അയ്യോ എന്റെ മൂക്കില്‍ കുത്തിയേ ! കോവിഡ് ടെസ്റ്റിനിടെ പൊട്ടിക്കരഞ്ഞ് നടി പായല്‍ രാജ്പുത്ത്; വീഡിയോ കാണാം…

കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ സ്വാബ് ടെസ്റ്റിനിടെ പൊട്ടിക്കരഞ്ഞ് നടി പായല്‍ രാജ്പുത്. സിനിമാ ലൊക്കേഷനിലെത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടിയുടെ സ്വാബ് ടെസ്റ്റ് നടത്തിയത്. നടി തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സിനിമ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സെറ്റില്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പായല്‍ കോവിഡ് ടെസ്റ്റ് നടത്തിയത്. പേടിച്ചാണ് താന്‍ സ്വാബ് ടെസ്റ്റിന് ഇരുന്നു കൊടുത്തതെന്ന് നടി പറയുന്നു. ‘അഞ്ച് സെക്കന്‍ഡ് നേരം മൂക്കിലൂടെയുള്ള ഈ പരിശോധന ഭീകരമായ അനുഭവം തന്നെയാണ്. എന്തായാലും കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം വേറെയുണ്ട്.’പായല്‍ പറയുന്നു. ആര്‍ഡിഎക്‌സ് ലൗ, ആര്‍എക്‌സ് 100 എന്നീ സിനിമകളിലൂെട ശ്രദ്ധേയയായ താരമാണ് പായല്‍.

Read More

എന്റെ വീട്ടിലെ കട്ടിലും എസിയുമെല്ലാം വാങ്ങിത്തന്നത് ദിലീപേട്ടനാണ്; എനിക്ക് അത് മറക്കാന്‍ പറ്റില്ല; ദിലീപ് ജയില്‍ മോചിതനായ ദിവസം കരഞ്ഞതിനെക്കുറിച്ച് ധര്‍മജന്‍ മനസു തുറക്കുന്നു

  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ദിലീപിനെ പിന്തുണച്ചു മുന്‍പന്തിയില്‍ നിന്നയാളായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായ ദിവസം ധര്‍മജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. അന്ന് കരഞ്ഞതിനെക്കുറിച്ച് ഇപ്പോള്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ തുറന്നു പറയുന്നു. അന്ന് കരഞ്ഞതിനെപ്പറ്റി ധര്‍മജന്‍ പറയുന്നതിങ്ങനെ…അന്ന് ദിലീപേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞെന്ന് പറഞ്ഞ് ട്രോള്‍ ഒക്കെ വന്നിരുന്നല്ലോ.. എനിക്ക് ദിലീപേട്ടനെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം കൊണ്ട് കരഞ്ഞു പോയതാണ്. എനിക്ക് ദിലീപേട്ടനുമായുള്ളത് അത്രയും വലിയ അടുപ്പമാണ്. വെറും സൗഹൃദം മാത്രമല്ല അത്. സ്വന്തം ചേട്ടനെ പോലെ തന്നെയാണ് എനിക്ക് ദിലീപേട്ടന്‍. എന്നെ സിനിമയില്‍ കൊണ്ടു വന്നത് ദിലീപേട്ടനാണ്. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്. ആ ബന്ധം അങ്ങനെ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹം അന്വേഷിക്കും. പുതിയ വീട് വച്ചപ്പോള്‍ സമ്മാനങ്ങള്‍…

Read More