ജോലിഭാരത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിയന്ത്രണം നഷ്ടമായി ! കോവിഡ് വാര്‍ഡില്‍ തമ്മിലടിച്ച് ഡോക്ടറും നഴ്‌സും;വീഡിയോ വൈറലാകുന്നു…

കോവിഡ് വാര്‍ഡില്‍ തമ്മിലടിച്ച് ഡോക്ടറും നഴ്‌സും. പോലീസിന്റെ സാന്നിധ്യത്തിലാണ് അസഭ്യ വര്‍ഷവും അടിപിടിയും നടന്നത്.

ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെയായിരുന്നു സംഭവം. ഡോക്ടറും നഴ്സും തമ്മില്‍ ഡ്യുട്ടിക്കിടെ വാക്കുതര്‍ക്കമുണ്ടാവുകയും അടിക്കുകയുമായിരുന്നു.

പോലീസ് ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. ജോലിഭാരവും സമ്മര്‍ദ്ദവുമാണ് നിയന്ത്രണം വിട്ട് പെരുമാറാന്‍ കാരണമെന്ന് ഇരുവരും പറഞ്ഞതായി സിറ്റി മജിസ്ട്രേറ്റ് രാംജിത് മിശ്ര പറഞ്ഞു.

താന്‍ ഇരുവരുമായി സംസാരിച്ചുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു. എന്തായാലും വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related posts

Leave a Comment