ജയിലില്‍ പുതിയ കിടക്ക വേണമെന്ന് കൂടത്തായി ജോളി ! ആവശ്യങ്ങള്‍ കേട്ട് കണ്ണുതള്ളിയ കോടതി പറഞ്ഞ മറുപടിയിങ്ങനെ…

ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് ഒരു ചൊല്ലുണ്ട്, കൂടത്തായി കേസിലെ പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേട്ട് കോടതിയുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്. ജയിലില്‍ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം. ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി ജില്ലാ ജയിലില്‍ കഴിയുകയാണ് ഒന്നും രണ്ടും പ്രതികള്‍. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കിയതോടെ പുതിയ കിടക്ക കണ്ട് പനിക്കാന്‍ തല്‍ക്കാലം ജോളിയ്ക്കാവില്ല. പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു…

Read More

ഇതൊക്കെയെന്ത്! മുടി ചീകിയൊതുക്കി കണ്ണാടിയും വച്ച് അടിപൊളി ലുക്കിലുള്ള ജോളിയെ കണ്ട് വാപൊളിച്ച് ആളുകള്‍; വൈദ്യ പരിശോധനയ്ക്ക് എത്തിയത് മിസ് കൂളായി…

നഷ്ടപ്പെട്ട ഗ്ലാമര്‍ വീണ്ടെടുത്ത് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ്. കണ്ണാടി വച്ച്, മുടി ചീകിയൊതുക്കി വൃത്തിയോടെ നടന്നു പോകുന്ന ജോളി ആളുകളെയാകെ ഞെട്ടിക്കുകയാണ്. പോലീസ് കസ്റ്റഡിയിലെ ജീവിതം തനിക്ക് യാതൊരു അലോസരവുമുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് മുഖഭാവം. ആറുപേരെ കൊന്നതിന്റെ പശ്ചാത്താപം ലവലേശം പോലും ആ മുഖത്ത് കാണാനില്ല. ഇന്നലെ ജോളിയെ പൊലീസ് കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടു വന്നിരുന്നു. അപ്പോഴാണ് മുഖം മുനുക്കിയ ജോളിയുടെ ചിത്രം വ്യക്തമാകുന്നത്. എന്നും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന ആളുകളെ എന്‍ഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് പറ്റിച്ചിരുന്ന ജോളി പതിയെ കേസിന്റെ സാഹചര്യവുമായി അടുക്കുകയാണ്. പൊലീസ് കാവലിലില്‍ പതിയെ അത്യാവശ്യം മേക്കപ്പുമായി ഇറങ്ങുകയാണ് അവര്‍. കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലാകുന്നതിന് മുമ്പുള്ള ജോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതും അറസ്റ്റിലായ ശേഷമുള്ള ജോളിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നു. തിരിച്ചറിയാന്‍ പോലും…

Read More

സിലി മരിച്ചത് ജോളി നല്‍കിയ വെള്ളം കുടിച്ച് ! രണ്ടാനമ്മയില്‍ നിന്നേല്‍ക്കേണ്ടി വന്നത് ക്രൂരമായ പീഡനം; സിലിയുടെ മകന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; ജോളി കൊലപ്പെടുത്തിയ ആദ്യ ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ജോണ്‍സന്‍

കൂടത്തായി കൊലപാതക പരമ്പരയിലൂടെ കേരളത്തെയാകെ ഞെട്ടിച്ച ജോളി ജോസഫിനെതിരേ നിര്‍ണായക മൊഴിയുമായി ഷാജുവിന്റെയും സിലിയുടെയും മകന്‍. രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളിലും വേര്‍തിരിവുണ്ടായിരുന്നതായുമാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി മൊഴി നല്‍കിയത്. കൂടത്തായിയിലെ വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും മൊഴിയിലുണ്ട്. ഇന്നലെയാണ് അന്വേഷണ സംഘം കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്. സിലി മരിക്കുന്നതിനു മുമ്പുതന്നെ ഷാജുവും ജോളിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. തുടര്‍ന്ന് സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനെ ജോളി വിവാഹം കഴിക്കുകയായിരുന്നു.സ്ഥിര വരുമാനമുള്ള ആളെ സ്വന്തമാക്കാനായിരുന്നു ഷാജുവുമായി ജോളി അടുത്തത്. 2016 ജനുവരി 11 നാണ് താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലി കുഴഞ്ഞുവീണ് മരിക്കുന്നത്. ഈ സമയത്ത് സിലിയോടൊപ്പം കുട്ടിയും ഉണ്ടായിരുന്നു. ആ സംഭവം കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ജോളിയുടെ ബാഗിലുണ്ടായിരുന്ന വെള്ളം കുടിച്ചതോടെയാണ് അമ്മയ്ക്ക് ബോധം നഷ്ടപ്പെട്ടത്. ഇതിന് ശേഷമാണ് സിലിക്ക് ഗുളിക നല്‍കിയതെന്നും കുട്ടി…

