ഭാര്യവീട്ടിലെത്തി സ്ത്രീധം ചോദിച്ച് ഭർത്താവിന്‍റെയും ഗുണ്ടകളുടെയും അക്രമം; വീട് അടിച്ചു തകർത്തു; 35 പവൻ നൽകിയിട്ടും ആർത്തിയടങ്ങുന്നില്ലെന്ന് പരാതിക്കാർ

കോ​ട്ട​യം: സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഭ​ര്‍​ത്താ​വും ഗു​ണ്ട​ക​ളും യു​വ​തി​യു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ര്‍​ത്തു. അ​ക്ര​മി​ക​ളി​ലൊ​രാ​ൾ പോ​ലീ​സു​കാ​ര​നെ​ന്ന് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​മാ​ര​ന​ല്ലൂ​ര്‍ പു​തു​ക്കു​ള​ങ്ങ​ര വീ​ട്ടി​ല്‍ വി​ജ​യ​കു​മാ​രി​യ​മ്മ​യു​ടെ വീ​ടാ​ണ് അ​ക്ര​മി​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ തി​രു​വ​ല്ല മു​ത്തൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് അ​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രു വ​ര്‍​ഷം മു​ന്പാ​ണ് വി​ജ​യ​കു​മാ​രി​യ​മ്മ​യു​ടെ മ​ക​ളും തി​രു​വ​ല്ല മു​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ത്തി​ന് 35 പ​വ​ന്‍ സ്ത്രീ​ധ​ന​മാ​യി ന​ല്‍​കി​യി​രു​ന്നു. ഈ ​സ്വ​ര്‍​ണം സ​ന്തോ​ഷ് വി​റ്റ​താ​യി വി​ജ​യ​കു​മാ​രി​യും മ​ക​ളും പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം വീ​ണ്ടും സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി പ്ര​സ​വ​ത്തി​നാ​യി കു​മാ​ര​ന​ല്ലൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി. വീ​ട്ടി​ല്‍ എ​ത്തി​യ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് സ​ന്തോ​ഷ് ഒ​രി​ക്ക​ല്‍ പോ​ലും കു​മാ​ര​ന​ല്ലൂ​രി​ലെ വീ​ട്ടി​ലേ​ക്ക്…

Read More

മൂന്ന് മാസം മുമ്പ് കാറുമായി ഭർത്താവ് മു​ങ്ങി; ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഭാ​ര്യയും ബന്ധുക്കളും ദുരിതത്തിൽ; ഏഴ് വർഷത്തിനിടെ തട്ടിയെടുത്ത് 100 പവനും പണവുമെന്ന് യുവതി

