കാവ്യയെ അറസ്റ്റു ചെയ്യുമെന്ന ഭയത്തിനൊപ്പം സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന ആശങ്കയും, 22 ദിവസത്തെ ജയില്‍ ജീവിതം ദിലീപിനെ മാറ്റിമറിച്ചതിങ്ങനെ, ജയിലില്‍ കൂകിവിളിച്ച സഹതടവുകാര്‍ പോലും മാറിപ്പോയി!

ആലുവ സബ്ജയിലിലെ ഇരുണ്ട ജീവിതത്തോട് ഇഴുകിച്ചേര്‍ന്ന് നടന്‍ ദിലീപ്. താരത്തിന്റെ ജാഡയൊന്നുമില്ലാതായതോടെ സഹതടവുകാര്‍ക്കും ജനപ്രിയനായകന്‍ പ്രിയങ്കരനായിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ കൂവി വിളിച്ചും പരിഹസിച്ചും എതിരേറ്റിരുന്ന സഹതടവുകാര്‍ക്ക് ദിലീപിനോടുള്ള മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. ദിലീപിന് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി സഹകരിച്ചും പേപ്പറുകൊണ്ട് വീശി നല്കാനും സെല്ലില്‍ ഒപ്പമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാതെ നിരാശനായിരിക്കുന്ന ജനപ്രിയ നായകനെ ആശ്വസിപ്പിക്കുന്നത് കഞ്ചാവ് കടത്തുകേസില്‍ പ്രതിയായ ഇടുക്കിക്കാരനും മോഷണക്കേസില്‍ അറസ്റ്റിലായ തമിഴനുമാണ്. ആരുടെയും സമ്മര്‍ദമില്ലാതെയാണ് ഇവര്‍ ദിലീപിനെ പരിചരിക്കുന്നതെന്നാണ് ജയിലധികൃതര്‍ പറയുന്നത്. തുടക്കത്തില്‍ മറ്റുള്ളവരോട് കാര്യമായി ഇടപഴകാതിരുന്ന താരം ഇപ്പോള്‍ ഇവരോട് സംസാരിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പണ്ട് കലാഭവനില്‍ മിമിക്രി കളിച്ചുനടന്ന കാലത്തെക്കുറിച്ചും കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവയ്ക്കുന്നുണ്ട് ജനപ്രിയ നായകന്‍. അതേസമയം, ദിലീപിനെ കഴിഞ്ഞദിവസം കൗണ്‍സിലിംഗിന് വിധേയനാക്കിയിരുന്നു. കൗണ്‍സിലിംഗ് രണ്ടരമണിക്കൂറോളം നീണ്ടുനിന്നു. ഭാര്യ കാവ്യ മാധാവനെ അറസ്റ്റ് ചെയ്യുമോ എന്ന ഭയമാണ്…

Read More

പോലീസ് അന്വേഷിക്കുന്ന ദിലീപിന്റെ ബിനാമിയായ നടി അതുതന്നെ, തമിഴില്‍ നിന്നും മലയാളത്തിലെത്തിയ നടി ദിലീപിന്റെ നായികയായത് രണ്ടു ചിത്രത്തില്‍, നടി വിവാദങ്ങളുടെ തോഴി

നടന്‍ ദിലീപിന്റെ ബിനാമി സമ്പാദ്യത്തിന്റെ ഒരുപങ്ക് പ്രമുഖ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയെന്ന് അടുത്തിടെ പോലീസിന് വിവരം കിട്ടിയിരുന്നു. അതുപ്രകാരം പോലീസ് ഈ നടിയുടെ നീക്കങ്ങള്‍ വിശദമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒരുകാലത്ത് താരമായി തിളങ്ങി നിന്ന നടി പല വിവാദങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്നു. ബാര്‍ ക്ലബ്ബില്‍ കാമുകനുമൊത്ത് നൃത്തം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഇവരുടേതായി പുറത്തുവന്നിരുന്നു. ഒരു മലയാളി ബിസിനസുകാരന്റെ മരണവുമായി ബന്ധപ്പെട്ടും 30 പിന്നിട്ട ഈ നടിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. രണ്ടു ചിത്രങ്ങളിലാണ് ദിലീപിന്റെ നായികയായി ഇവര്‍ അഭിനയിച്ചത്. ആദ്യചിത്രം ഭേദപ്പെട്ട രീതിയില്‍ കളക്ഷനുണ്ടായപ്പോള്‍ രണ്ടാംചിത്രം എട്ടുനിലയില്‍ പൊട്ടി. ഇതിനുശേഷം ശ്രദ്ധേയമായ റോളുകളൊന്നും കിട്ടിയില്ലെങ്കിലും ടിവി റിയാലിറ്റി ഷോകളിലും മറ്റും സജീവമായിരുന്നു. ഇടയ്ക്ക് ചില ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായെങ്കിലും അതിലൊന്നും നായിക കഥാപാത്രമായിരുന്നില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലും ഈ നായിക ഉണ്ടായിരുന്നു. അന്തരിച്ച സംവിധായകന്റെ…

