെന്നാണ് സര്‍വേയില്‍…
Read MoreTag: climate change
കാലാവസ്ഥാ വ്യതിയാനം അഞ്ചിലൊന്നു നഗരങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും ! ലോകത്തെ കാത്തിരിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍…
കാലാവസ്ഥാ വ്യതിയാനം ലോകത്തെ മാറ്റിമറിക്കുമെന്ന് സൂചന. പല മേഖലകളിലും ഇപ്പോള്‍ ആയിരത്തിന് മേല്‍ കിലോമീറ്ററുകള്‍ അകലയുള്ള പ്രദേശത്തിനു സമാനമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അമേരിക്കയിലെ ശൈത്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന പല നഗരങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത് മധ്യ-ദക്ഷിണ അമേരിക്കയിലെ കാലാവസ്ഥയാണെന്ന പുതിയ പഠനങ്ങള്‍ ഇതിനു തെളിവാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ലോകത്തെ അഞ്ചിലൊന്ന് നഗരങ്ങളിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മാറ്റങ്ങള്‍ 2050 ഓടെ അനുഭവപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു പഠനത്തില്‍ മാത്രമല്ല തുടര്‍ച്ചയായി നടന്ന പല പഠനങ്ങളിലും നഗരങ്ങളില്‍ സംഭവിക്കാനാരിക്കുന്ന ഈ വലിയ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജനസഖ്യാ സാന്ദ്രത കണക്കിലെടുത്താണ് കാലാവസ്ഥാ മാറ്റം നഗരങ്ങളിലുണ്ടാക്കുന്ന മാറ്റത്തേക്കുറിച്ച് ഈ പഠനങ്ങള്‍ നടത്തിയതും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പഠനം വടക്കേ അമേരിക്കയെ കേന്ദ്രീകരിച്ചായിരുന്നു. ഈ പഠനത്തിലാണ് വടക്കേ അമേരിക്കയിലെ ഒരു നഗരത്തിലെ താപനില 2050 ആകുമ്പോഴേക്കും മെക്‌സിക്കോയ്ക്കു തുല്യമാകുമെന്ന്…
Read Moreകാലാവസ്ഥാ വ്യതിയാനം മൂലമാണോ മയിലുകള്‍ കാടിറങ്ങുന്നത് ! ഇതേപ്പറ്റി ഗവേഷകര്‍ പറയുന്നത് ഇങ്ങനെ…
കാലാവസ്ഥ മാറുമ്പോഴാണ് മയിലുകള്‍ കാടിറങ്ങുന്നതെന്ന് ഗവേഷകര്‍. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലാണു മയിലിനെ കാണുക. പശ്ചിമഘട്ടത്തിന്റെ ശോഷണം മൂലം തമിഴകത്തെ വരണ്ട കാറ്റ് കടന്നു വരുന്നതോടെ കേരളവും മയിലിന്റെ തട്ടകമായി മാറുകയാണ്. പാലക്കാട്ടും പുനലൂര്‍ ആര്യങ്കാവിലുമാണ് ചുരങ്ങള്‍ ഉള്ളത്. വരണ്ട കാറ്റിനു പേരുകേട്ട പാലക്കാട് ജില്ലയിലാണ് മയില്‍ ഉദ്യാനമായ ചൂലന്നൂര്‍. കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ ആവസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുന്നിന്‍ചെരിവുകളും പാറയിടുക്കുകളുമാണ് മയിലുകളുടെ ആശ്രയം. വേനല്‍ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് മയിലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.മയിലുകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ചൂലനൂരില്‍ മയില്‍ സങ്കേതം സ്ഥാപിച്ചത്. ആര്‍ദ്ര ഇലപൊഴിയും വനങ്ങളും പാറയിടുക്കുകളും തുറസായ സ്ഥലങ്ങളും മയിലുകള്‍ക്കു മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു. പത്തനംതിട്ടയിലെ ഏനാദിമംഗലം പ്രദേശത്ത് മയിലുകള്‍ ഇപ്പോള്‍ വ്യാപകമാണ്.ഏനാദിമംഗലം ആശുപത്രി വളപ്പില്‍ എത്തുന്ന മയിലുകള്‍ രോഗികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും…
Read Moreആദ്യം മുങ്ങുന്നത് മാലി ! പിന്നാലെ ലണ്ടനെയും ന്യൂയോര്‍ക്കിനെയും ആംസ്റ്റര്‍ഡാമിനെയുമൊക്കെ സമുദ്രം വിഴുങ്ങും; ആഗോളതാപനത്തിന്റെ ഫലമായി 2050ല്‍ സംഭവിക്കാന്‍ പോകുന്നത് ഭീതിജനകമായ കാര്യം…