Read More

ജോളിയുമായി സൗഹൃദം സ്ഥാപിക്കാനിടയായ സാഹചര്യം വെളിപ്പെടുത്തി ഉറ്റ സുഹൃത്തായ യുവതി ! കൊയിലാണ്ടി സ്വദേശിനി പറയുന്നതിങ്ങനെ…

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റ സുഹൃത്തെന്ന രീതിയില്‍ വാര്‍ത്താ പ്രാധാന്യം നേടിയ യുവതിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. ജോളിയുടെ സുഹൃത്തെന്ന നിലയില്‍ പോലീസ് യുവതിയെ അന്വേഷിക്കാന്‍ ആരംഭിച്ചതോടെ യുവതി പോലീസിന് മുന്നില്‍ കീഴടങ്ങി. ജോളിയെ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തി. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന സമയമാണ് ജോളിയെ പരിചയപ്പെട്ടത്. ജോളി എന്‍ഐടി അധ്യാപികയാണെന്നായിരുന്നു പറഞ്ഞിരുന്നത്. താന്‍ ജോലി ചെയ്തിരുന്ന തയ്യല്‍ക്കടയില്‍ ജോളി നിത്യസന്ദര്‍ശകയായിരുന്നെന്ന് യുവതി പറഞ്ഞു. ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ച സമയം ജോളിയുടെ വീട്ടില്‍ പോയിരുന്നെന്ന് ഇവര്‍ പോലീസിനോട് വ്യക്തമാക്കി ഇതിനിടെ തയ്യല്‍ക്കട പൂട്ടിപ്പോയെങ്കിലും സൗഹൃദം തുടരുകയായിരുന്നു. ഈ വര്‍ഷത്തെ എന്‍ഐടിയിലെ രാഗം ഫെസ്റ്റിന് എത്തിയപ്പോള്‍ അവിചാരിതമായാണ് ജോളിയെ കണ്ടതെന്നും യുവതി മൊഴികൊടുത്തു. എന്നാല്‍ അന്വേഷണസംഘം ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. ജോളിയുടെ ഫോണില്‍ നിന്ന് ഇവര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് കണ്ടെത്തിയത്. ഇതോടെയാണ് യുവതി…

Read More

മാത്യുവിനും സുഹൃത്തായ അധ്യാപകനുമൊപ്പം ജോളി കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും പോയത് 11 തവണ ! ജോണ്‍സനൊപ്പം ഊട്ടിയിലും കൊടൈക്കനാലിലും കറങ്ങിയത് നിരവധി തവണ…

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, എംഎസ് മാത്യൂ, പ്രജികുമാര്‍ എന്നിവരെ ഇന്ന് വൈകിട്ട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം.ജോളിയെ പരമാവധി ദിവസം കസ്റ്റഡിയില്‍ വെയ്ക്കാനുള്ള നിയമപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. മാത്യുവിനും ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണും പുറമേ ജോളിയുടെ സൗഹൃദ പട്ടികയിലേക്ക് ഒരു അദ്ധ്യാപകന്‍ കൂടി എത്തിയതോടെ ഇവരുടെ കേരളത്തിന് പുറത്തേക്കുള്ള യാത്രകളും പോലീസ് അന്വേഷിക്കുകയാണ്. സുഹൃത്തായ അദ്ധ്യാപകനും ബന്ധു എംഎസ് മാത്യുവിനും ഒപ്പം ജോളി നിരവധി തവണ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിനൊന്നു തവണയാണ് ജോളി ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തത്. അധ്യാപകവൃത്തിയുടെ ഭാഗമായുള്ള യാത്രയെന്നു പറഞ്ഞായിരുന്നു വീട്ടുകാരെ കബളിപ്പിച്ചത്. ഈ സാഹചര്യങ്ങളില്‍ വീട്ടുകാര്‍ക്ക് ഫോണ്‍ വിളിക്കുന്നതിന് പോലും നിയന്ത്രണവും…

