പ്ലാസ്മ ചികിത്സ കൊറോണ വൈറസില്‍ വകഭേദങ്ങളുണ്ടാക്കും ! പുതിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകളാണ് ഇപ്പോള്‍ ലോകത്ത് പുതിയ ഭീഷണിയായിരിക്കുന്നത്. ഈ അവസരത്തില്‍ ഒരു പുതിയ വിവരം പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍മാരുടെ സംഘം. കോവിഡ് രോഗികളില്‍ പ്ലാസ്മ ചികിത്സ നടത്തുമ്പോള്‍ ചിലരുടെ ശരീരത്തില്‍ വച്ച് വൈറസ് പരിവര്‍ത്തനത്തിനു വിധേയമാകുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. കാന്‍സറിനെ അതിജീവിച്ച കോവിഡ് രോഗികളുടെ ശാരീരികമാറ്റങ്ങളെക്കുറിച്ചും അവരിലെ രോഗാവസ്ഥയെ കുറിച്ചും നൂറിലധികം ദിവസങ്ങള്‍ പഠിച്ച ശേഷമാണ്രേത ബ്രിട്ടനില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ ഈ നിരീക്ഷണത്തിലേക്കെത്തിയത്. കോവിഡ് ബാധിച്ചുകഴിഞ്ഞ രോഗികളുടെ രക്തത്തില്‍ നിന്ന്, പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതാണ് മറ്റ് കൊവിഡ് രോഗികള്‍ക്ക് ചികിത്സയായി നല്‍കാറ്. അതായത്, രോഗം വന്നുപോയവരില്‍ സ്വാഭാവികമായി രോഗകാരിക്കെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ട് കാണും. ഈ ആന്റിബോഡി നിലവില്‍ രോഗമുള്ളവരിലേക്ക് എത്തിക്കുകയാണ് പ്ലാസ്മ ചികിത്സയിലൂടെ. ചില ആരോഗ്യപ്രശ്നങ്ങളുള്ളവരില്‍, പ്രത്യേകിച്ച് മറ്റേതെങ്കിലും അസുഖങ്ങളുള്ളവരിലെല്ലാം പ്രതിരോധവ്യവസ്ഥ തകരാറിലായിരിക്കുന്നതിനാല്‍ വൈറസ് ഏറെ നാള്‍ നില്‍ക്കാനുള്ള സാധ്യതയുണ്ടായിരിക്കും. എന്നാല്‍…

Read More