ഏ​​റ്റു​​മാ​​നൂ​​ർ: ശ​​രീ​​രം ത​​ള​​ർ​​ന്ന് വീ​​ൽ​​ചെ​​യ​​റി​​ൽ ജീ​​വി​​തം ത​​ള്ളി​​നീ​​ക്കു​​ന്ന യു​​വ​​തി​​യു​​ടെ സ്വ​​ർ​​ണ​​വും പ​​ണ​​വും കൈ​​ക്ക​​ലാ​​ക്കി ഭ​​ർ​​ത്താ​​വ് ക​​ട​​ന്നു​​ക​​ള​​ഞ്ഞ​​താ​​യി പ​​രാ​​തി. എ​​വി​​ടെ​​യെ​​ന്ന​​റി​​യാ​​ത്ത ഭ​​ർ​​ത്താ​​വി​​ന്‍റെ ഭീ​​ഷ​​ണി​​യു​​ടെ നി​​ഴ​​ലി​​ൽ ജീ​​വ​​ഭ​​യ​​ത്തി​​ലാ​​ണി​​വ​​ർ. കി​​ട​​പ്പി​​ലാ​​യ അ​​മ്മ​​യും ബ​​ന്ധു​​വാ​​യ സ്ത്രീ​​യു​​മ​​ട​​ക്കം മൂ​​ന്ന് സ്ത്രീ​​ക​​ൾ സ​​ഹാ​​യ​​ത്തി​​ന് ആ​​രു​​മി​​ല്ലാ​​തെ ഒ​​രു ഫ്ലാ​​റ്റി​​ൽ ഒ​​റ്റ​​യ്ക്ക് ക​​ഴി​​യു​​ന്നു. തെ​​ള്ള​​ക​​ത്ത് ഓ​​ൾ​​ഡ് എം​​സി റോ​​ഡി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള ഹ​​രി​​ത ഹൈ​​റ്റ്സ് ഫ്ലാ​​റ്റ് സ​​മു​​ച്ച​​യ​​ത്തി​​ലാ​​ണ് ഇ​​വ​​ർ ക​​ഴി​​യു​​ന്ന​​ത്. ഭ​​ർ​​ത്താ​​വ് ആ​​ൻ​​ഡ്രി സ്പെ​​ൻ​​സ​​ർ ഭാ​​ര്യ ഷി​​യ​​യു​​ടെ ആ​​ഭ​​ര​​ണ​​വും പ​​ണ​​വു​​മാ​​യി ആ​​റു മാ​​സം മു​​മ്പാ​​ണ് ക​​ട​​ന്നു​​ക​​ള​​ഞ്ഞ​​ത്.നാ​​ഗ​​ർ​​കോ​​വി​​ൽ സ്വ​​ദേ​​ശി​​യാ​​യ ആ​​ൻ​​ഡ്രി സ്പെ​​ൻ​​സ​​റും ഷി​​യ​​യു​​മാ​​യു​​ള്ള വി​​വാ​​ഹം 2015ൽ ​​ആ​​യി​​രു​​ന്നു. എ​​രു​​മേ​​ലി​​യി​​ൽ നാ​​ലു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​​ക്കാ​​ലം ക​​ൺ​​സ്ട്ര​​ക്‌​​ഷ​​ൻ ക​​മ്പ​​നി ന​​ട​​ത്തി​​യി​​രു​​ന്ന പ​​രേ​​ത​​നാ​​യ ദൈ​​വ​​സ​​ഹാ​​യ​​ത്തി​​ന്‍റെ ഏ​​ക​​മ​​ക​​ളാ​​ണ് ഷി​​യ. ഷി​​യ​​യ്ക്ക് 100 പ​​വ​​ൻ സ്വ​​ർ​​ണാ​​ഭ​​രണ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ത് ആ​​ൻ​​ഡ്രി നേ​​ര​​ത്തേ കൈ​​ക്ക​​ലാ​​ക്കി. ഫ്ലാ​​റ്റ് വാ​​ങ്ങാ​​നെ​​ന്നു പ​​റ​​ഞ്ഞ് പി​​ന്നീ​​ട് 35 ല​​ക്ഷം രൂ​​പ​​കൂ​​ടി ഇ​​യാ​​ൾ ചോ​​ദി​​ച്ചു​​വാ​​ങ്ങി. അ​​തി​​നു​​ശേ​​ഷം ഇ​​വ​​ർ കോ​​ട്ട​​യ​​ത്തേ​​ക്ക് താ​​മ​​സം…

Read More

സൈനികന്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയെയും ലാബ്രഡോറിനെയും ! കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും സംഭവം അത്ര നിസ്സാരമല്ല…

സ്ത്രീധന പീഡനങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും സമൂഹത്തില്‍ കൂടിവരുന്ന സാഹചര്യത്തില്‍ വിചിത്രമായ ഒരു സ്ത്രീധനത്തെപ്പറ്റിയുള്ള വാര്‍ത്തയാണ് വൈറലാകുന്നത്. ഔറംഗാബാധില്‍ നിന്നുമാണ് ഈ വാര്‍ത്ത. 21 നഖങ്ങളുള്ള ഒരു ആമയെയും ഒരു ലാബ്രഡോര്‍ നായയെയുമാണ് ഔറംഗബാദ് സ്വദേശിയായ സൈനികനും കുടുംബവും പെണ്‍വീട്ടുകാരോട് ആവശ്യപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സൈനികനും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിനു മുന്‍പു തന്നെ രണ്ടു ലക്ഷം രൂപയും 10 ഗ്രാം സ്വര്‍ണവും വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി കൈമാറിയിരുന്നു. നിശ്ചയത്തിനു ശേഷം വിവാഹം നടക്കണമെങ്കില്‍ ഭാഗ്യചിഹ്നമായി കരുതുന്ന 21 കാല്‍ നഖങ്ങളുള്ള ആമയും കറുത്ത നിറത്തിലുള്ള ലാബ്രഡോര്‍ നായയും വേണമെന്ന ഡിമാന്‍ഡും ഇവര്‍ വച്ചിരുന്നു. ഇവയ്ക്കു പുറമേ ഒരു ബുദ്ധപ്രതിമ, നിലവിളക്ക് എന്നിവയും വധുവിന് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്ന ഉറപ്പിന്മേല്‍ പത്ത് ലക്ഷം രൂപയും ഇവര്‍ ആവശ്യപ്പെട്ടു. 21 നഖങ്ങളുള്ള…

