പരാതി ഒന്നും വേണ്ട…ഇത് ഇവിടെ തന്നെ നിര്‍ത്താം ! ആറു പ്രാവശ്യം തുടര്‍ച്ചയായി വിളിച്ചാല്‍ ആര്‍ക്കും ദേഷ്യം വരില്ലേ; മുകേഷിനെ വിളിച്ച കുട്ടി പറയുന്നതിങ്ങനെ…

കൊല്ലം എംഎല്‍എയും സിനിമാതാരവുമായ മുകേഷും ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താംക്ലാസുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സഹായം അഭ്യര്‍ഥിച്ച് വിളിച്ച വിദ്യാര്‍ഥിയോടുള്ള മുകേഷിന്റെ പെരുമാറ്റം വ്യാപകമായ വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയും പാലക്കാട് സ്വദേശിയായ വിദ്യാര്‍ഥിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. പരാതി പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. സംഭവം വന്‍ വിവാദമായതോടെ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. എംഎല്‍എയ്‌ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. അതേ സമയം ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി മാധ്യമങ്ങളെ കണ്ടത്. ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചതില്‍ വിഷമം തോന്നിയെങ്കിലും അത് കാര്യമാക്കുന്നില്ലെന്ന് മുകേഷിനെ വിളിച്ച കുട്ടി പറഞ്ഞു. ആറ് തവണയൊക്കെ വിളിക്കുമ്പോള്‍ ആര്‍ക്കും ദേഷ്യം വരില്ലേ എന്നും അതുകൊണ്ട് കുഴപ്പമില്ലെന്നുമാണ്…

Read More