Read More

നടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നഗ്‌നദൃശ്യങ്ങള്‍ എടുത്തുതരാമെന്ന് പള്‍സര്‍ പറഞ്ഞു; ദൃശ്യം പുറത്തായാല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ പോയതെന്നു പറയണം, തന്ത്രപരമായ ചോദ്യം ചെയ്യലില്‍ ദിലീപ് ‘വീണു’

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന നടന്‍ ദിലീപിനെ തന്ത്രപരമായ ചോദ്യം ചെയ്യലില്‍ കുടുക്കി പോലീസ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോട് നടിയുടെ നഗ്‌നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പുതിയ ചോദ്യം ചെയ്യലില്‍ ലഭിച്ചെന്നാണു വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്‌തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് താന്‍ കരുതിയില്ലെന്നും ദിലീപ് മൊഴി നല്‍കിയതായാണ് സൂചന. നടിയുടെ നഗ്‌നചിത്രങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടു. നടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നഗ്‌നചിത്രം എടുത്തുതരാമെന്നു സുനില്‍കുമാര്‍ ദിലീപിനെ ധരിപ്പിക്കുകയും ചെയ്തു. മോര്‍ഫ് ചെയ്ത ദൃശ്യങ്ങളല്ല എന്നു തെളിയിക്കാനായി കഴുത്തിന്റെ ഭാഗം കൂടുതലായി ചിത്രീകരിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. മാത്രമല്ല എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്നും സുനി താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍…

Read More

ജയിലിലും ദിലീപിനെ വെട്ടി! വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ കാണിക്കണമെന്ന് തടവുകാര്‍, ഗ്രേറ്റ് ഫാദര്‍ കാണിച്ച് ജയിലധികൃതര്‍, കാണാന്‍ താല്പര്യമില്ലെന്ന് ദിലീപ്, ജയിലില്‍ ഇന്നലെ നടന്നത് ഇതൊക്കെ

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനു ജയിലില്‍ ഉറക്കം തന്നെ. ശനിയാഴ്ച വൈകുന്നേരം വീണ്ടും ആലുവ സബ് ജയിലിലെത്തിയ ദിലീപ് രാത്രിയും ഇന്നലെ പകലും ഉറക്കമായിരുന്നു. പോലീസ് കസ്റ്റഡിയില്‍ രാവും പകലും നീണ്ട ചോദ്യം ചെയ്യലിന്റെയും തെളിവെടുപ്പിന്റെയും ക്ഷീണത്തിലായിരുന്നു. ദിലീപ് ജയിലില്‍ എത്തുന്നതിനു മുമ്പേ സഹതടവുകാരന്‍ വാങ്ങി സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നു. ഇന്നലെ രാവിലെ ആറിനു ജയില്‍ ജീവനക്കാര്‍ സെല്ലില്‍ പരിശോധനക്കെത്തിയപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം ഉണര്‍ന്നിരുന്നു. ജീവനക്കാര്‍ പോയ ഉടന്‍ വീണ്ടും കിടന്നു. പിന്നെ ഏഴരയോടെ കുളിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായാണ് ഉറക്കമുണര്‍ന്നത്. സഹതടവുകാര്‍ കത്തിച്ച നാലു കൊതുകു തിരികളുടെ നടുവിലായിരുന്നു താരത്തിന്റെ ഉറക്കം. എല്ലാ ഞായറാഴ്ചകളിലും രാവിലെ ജയിലില്‍ തടവുകാരെ സിനിമ കാണിക്കാറുണ്ട്. മിക്കവാറും തടവുകാര്‍ ദിലീപിന്റെ തമാശ ചിത്രങ്ങളാണ് ആവശ്യപ്പെടുക. ദിലീപ് നായകനായി അഭിനയിച്ച വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തടവുകാര്‍…

Read More

നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍; അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ’; കോടതിമുറ്റത്ത് അനുജനെ ചീത്ത പറഞ്ഞ് ദിലീപ്, പുലിവാലു പിടിച്ച് അനൂപ്