Read More

സയനൈഡ് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചതും ജോളി തന്നെ; ലക്ഷ്യം മറ്റൊന്നായിരുന്നു…

കൂടത്തായി പൊന്നാമറ്റം വീട്ടില്‍ നടത്തിയ ആദ്യ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തത് 47 ഗുളികകള്‍ ആയിരുന്നു. ഇത് വ്യക്തമായ ഉദ്ദേശ്യത്തോടെ ജോളി തന്നെ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അറസ്റ്റിലാകും മുമ്പ് അഭിഭാഷകന്റെ നിര്‍ദേശം പ്രകാരമാണ് കാഴ്ചയില്‍ സയനൈഡിനോടു സാദൃശ്യം തോന്നുന്ന ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചത്. തെളിവെടുപ്പിനെത്തുമ്പോള്‍ ഇതു നല്‍കി പോലീസിനെ വഴി തെറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറയുന്നു പിടിച്ചെടുത്ത ഗുളിക സനനൈഡല്ലെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം മൂന്നു ദിവസത്തിനു ശേഷം ഒരു ദിവസം രാത്രിയില്‍ അപ്രതീക്ഷിതമായി ജോളിയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സയനൈഡ് കണ്ടെത്തിയത്. അടുക്കളയിലെ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്.

Read More

വെളുക്കെ ചിരിച്ചും നുണ പറഞ്ഞും അവര്‍ നമുക്കിടയിലും കാണും അത്തരക്കാര്‍; അവരോട് അടുത്തിട പഴകുന്നവര്‍ക്കേ തനിനിറം മനസ്സിലാകൂ; സൈക്കോപ്പാത്തുകളെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു…

കൂടത്തായി കൊലപാതക പരമ്പര അക്ഷരാര്‍ഥത്തില്‍ രാജ്യത്തെത്തന്നെയാണ് ഞെട്ടിച്ചത്. ഓരോ ദിവസവും പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ആ ഞെട്ടലിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. പ്രതി ജോളി സൈക്കോപ്പാത്ത് ആണെന്ന രീതിയിലുള്ള പ്രചരണമാണ് ആദ്യ നാളുകള്‍ മുതല്‍ നടക്കുന്നത്. കൊടുംക്രൂരതകള്‍ ഉള്ളിലൊളിപ്പിച്ച് ചിരിക്കുന്ന പൊയ്മുഖവുമായി സൈക്കോപ്പാത്തുകള്‍ നമുക്കിടയിലും ഉണ്ടാവാം. അത്തരക്കാരെക്കുറിച്ചുള്ള ഡോ. സി ജെ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ സൈക്കോപ്പതിയെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്. സൈക്കോപ്പത് പ്രകൃതങ്ങളുള്ള എല്ലാവരും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടണമെന്നില്ല. പുറമെയുള്ള ആകര്‍ഷണ വ്യക്തിത്വത്തിനുള്ളില്‍ ഈ സ്വഭാവങ്ങള്‍ ഒളിപ്പിച്ചു വച്ച് അവരില്‍ ചിലര്‍ പൊതു ജീവിതത്തിന്റെ മുഖ്യധാരയില്‍ പോലും തിളങ്ങി നില്‍ക്കാറുണ്ട്. മറ്റുള്ളവരോട് അനുതാപമില്ലാതെ, സ്വന്തം ഉയര്‍ച്ചക്കായി സമര്‍ത്ഥമായി തരികിട നടത്തിയും, ആരോടും വൈകാരിക അടുപ്പം കാട്ടാതെ വെളുക്കെ ചിരിച്ചും, നുണപറഞ്ഞു…

Read More

മരണം എന്നുമൊരു ലഹരിയായിരുന്നു ! ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്നു; ജോളിയുടെ മൊഴി കേട്ട് പോലീസിന്റെ കിളിപോയി…

മരണങ്ങള്‍ കാണുന്നത് ചെറുപ്പം മുതല്‍ത്തന്നെ ഒരു ലഹരിയായിരുന്നെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ മൊഴി. ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്നെന്നും ജോളി പറഞ്ഞു. മാത്രമല്ല. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചെന്നും ജോളി തുറന്നു പറഞ്ഞു. ഇനി ഒരുമരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി പറഞ്ഞു. ഷാജുവിന്റെ മകളെ കൊന്ന അന്നു തന്നെ സിലിയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്നാണ് ജോളിയുടെ മൊഴി. കസ്റ്റഡി കാലാവധി തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി.

