പൂ​വ​നോ​ടാ നി​ന്റെ ക​ളി ! പൂ​വ​ന്‍ കോ​ഴി​യെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന് കി​ട്ട​ത് എ​ട്ടി​ന്റെ പ​ണി; വീ​ഡി​യോ വൈ​റ​ല്‍…

അ​ല്‍​പ്പം ആ​ക്ര​മ​ണ സ്വ​ഭാ​വം കൂ​ടു​ത​ലു​ള്ള ജീ​വി​ക​ളാ​യാ​ണ് പൂ​വ​ന്‍ കോ​ഴി​യെ ക​ണ​ക്കാ​ക്കാ​റു​ള്ള​ത്. ഇ​തി​നെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ ഇ​വ കൊ​ത്തി ഓ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ പൂ​വ​ന്‍ കോ​ഴി​യെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന് സം​ഭ​വി​ച്ച​താ​ണ് വൈ​റ​ലാ​കു​ന്ന​ത്. കു​മാ​രാ​യു​ഷ് 21 എ​ന്ന ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. വെ​റു​തെ നി​ന്ന പൂ​വ​ന്‍ കോ​ഴി​യെ ഒ​രു ര​സ​ത്തി​ന് പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് യു​വാ​വ്. ഒ​രു വ​ടി​യെ​ടു​ത്ത് ത​ല്ലാ​ന്‍ എ​ന്ന മ​ട്ടി​ലാ​ണ് യു​വാ​വ് നി​ന്ന​ത്. യു​വാ​വി​നെ ഓ​ടി​ച്ചി​ട്ട് കൊ​ത്താ​ന്‍ പൂ​വ​ന്‍ കോ​ഴി ഒ​രു​ങ്ങി​യ​തോ​ടെ, ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ടു​ന്ന​തി​നി​ടെ മ​ര​ത്തി​ന്റെ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യാ​ണ് യു​വാ​വ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്ന മ​ര​ത്തി​ന്റെ മു​ക​ളി​ലൂ​ടെ താ​ഴേ​ക്ക് ചാ​ടി​യാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്.

Read More

അങ്കക്കലി പൂണ്ടു പോയി ! അങ്കക്കോഴികളുടെ കൂവലില്‍ കോടതി സ്തംഭിച്ചു; കോടതിയിലെത്തിയത് മത്സരിച്ചു കൂവി പോലീസുകാരുടെ ഉറക്കം കെടുത്തിയതിനു ശേഷം; നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിങ്ങനെ…

കാസര്‍ഗോഡ്: കോഴികള്‍ കാരണം കോടതിയുടെ സഭാനടപടികള്‍ സ്തംഭിക്കുന്നത് ഒരു പക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കാം. നിശബ്ദത പാലിക്കേണ്ട കോടതിക്കകത്ത് ജഡ്ജി വിധിയെഴുതുമ്പോഴും കോഴികള്‍ കൂവിക്കൊണ്ടിരുന്നു. കോഴിയങ്കത്തിനിടെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഏഴ് കോഴികളെ കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോടതി വരാന്തയില്‍ കാലുകള്‍ ബന്ധിച്ച നിലയിലായിരുന്ന കോഴികള്‍ ശൗര്യം വിടാതെ ഉച്ചത്തില്‍ കൂവുകയായിരുന്നു. കാസര്‍ഗോഡ് ,മഞ്ചേശ്വരം താലൂക്കില്‍ കേരളത്തില്‍ നിരോധിച്ച കോഴി അങ്കം വ്യാപകമാകുകയാണ്. അങ്കകോഴികളെയും ഉടമസ്ഥര്‍ക്കെതിരെയും പോലീസ് കണ്ണടക്കുന്നതാണ് കോഴി അങ്കം തുളുനാടിന്റെ ഗ്രാമങ്ങളില്‍ വീണ്ടും സജീവമാകാന്‍ കാരണം. മൃഗീയ വിനോദമായി കാണാവുന്ന കോഴിയങ്കം കര്‍ണ്ണാടകക്കാരുടെ ഇഷ്ടവിനോദവും ഒപ്പം തന്നെ ധനസമ്പാദനത്തിലുള്ള മാര്‍ഗം കൂടിയാണ്. കോടതില്‍ വാദം മുറുകുന്നതിനനുസരിച്ച് കോഴികളുടെ കൂവലിന്റെ ശക്തി വര്‍ധിച്ചു വരുന്നത് ഒരു കൗതുകക്കാഴ്ചയായിരുന്നു. കോഴിയുടെ കൂവലില്‍ കണ്‍ട്രോള്‍ പോയ അഭിഭാഷകര്‍ക്ക് നാക്കു പിഴയ്ക്കുകപോലും ചെയ്തു.കോടതി കോഴികളെ…

Read More