ചാനലുകളോട് വെല്ലുവിളി നടത്തിയ അനുജനെ ശാസിച്ച് നടന്‍ ദിലീപ്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ദിലീപിനെ കുടുക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്നും അനൂപ് ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നും അനൂപ് പറഞ്ഞിരുന്നു. ഇത് ദിലീപിനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്.അങ്കമാലിയി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയ സഹോദരന്‍ അനൂപിന് ദിലീപ് ശകാരിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കി നില്‍ക്കെ സഹോദരനെ ദിലീപ് ശാസിച്ചത്. കോടതിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് ദിലീപ് അനുപിനെ കണ്ടത്. ‘നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ, അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും’. അനുജനോട് ദിലീപ് ക്ഷുഭിതനായി. പിന്നീട് മൗനം പാലിച്ച് ദിലീപ് മുന്നോട്ട് നടക്കുകയും ചെയ്തു. ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും…

Read More

ഡ്രൈവറായി എത്തി, വിശ്വസ്തനായതോടെ മാനേജരുടെ റോളിലേക്ക് സ്ഥാനക്കയറ്റം, പിടിച്ചുകൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്നു കൊണ്ടുവരും, ദിലീപിന്റെ മനസാക്ഷിപ്പുകാരന്‍ അപ്പുണി വെറും കുഞ്ഞുണ്ണിയല്ല!

അപ്പുണ്ണിയെ അറസ്റ്റ് ചെയ്‌തേക്കും, സംശയം അപ്പുണ്ണിയിലേക്ക്, അപ്പുണ്ണിക്ക് എല്ലാമറിയാം… കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തയുടെ തലക്കെട്ടാണിത്. ദിലീപ് അറസ്റ്റിലായതോടെ എല്ലാ കണ്ണുകളും ഡ്രൈവറായ അപ്പുണ്ണിയിലേക്കാണ്. സത്യത്തില്‍ ആരാണ് അപ്പുണ്ണി? സാദാ ഡ്രൈവറായി വന്ന് ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും മാനേജരുമായി വന്ന വിരുതനാണ് എ.എസ്. സുനില്‍രാജ് എന്ന അപ്പുണ്ണി. ദിലീപിന് ഭാര്യയായ കാവ്യയെക്കാള്‍ വിശ്വാസം അപ്പുണ്ണിയെ ആണെന്നാണ് സിനിമരംഗത്ത് പറഞ്ഞുകേള്‍ക്കുന്ന തമാശ. ഒരര്‍ഥത്തില്‍ സത്യമാണ് താനും. അപ്പുണ്ണി ദിലീപിന്റെ ഡ്രൈവറായി എത്തുന്നത് ആറുവര്‍ഷംമുമ്പ്. എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശിയാണ്. അപ്പുണ്ണിയുടെ സഹോദരനായ ഷൈജുവാണ് സിനിമാമേഖലയുമായി ആദ്യം ബന്ധപ്പെടുന്നത്. ലൊക്കേഷനുകളില്‍ െ്രെഡവറായിരുന്ന ഷൈജു വിവാഹത്തിനുശേഷം അപ്പുണ്ണിയെയും സിനിമയിലെത്തിച്ചു. മലയാളത്തില്‍ അക്കാലത്ത് തിളങ്ങിനിന്ന നായികയുടെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. ഈ നായികയും ദിലീപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നാദിര്‍ഷയാണ് അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിയതെന്ന് സിനിമാരംഗത്തുള്ളവര്‍ പറയുന്നു. പേഴ്‌സണല്‍ െ്രെഡവറില്‍നിന്ന് ദിലീപിന്റെ…

Read More

കലാഭവന്‍ മണിയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ഡിഎം സിനിമാസ് ഒടുവില്‍ ദിലീപിന്റെ സ്വന്തമായി, ഉദ്ഘാടനം കഴിഞ്ഞതോടെ ദിലീപും മണിയും തമ്മില്‍ അഭിപ്രായ ഭിന്നത, ഗണേഷ് കുമാറിനും ഡി സിനിമാസില്‍ പങ്കെന്ന് സൂചന

ചാലക്കുടിയിലെ കണ്ണായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ദിലീപിന്റെ കൈയിലെത്തിയത് ഇന്നും ദുരൂഹം. ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റര്‍ സമുച്ചയത്തില്‍ കലാഭവന്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ സമുച്ചയം ഉദ്ഘാടനം ചെയ്തതിനു ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവര്‍ക്കിടെ അഭിപ്രായ ഭിന്നതയുണ്ടായി. മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐയ്ക്കു ഇക്കാര്യത്തില്‍ വിവരം ലഭിച്ചതായും പ്രമുഖ മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡി സിനിമാസില്‍ പത്തനാപുരം എംഎല്‍എയും നടനുമായ കെ.ബി. ഗണേഷ്കുമാറിനും ഷെയറുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ സ്ഥലം ദിലീപിനു പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും കലാഭവന്‍ മണിയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. സംരംഭത്തിന്റെ പേരു ‘ഡിഎം സിനിമാസ്’എന്നായിരിക്കുമെന്നു കലാഭവന്‍ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മണി പതിയെ ഇതില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ഒരു ഘട്ടത്തില്‍ പോലും ഡി സിനിമാസില്‍ മണിയുടെ പങ്കിനെക്കുറിച്ച് ദിലീപ് പുറത്തു…