Read More

റിട്ടയര്‍മെന്റ് പ്രായം അടുത്ത ശുദ്ധനായ ജോണ്‍സനെ ജോളി എന്തിനു വലയിലാക്കി; ജോളി അറസ്റ്റിലായത് ഏറ്റവും ആശ്വാസം പകരുന്നത് ജോണ്‍സന്റെ കുടുംബത്തിന്…

കൂടത്തായി കൊലപാതക പരമ്പരയില്‍ ദിവസം കഴിയുംതോറും പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തെത്തന്നെ ഞെട്ടിക്കുകയാണ്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 55 കാരനായ ജോണ്‍സനാണ് ജോളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് ജോളി ജോണ്‍സനെ വലയില്‍ വീഴ്ത്തുന്നത്. ബിഎസ്എന്‍എലില്‍ റിട്ടയര്‍മെന്റ് പ്രായം 60 ആണ്. അതിനാല്‍ തന്നെ നിലവില്‍ 55 വയസുള്ള ജോണ്‍സനെ എന്തിനാണ് ജോളി വലയിലാക്കിയതെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കാണാന്‍ സൗന്ദര്യവുമില്ല നല്ല പ്രായവും. ജോളിയുമായി കമ്പനിയായതോടെ വീട്ടില്‍ ചെലവു കാശു പോലും കൊടുക്കില്ലായിരുന്നു ജോണ്‍സന്‍ എന്ന് വീട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. അതിനാല്‍ ജോളി അകത്തായതില്‍ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ജോണ്‍സന്റെ കുടുംബമാണ്. ജോളി മൂന്നാമതൊരു വിവാഹത്തിന് ആഗ്രഹിച്ചിരുന്നുവെന്നും അതിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസ് കണ്ടെത്തിയതോടെയാണ് ജോണ്‍സന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ജോണ്‍സനെ സ്വന്തമാക്കാനായാണു…

Read More

പാതിരാത്രിയിലും ജോളിയുടെ ഫോണിന് വിശ്രമില്ലായിരുന്നു ! ഫോണ്‍വിളി നീണ്ടിരുന്നത് പുലര്‍ച്ചെ രണ്ടുമണി വരെ; ജോളി തന്നെ വിവാഹം കഴിച്ചത് മറ്റൊരു ഉദ്ദേശ്യത്തോടെന്ന് ഷാജു…

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ് അമിതമായി ഫോണ്‍ ഉപയോഗിക്കുന്ന ആളായിരുന്നുവെന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ വെളിപ്പെടുത്തല്‍. മിക്ക ദിവസങ്ങളിലും പുലര്‍ച്ചെ രണ്ടുമണി വരെ നീളുന്ന ഫോണ്‍വിളിയായിരുന്നു ജോളിയുടേത്. ഒരിക്കല്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ജോളി ഒഴിഞ്ഞുമാറിയെന്നും ഷാജു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതുപോലെ പല കാര്യങ്ങളും താന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നെന്നും സാമ്പത്തിക താല്‍പര്യം ഒന്നു കൊണ്ടുമാത്രം കണ്ടാണ് ജോളി തന്റെ അടുത്തുകൂടിയതെന്നും വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ ചില പൊരുത്തക്കേടുകള്‍ തോന്നിയിരുന്നുവെന്നും ഷാജു പറയുന്നു. തന്റെയൊപ്പം ഉണ്ടായിരുന്നപ്പോള്‍ അസ്വഭാവികത തോന്നിയിരുന്നില്ലെന്നും എന്നാല്‍ ഏറെ വൈകിയാണ് എന്‍ഐടിയില്‍ അധ്യാപിക അല്ലെന്നു മനസ്സിലായെന്നും ഷാജു പറഞ്ഞു. വഴക്ക് കൂടണ്ട എന്നതിനാലാണ് പല കാര്യങ്ങളിലും ഇടപെടാതിരുന്നത്. തങ്ങളുടെ വിവാഹം നടന്നതിനു ശേഷം ഗര്‍ഭഛിദ്രം നടത്തിയതായി അറിയില്ലെന്നും,എന്നാല്‍ ആദ്യ വിവാഹ ബന്ധത്തിനിടെ ഒരു…

Read More