ജോലിഭാരത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിയന്ത്രണം നഷ്ടമായി ! കോവിഡ് വാര്‍ഡില്‍ തമ്മിലടിച്ച് ഡോക്ടറും നഴ്‌സും;വീഡിയോ വൈറലാകുന്നു…

കോവിഡ് വാര്‍ഡില്‍ തമ്മിലടിച്ച് ഡോക്ടറും നഴ്‌സും. പോലീസിന്റെ സാന്നിധ്യത്തിലാണ് അസഭ്യ വര്‍ഷവും അടിപിടിയും നടന്നത്. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെയായിരുന്നു സംഭവം. ഡോക്ടറും നഴ്സും തമ്മില്‍ ഡ്യുട്ടിക്കിടെ വാക്കുതര്‍ക്കമുണ്ടാവുകയും അടിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. ജോലിഭാരവും സമ്മര്‍ദ്ദവുമാണ് നിയന്ത്രണം വിട്ട് പെരുമാറാന്‍ കാരണമെന്ന് ഇരുവരും പറഞ്ഞതായി സിറ്റി മജിസ്ട്രേറ്റ് രാംജിത് മിശ്ര പറഞ്ഞു. താന്‍ ഇരുവരുമായി സംസാരിച്ചുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു. എന്തായാലും വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

തന്റെ കുഞ്ഞിനെ പാലൂട്ടാന്‍ കഴിയുന്നില്ലല്ലോയെന്നോര്‍ത്ത് ആ നേഴ്‌സ് പൊട്ടിക്കരയുകയായിരുന്നു; കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ അവസ്ഥ വേദനാജനകം…

ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ വിറങ്ങലിച്ചു കഴിയുകയാണ്. ഒട്ടുമിക്ക ആളുകളും വീട്ടില്‍ സുരക്ഷിതരായി കഴിയുമ്പോള്‍ ഇതിന് കഴിയാത്ത ചിലരുണ്ട്. ആരോഗ്യപ്രവര്‍ത്തകരും പോലീസുമൊക്കെ നമുക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയാണ്. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ അവസ്ഥയാണ് ഇതില്‍ ഏറെ പരിതാപകരം. പലര്‍ക്കും സമയത്ത് വീടുകളില്‍ എത്താനോ കുടുംബത്തോടൊപ്പം സമയം ചെലവിടാനോ സാധിക്കുന്നില്ല. എന്തിന് സ്വന്തം മക്കളെപ്പോലും കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇക്കൂട്ടത്തില്‍ മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ളവരുമുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളെ കാണണമെങ്കില്‍ ലോക്ക് ഡൗണ്‍ പാലിച്ച് വീട്ടിലിരിക്കണമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. എന്നാല്‍ കര്‍മനിരതരായ അവര്‍ക്ക് അത് എങ്ങനെ സാധിക്കും. നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്. ഒരു നേഴ്‌സ് തന്നെയാണ് ഈ കുറിപ്പെഴുതിയിരിക്കുന്നത്. നഴ്സിന്റെ കുറിപ്പ് വായിക്കാം… ” എനിക്ക് കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടെന്ന്…

Read More