കുട്ടി സഖാക്കള്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് നിരപരാധികളായ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ! പി.എസ്.സി ഇന്റലിജന്‍സ് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചതോടെ റാങ്ക് ലിസ്റ്റ് മരവിച്ചു; ഉദ്യോഗാര്‍ത്ഥികളുടെ നീതി നിഷേധിക്കപ്പെടുന്നതിങ്ങനെ…

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തും നസിമും പ്രണവുമെല്ലാം കാരണം വലയുന്നത് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 10940 ഓളം വരുന്ന മറ്റ് ഉദ്യോഗാര്‍ത്ഥികളാണ്. കുറേ കുട്ടി സഖാക്കളുടെ തട്ടിപ്പ് മറ്റുള്ളവരുടെയും ഭാവിയെ ബാധിക്കുകയാണ്.ക്രമക്കേട് പിഎസ്സി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ റാങ്ക് ലിസ്റ്റിലെ നിയമനം മരവിപ്പിച്ചിരിക്കയാണ്. രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ലിസ്റ്റില്‍ കയറിക്കൂടിയ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ഇതോടെ കടുത്ത ആശങ്കയിലാണ്. 30.12.2017 ലെ ഗസറ്റ്, കാറ്റഗറി നമ്പര്‍:657/2017 നോട്ടിഫിക്കേഷന്‍ പ്രകാരം കേരള പൊലീസിലെ 7 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുകയും, നിശ്ചിത ദിവസത്തിനുള്ളില്‍ രണ്ടരലക്ഷത്തിലധികം യുവാക്കള്‍ അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018 ജൂലൈ 22-ാം തീയതി ഒ. എം. ആര്‍ പരീക്ഷ നടത്തി, 2019 ഏപ്രില്‍ 1,2 തീയതികളിലായി 30,000 ത്തോളം ഉദ്യോഗാര്‍ത്ഥികളെ…

Read More