Read More

“സു​ര​ക്ഷി​ത​മാ​യ കേ​ര​ളം’… സ്ത്രീ​ധ​ന നി​രോ​ധ​ന​ത്തി​നും സ്ത്രീ ​സു​ര​ക്ഷ​യ്ക്കുമായി ഗ​വ​ർ​ണ​റുടെ ഉപവാസം

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​ന നി​രോ​ധ​ന​ത്തി​നും കേ​ര​ള​ത്തി​ലെ സ്ത്രീ ​സു​ര​ക്ഷ​യ്ക്കു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ഉ​പ​വാ​സം ആ​രം​ഭി​ച്ചു. രാ​വി​ലെ എ​ട്ട് മ​ണി​ക്ക് രാ​ജ്ഭ​വ​നി​ലാ​ണ് അ​ദ്ദേ​ഹം ഉ​പ​വാ​സം ആ​രം​ഭി​ച്ച​ത്. ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ൽ ഉ​പ​വാ​സം തു​ട​ങ്ങി​യ​ത്. തൈ​ക്കാ​ട് ഗാ​ന്ധി​ഭ​വ​നി​ൽ ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​ക​ൾ സ്തീ​ധ​ന നി​രോ​ധ​ന​ത്തി​നും സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് കൊ​ണ്ട് രാ​വി​ലെ മു​ത​ൽ ഉ​പ​വാ​സം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​പ​വാ​സ സ​മ​ര​ത്തി​ൽ വൈ​കു​ന്നേ​രം നാ​ല​ര​ക്ക് ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്ക് ഉ​പ​വാ​സ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സ​മ​ര​പ​രി​പാ​ടി​യി​ൽ ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​ള​ജ് ത​ലം മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ സ്ത്രീ​ധ​ന നി​രോ​ധ​ന​ത്തി​നെ​തി​രെ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ഗ​വ​ർ​ണ​ർ മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗം ചേ​രാ​നും അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ​സ്ത്രീ സു​ര​ക്ഷി​ത​മാ​യ കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് ഗ​വ​ർ​ണ​ർ ഉ​യ​ർ​ത്തു​ന്ന​ത്.

Read More

സുന്ദരിയായ ഭാര്യ, പക്ഷേ ഭാ​ര്യ​യ്ക്ക് സൗ​ന്ദ​ര്യം പോ​രെന്ന് യുവാവ്; കാരണം തേടിയ പോലീസ് കണ്ടെത്തിയ സത്യം ഞെട്ടിക്കുന്നത്; ഗാ​ർ​ഹി​ക പീ​ഡ​നം വർധിക്കുന്നതിലെ ചില സത്യങ്ങൾ ഇങ്ങനെയൊക്കെ…

സ്വ​ന്തം ലേ​ഖി​ക ക​ണ്ണൂ​ർ: ഭാ​ര്യ​യ്ക്ക് സൗ​ന്ദ​ര്യം പോ​രാ…. യു​വാ​വി​ന്‍റെ ആ​രോ​പ​ണം കേ​ട്ട് പോ​ലീ​സു​കാ​ർ ആ​ദ്യം ഒ​ന്ന് ഞെ​ട്ടി. സു​ന്ദ​രി​യാ​യ ഒ​രു ഭാ​ര്യ​യെ മു​ന്നി​ൽ നി​ർ​ത്തി​യാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്.  അ​ന്വേ​ഷി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് പോ​ലീ​സി​ന് കാ​ര്യം മ​ന​സി​ലാ​യ​ത്. അ​വി​ഹി​തം. ഭാ​ര്യ​യെ​ക്കാ​ളും സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി​യെ ക​ണ്ട​പ്പോ​ൾ യു​വാ​വി​ന് ത​ന്‍റെ ഭാ​ര്യ​യ്ക്ക് സൗ​ന്ദ​ര്യം തീ​രെ പോ​രാ. പി​ന്നീ​ട് പീ​ഡ​നം തു​ട​ങ്ങി. സ​ഹി​കെ​ട്ട് ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യി. ബ​ന്ധം വേ​ർ​പി​രി​യ​ണം എ​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ പി​ന്നീ​ടു​ള്ള ആ​വ​ശ്യം. മ​ക്ക​ളു​ടെ ഭാ​വി ഓ​ർ​ത്ത് ഭാ​ര്യ ആ​ദ്യം വി​സ​മ്മ​തി​ച്ചു. പി​ന്നീ​ട് ഫോ​ണി​ലൂ​ടെ ചീ​ത്ത വി​ളി​യാ​യി. സ​ഹി​കെ​ട്ടാ​ണ് ഭാ​ര്യ കേ​സ് കൊ​ടു​ത്തു…  ഇ​ങ്ങ​നെ ദി​നം പ്ര​തി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ക​ണ്ണൂ​രി​ൽ വ​നി​താ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത്. ‌ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ 326 പ​രാ​തി​ക​ളാ​ണ് വ​നി​താ സെ​ല്ലി​ൽ എ​ത്തി​യ​ത്. കൂ​ടു​ത​ലും എ​ത്തു​ന്ന പ​രാ​തി​ക​ൾ മ​ദ്യം ക​ഴി​ച്ചെ​ത്തി…

