മുതലെടുപ്പുകാര്‍ക്ക് എന്തു പ്രളയം ! വീട് വൃത്തിയാക്കുന്നതിന് 15,000 കിണര്‍ വൃത്തിയാക്കാന്‍ 20,000; കരാര്‍ ജീവനക്കാര്‍ നടത്തുന്നത് പകല്‍ക്കൊള്ള; വെള്ളക്കുപ്പികള്‍ വീടുകളില്‍ കുന്നുകൂടുന്നു…

തിരുവനന്തപുരം: കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ മലീമസമായ വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കരാറില്‍ എടുക്കുന്നവര്‍ നടത്തുന്നത് പകല്‍ക്കൊള്ള. കരാര്‍ പ്രകാരം ശുചീകരണം നടത്താന്‍ എത്തുന്നവര്‍ വീടു വൃത്തിയാക്കുന്നതിന് 15,000 രൂപ വരെയും കിണര്‍ വൃത്തിയാക്കാന്‍ 20,000 രൂപ വരെയും വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വീടുകളില്‍ പലതിലും വൈദ്യൂതിയോ വെള്ളമോ കിട്ടാത്ത സാഹചര്യത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. ആറന്മുള ഭാഗത്തെ വീടുകളില്‍ ഒന്ന് വൃത്തിയാക്കാന്‍ കരാര്‍ നല്‍കിയയാള്‍ക്ക് നല്‍കേണ്ടി വന്നത് 3000 മുതല്‍ 7000 രൂപ വരെയാണ്. അഞ്ചു അന്യസംസ്ഥാന തൊഴിലാളികളുമായി എത്തിയ കരാറുകാരന്‍ ഓരോ പണിക്കാര്‍ക്കും 1000 രൂപ വീതം കൂലിയും കിണര്‍ വൃത്തിയാക്കാന്‍ മറ്റൊരു 3000 രൂപയുമാണ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ഒട്ടനേകം സന്നദ്ധ പ്രവര്‍ത്തകര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണ്ണും ചെളിയും അടിഞ്ഞ വീടുകള്‍ ശുചിയാക്കാന്‍ എത്തുമ്പോഴാണ് മറ്റൊരു വശത്ത് ഒരു കൂട്ടര്‍ ഇത് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റുന്നത്.…

Read More