Read More

ദിലീപിനെ കുടുക്കിയതോ? ഉത്തരം കിട്ടാത്തെ പല ചോദ്യങ്ങളും ഇപ്പോഴും സമസ്യയായി കിടക്കുന്നു, ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ദിലീപിനെ കുറ്റക്കാരനായി വിധിക്കുന്നത് ശരിയോ

പ്രത്യേക ലേഖകന്‍ ഏവരും വേട്ടയാടിയ ശ്രീശാന്ത് എന്ന ക്രിക്കറ്ററെ നമ്മുക്ക് ഓര്‍മയില്ലേ. മലയാളികള്‍ സ്വകാര്യ അഹങ്കാരമായി കരുതിയിരുന്ന താരം. എന്നിട്ടും ഒരു പാതിരാത്രിക്ക് ഡല്‍ഹി പോലീസ് ആരുടെയോ താല്പര്യം സംരക്ഷിക്കാന്‍ ശ്രീയെ തുറങ്കിലടച്ചപ്പോള്‍ ഏവരും ശ്രീയുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പി. രാജ്യദ്രോഹിയെന്ന് പുച്ഛിച്ചു. ഒടുവില്‍ എല്ലാ കോടതികളിലും അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയപ്പോള്‍ അവര്‍ ആ താരത്തെ വീണ്ടും തോളിലേറ്റി. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലും ഇതു തന്നെയാകുമോ സത്യം. അന്ന് കേവലം പത്തുലക്ഷം രൂപയ്ക്കുവേണ്ടി ശ്രീ ഒത്തുകളിച്ചെന്ന് പറഞ്ഞതുപോലെയാണ് ദിലീപിനെതിരായ ഇപ്പോഴത്തെ സംഭവങ്ങളും. പല ചോദ്യങ്ങള്‍ക്കും ഇതുവരെ ഉത്തരം കിട്ടുന്നില്ല. പ്രഹേളിയായി ഒരു സാദാ മനുഷ്യനു തോന്നാവുന്ന സംശയങ്ങള്‍ ഞങ്ങളും ചോദിക്കുകയാണ്. നടിയോട് ദിലീപിന് വൈരാഗ്യമുണ്ടെന്ന് സിനിമലോകത്ത് പാട്ടാണ്. നടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. തന്റെ അവസരങ്ങള്‍ മുടക്കിയത് വിവാദ നടനാണെന്നാണ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അവര്‍…

Read More

എന്നു നിന്റെ മൊയ്തീന്‍ സിനിമയെ തകര്‍ക്കാന്‍ ദിലീപ് കളിച്ചു, കാവ്യ എന്നെ വിളിച്ച് പൊട്ടിത്തെറിച്ചതിന്റെ കാരണം അതാണ്, വീണുകിടക്കുന്ന ദിലീപിനെ ചവിട്ടി സംവിധായകന്‍ വിമലും

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ദിലീപിനെതിരേ ശത്രുക്കളുടെ പടയൊരുക്കം തുടരുകയാണ്. സംവിധായകന്‍ ആര്‍.എസ്. വിമലാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാതെ ദിലീപ് തന്നെ ചതിച്ചെന്നും ആ ചതി തുറന്നുപറഞ്ഞില്ലെങ്കില്‍ ദൈവം പൊറുക്കില്ലെന്നുമാണ് അദേഹത്തിന്റെ വാദം. ബി.പി മൊയ്തീന്‍ സേവാമന്ദിര്‍ പണിയാനായി ദിലീപ് 30 ലക്ഷം രൂപ നല്‍കിയത് യഥാര്‍ത്ഥത്തില്‍ തന്നോടുള്ള പക വീട്ടലായിരുന്നുവെന്ന് എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.എസ് വിമല്‍. അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും കാഞ്ചനമാല ആ 30 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്നും ആര്‍.എസ് വിമല്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമലിന്റെ പ്രതികരണം. ദിലീപിനെയും കാവ്യ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി എന്നു നിന്റെ മൊയ്തീന്‍ എടുക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെന്ന്. ഇതിന്റെ ഭാഗമായി 2007ല്‍ ഞാന്‍ സംവിധാനം ചെയ്ത ജലം…

Read More