അരുവി മുറിച്ചു കടക്കാന്‍ ഭിന്നശേഷിക്കാരനെ പാലമായി ഉപയോഗിച്ചു ! എതിര്‍പ്പൊന്നും ഇല്ലാതെ നിഷ്‌കളങ്കനായ പതിനാലുകാരന്‍ അവര്‍ പറയുന്നത് അനുസരിച്ചു; ക്രൂരതയുടെ വീഡിയോ കാണാം…

കാനഡ: സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഭിന്നശേഷിക്കാരനോട് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കാണിച്ച ക്രൂരതയുടെ വീഡിയോ വൈറലാവുന്നു. തോടു മുറിച്ചു കടക്കാനാനുള്ള പാലമായാണ് പതിനാലുകാരനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഉപയോഗിച്ചത്. ബ്രെറ്റ് കോര്‍ബറ്റ് എന്ന നിഷ്‌കളങ്കനായ വിദ്യാര്‍ഥിയ്ക്കാണ് ഈ ദുരനുഭവം നേരിട്ടത്. മുതിര്‍ന്നവരുടെ ആവശ്യം കേട്ട്് തോട്ടില്‍ കമഴ്ന്നുകിടന്ന കുട്ടിയുടെ മുതുകില്‍ ചവിട്ടി പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘം മറുവശത്തെത്തി. ചെളിപുരണ്ട് നനഞ്ഞ് കുതിര്‍ന്ന വസ്ത്രവുമായി സ്‌കൂളില്‍ എത്തിയ ബ്രെറ്റിനെ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കാനഡയിലെ നോവ സ്‌കോട്ടിയയില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. നോവ സ്‌കോട്ടിയയിലെ ഗ്ലേസ്‌ബേയിലുള്ള സ്‌കൂളില്‍ പുതുതായി എത്തിയതായിരുന്നു ബ്രെറ്റ്. സ്‌കൂളിനു പിന്നിലുള്ള തോട്ടില്‍ കളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ മറ്റുകുട്ടികളാണ് ബ്രെറ്റിനെ പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിച്ചത്. പ്രദേശത്ത് സ്‌കൂള്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ പരിശോധിച്ചപ്പോഴാണ് ബ്രെറ്റിനോട് കാണിച്ച ക്രൂരത…

Read More