ഇന്ത്യ-അമേരിക്ക ഭായ് ഭായ് ! അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമായി മാറി ഇന്ത്യ; ഈ മാറ്റത്തിനു കാരണം ഇങ്ങനെ…

അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യമായി മാറി ഇന്ത്യ.2021 കലണ്ടര്‍ വര്‍ഷത്തെ ആദ്യ മൂന്നുമാസക്കാലത്തെ കണക്കുകള്‍ പ്രകാരമാണിത്. 2020 കലണ്ടര്‍ വര്‍ഷത്തില്‍ അമേരിക്കയില്‍നിന്ന് എണ്ണവാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായിരുന്നു ഇന്ത്യ. ദിവസം ശരാശരി 2,87,000 ബാരല്‍ എണ്ണയാണ് ഇക്കാലത്ത് ഇന്ത്യ വാങ്ങിയത്. 2019-ലേക്കാള്‍ 26 ശതമാനം അധികമായിരുന്നു ഇത്. എന്നാല്‍ 2021 ജനുവരി – മാര്‍ച്ച് കാലയളവില്‍ പ്രതിദിനം അമേരിക്കയില്‍ നിന്ന് 4,21,000 ബാരല്‍ എണ്ണയാണ് ഇന്ത്യ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ദിവസം ശരാശരി 3,13,000 ബാരല്‍ എണ്ണ ഇറക്കുമതിചെയ്യുന്ന ദക്ഷിണ കൊറിയയാണ് രണ്ടാമത്. 2,95,000 ബാരലുമായി ചൈന മൂന്നാമതും നില്‍ക്കുന്നു. 2020-ല്‍ അമേരിക്കയില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയത് ചൈനയായിരുന്നു. ദിവസം ശരാശരി 4,61,000 ബാരല്‍. 40 വര്‍ഷത്തോളം എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചിരുന്ന അമേരിക്ക 2016 ജനുവരിയിലാണ് എണ്ണവിപണി കയറ്റുമതിക്കായി തുറന്നത്. 2020-ല്‍ ദിവസം 29 ലക്ഷം…

Read More

കോവിഡില്‍ തകര്‍ന്ന് എണ്ണ വില ! അമേരിക്കയില്‍ ക്രൂഡോയിലിന്റെ വില പൂജ്യത്തിനും താഴെ; ഒരിക്കല്‍ എണ്ണക്കിണറില്‍ ഉത്പാദനം ആരംഭിച്ചാല്‍ പിന്നെ നിര്‍ത്തിവെയ്ക്കാനാവില്ല; പെട്രോള്‍ അടിച്ചാല്‍ ഇങ്ങോട്ടു പൈസ കിട്ടുന്ന കാലത്തിലേക്കാണോ ഈ പോക്ക്…

ലോകത്തെ കോവിഡ് വിഴുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. അമേരിക്കയില്‍ എണ്ണ വില പൂജ്യത്തിലും താഴ്ന്ന് മൈനസില്‍ എത്തിയിരിക്കുകയാണ്. ഇന്ന് ക്രൂഡോയില്‍ ഒരു ബാരലിന് വില മൈനസ് 38 ഡോളറിലേക്കാണ് എത്തിയിരിക്കുന്നത്. ഓയില്‍ കമ്പനികളില്‍ നിന്ന് ഓയില്‍ വാങ്ങിക്കുമ്പോള്‍ അവര്‍ക്ക് പണം കൊടുക്കേണ്ടതിനു പകരം അവര്‍ ഇങ്ങോട്ടു പണം തരേണ്ട അവസ്ഥ എന്നു വേണമെങ്കില്‍ പറയാം. ഓയില്‍ വില കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ പെട്രോള്‍,ഡീസല്‍ വില കുത്തനെ കുറയുമെന്നും ചിലപ്പോള്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ പണം ഇങ്ങോട്ടു കിട്ടുമെന്നും വ്യാപകമായ പ്രചാരണങ്ങളും സജീവമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ ഇതില്‍ കഴമ്പില്ലെന്നു മനസ്സിലാകും. കാരണം അമേരിക്കയും നമ്മളും ഉപയോഗിക്കുന്നത് രണ്ടു തരത്തിലുള്ള ക്രൂഡോയിലുകളാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ബ്രെന്റ് ക്രൂഡോയിലും അമേരിക്കയുടേത് വെസ്റ്റ് ടാക്‌സസ് ഇന്റര്‍മീഡിയറ്റ് എന്ന ഡബ്ലുടിഎ ക്രൂഡോയിലുമാണ്. ബ്രെന്റ് ക്രൂഡോയിലിന്റെ ഇന്നത്തെ…

Read More