ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍പോലുമില്ലായിരുന്നു ! എന്നിട്ടും പത്താം ക്ലാസ് ജയിച്ചത് 98 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാമതായി; ഏവര്‍ക്കും മാതൃകയായി മന്‍ദീപ്…

പ്രതിബന്ധങ്ങളോടു പടപൊരുതി വിജയിക്കുന്നവര്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് പറയാറുണ്ട്. ഇത്തരത്തില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ മന്‍ദീപ് സിംഗിനും പറയാനുണ്ട് ഒരു കഥ. പണവും സൗകര്യങ്ങളുമൊന്നുമില്ലാതെയാണ് കാഷ്മീരിലെ ഉദ്ധംപൂര്‍ സ്വദേശി മന്‍ദീപ് സിംഗ് ഉന്നത വിജയം കരസ്ഥമാക്കിയത്. 98.06% മാര്‍ക്ക് വാങ്ങി ജില്ലയില്‍ തന്നെ ഒന്നാമനായാണ് മന്‍ദീപ് പാസ്സായത്. കശ്മീര്‍ സ്റ്റേറ്റ് എഡ്യൂക്കേഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ച പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിലാണ് മന്‍ദീപ് സിംഗ്് ഉദ്ധംപൂര്‍ ജില്ലയിലെ ടോപ്പറായത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സ്‌കൂളില്‍ പോകാനായില്ല. പകരമായി ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണോ, കംപ്യൂട്ടറോ മന്‍ദീപ് സിംഗിനുണ്ടായിരുന്നില്ല. നിശ്ചയദാര്‍ഢ്യത്തിനൊപ്പം അധ്യാപകരുടെയും കുടുംബത്തിന്റെയും പിന്തുണയും സഹായവും കൂടിയപ്പോള്‍ മന്‍ദീപിന്റെ ആത്മവിശ്വാസം പതിന്മടങ്ങായി. ഒടുവില്‍ അതിന്റെ ഫലവും കിട്ടി. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന ഈ പത്താം ക്ലാസുകാരന്‍ അംറോ ഗ്രാമത്തിലാണ് ജതാമസിക്കുന്നത്. പിതാവ് ശ്യാം സിംഗ് കര്‍ഷകനാണ്. അമ്മ…

Read More