മറ്റേതൊരിടത്തും ഉള്ളതുപോലെ വിവേചനം സിനിമയിലും ഉണ്ട് ! അവര്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നം സ്ത്രീ എന്നതായിരുന്നു; വെളിപ്പെടുത്തലുമായി ഹണി റോസ്…

സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന് ഹണിറോസ്. ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കുക അത്ര എളുപ്പമല്ലെന്നും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചെറുതല്ലെന്നും ഹണി കൂട്ടിച്ചേര്‍ത്തു. മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ നായകന്മാര്‍ക്ക് മാത്രമാണ് മൂല്യമെന്നും ഹണി പറയുന്നു. ‘ഉദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വതി എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകര്‍ക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതല്‍ താത്പര്യം’, ഹണി റോസ് അഭിപ്രായപ്പെട്ടു. ഇതേ പ്രശ്നം നേരിട്ട ഒരു സിനിമയിലാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്നും ഹണി തുറന്നുപറഞ്ഞു. വികെപി സംവിധാനം ചെയ്യുന്ന ഒരു സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് തന്റെ പുതിയ…

Read More