Read More

സ്ത്രീധനമായി കിട്ടിയത് 41 ലക്ഷവും കാറും സ്വര്‍ണവും ! മൂല്യം ഒരു കോടിയിലധികം; സ്ത്രീധനം പ്രദര്‍ശിപ്പിച്ച് യുവാവ്;വീഡിയോ കാണാം…

സ്ത്രീധനത്തിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളാണ് രാജ്യത്തുടനീളം കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്. സ്ത്രീധനത്തിനെതിരായ പ്രതിഷേധം ഒരു ഭാഗത്ത് നടക്കുമ്പോള്‍ പരമാവധി സ്ത്രീധനം വാങ്ങാനും അത് പ്രദര്‍ശിപ്പിക്കാനുമാണ് ഒരു കൂട്ടരുടെ ശ്രമം. ഇക്കൂട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ഷംലിയില്‍ തനിക്ക് ലഭിച്ച സ്ത്രീധനത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. ഇത് വിവാഹവേദിയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു വരന്റെ ആഘോഷം. 41 ലക്ഷം രൂപയുടെ നോട്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, പാത്രങ്ങള്‍, ഒരു എസ്‌യുവിയുടെ താക്കോല്‍ എന്നിവയാണ് ഇയാള്‍ പ്രദര്‍ശനത്തിന് വച്ചത്. വീഡിയോ വൈറലായതോടെ പൊലീസും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. ഒരു കോടിയിലേറെ മൂല്യമുള്ള സാധനങ്ങളാണ് ഇയാള്‍ക്ക് സ്ത്രീധനമായി ലഭിച്ചതെന്നും ഇതാണ് പ്രദര്‍ശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ലഭിച്ച സ്ത്രീധനത്തെ കുറിച്ച് അഭിമാനത്തോടെ പൊങ്ങച്ചം പറയുന്ന യുവാവിനെയും കാണാം. വ്യവസായ സമ്പന്നരാണ് ഇരുകൂട്ടരും.

Read More

17 ദിവസത്തെ ഇടവേളയില്‍ സഹോദരിമാരെ ഭര്‍ത്തൃവീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! വിരല്‍ ചൂണ്ടുന്നത് സ്ത്രീധന പീഡനത്തിലേക്ക്…

രാജ്യത്തെ ആകെ വ്യാപിച്ചിരിക്കുന്ന കൊറോണയേക്കാള്‍ വലിയ വൈറസാണ് സ്ത്രീധനം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. മൈസൂരുവില്‍ സഹോദരിമാരെ 17 ദിവസത്തെ ഇടവേളയില്‍ ഭര്‍ത്തൃവീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ പിന്നിലെ വില്ലനും സ്ത്രീധനമാണെന്ന് നിഗമനം. സ്ത്രീധനത്തിനായുള്ള ഭര്‍ത്തൃവീട്ടുകാരുടെ പീഡനം കാരണമാണ് മക്കള്‍ മരിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഹാസനിലെ സക്ലേശ്പുര്‍ താലൂക്കിലാണ് സംഭവം. കാപ്പിത്തോട്ടം തൊഴിലാളിയായ ബെലഗോഡു ഗ്രാമവാസി ഉദയ്യുടെ മക്കളായ ഐശ്വര്യ (19), സൗന്ദര്യ (21) എന്നിവരാണ് മരിച്ചത്. യഥാക്രമം ജൂണ്‍ എട്ടിനും 25-നുമായിരുന്നു ