ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ കൊട്ടാരക്കരയിലെ അധ്യാപികയ്ക്ക് നഷ്ടമായത് 14 ലക്ഷം രൂപ. ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വാട്സാപ്പ് സന്ദേശമയച്ചാണ് തട്ടിപ്പ്. ലോട്ടറിത്തുകയ്ക്ക് ടാക്സ് അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്നായിരുന്നു വാട്സാപ്പിലെ ഭീഷണി കലര്‍ന്ന മുന്നറിയിപ്പ്. ഇതോടെ ഭയപ്പെട്ടു പോയ അധ്യാപിക പണം അടയ്ക്കുകയായിരുന്നു. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസിന്റെ അനുമാനം.
Read More