സ്വന്തം രാജ്യത്ത് ജീവിതം അസാധ്യമാകുമ്പോഴാണ് ആളുകള്‍ മറ്റു രാജ്യങ്ങളിലേക്ക് പാലായനം നടത്തുന്നത്. യുദ്ധവും ദാരിദ്ര്യവുമാണ് ഒട്ടുമിക്ക ആളുകളെയും അഭയാര്‍ഥികളാക്കുന്നതെങ്കില്‍ ഇനി ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അഭയാര്‍ഥി പ്രവാഹത്തിനായിരിക്കും. 2100 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 200 കോടി ജനങ്ങള്‍ അഭയാര്‍ഥികളാകുമെന്നാണ് കണക്ക്. സമുദ്രജലനിരപ്പ് 2-2.7 വരെ ഉയരുകയും ചെയ്യും. മാല ദ്വീപായിരിക്കും ആദ്യം മുങ്ങുക. പിന്നാലെ ലണ്ടനും ന്യൂയോര്‍ക്കും ആംസ്റ്റര്‍ഡാമുമുള്‍പ്പെടെയുള്ള വന്‍ നഗരങ്ങളും മുങ്ങും. ആലപ്പുഴ പോലെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെയും ഈ പ്രതിഭാസം ഗുരുതരമായി ബാധിക്കും. 2070 ഓടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാലദ്വീപ് അപ്പാടെ മുങ്ങുമെന്ന വിവരമാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നത്. 2010ല്‍ കോപ്പന്‍ഹേഗനില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോള്‍, അവരോട് അഭ്യര്‍ത്ഥിക്കാനായി മാലി കാബിനറ്റ് ചേര്‍ന്നത് വെള്ളത്തിന് അടിയിലായിരുന്നു. എല്ലാ മന്ത്രിമാരും അണ്ടര്‍ വാട്ടറില്‍ പോയി സ്‌കൂബയൊക്കെ വച്ചാണ് കാബിനറ്റ് ചേര്‍ന്നത്.…
Read Moreലോക കാലാവസ്ഥയില്‍ വരാന്‍ പോകുന്നത് അപകടകരമായ മാറ്റം ! അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും മഞ്ഞുരുകലിന്റെ വേഗം വര്‍ധിക്കുന്നു;പുതിയ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്…
ലോകത്തിന്റെ കാലാവസ്ഥയില്‍ കാതലായ മാറ്റം വരാന്‍ പോകുന്നെന്ന് ശാസ്ത്രകാരന്മാരുടെ മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും മഞ്ഞുരുകലിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഈ കൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തില്‍ കാലാവസ്ഥാമാറ്റം അതിവേഗത്തില്‍ പ്രകടമാകും. ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഈ മാറ്റം അനുഭവപ്പെടുമെന്നും അടുത്ത നൂറ്റാണ്ടോടെ ഇതു പൂര്‍ണമാകുമെന്നും ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ സര്‍വകലാശാല അന്റാര്‍ട്ടിക് റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞുരുകുന്നത് ഏറ്റവുമധികം ബാധിക്കുക സമുദ്രജലപ്രവാഹത്തെയാണ്. ഗ്രീന്‍ലന്‍ഡിലെ കൊടുമുടിയിലുള്ള ഒരു മഞ്ഞുപാളി ഉരുകുന്നത് തെക്കോട്ട് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു നീങ്ങുന്ന തണുത്ത ജലപ്രവാഹത്തെ ബാധിക്കും. വടക്കോട്ടു നീങ്ങുന്ന ജലത്തെ തീരത്തേക്കും അടുപ്പിക്കും. ഇതിനെ അറ്റ്‌ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിങ് സര്‍ക്കുലേഷന്‍ (എഎംഒസി) എന്നാണു വിശേഷിപ്പിക്കുന്നത്. ഈ ലിക്വിഡ് കണ്‍വേയര്‍ ബെല്‍റ്റ് ആണ് ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തില്‍ നിലവില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ഉത്തരാര്‍ധഗോളത്തിലെ താപനിലയെ നിലനിര്‍ത്തുന്നതും ഇതുതന്നെ. മഞ്ഞുരുകലിന്റെ വേഗത്തെക്കുറിച്ച് പഠിക്കുന്ന തിരക്കിലാണ് പല ഗവേഷകരുമിപ്പോള്‍.…
Read More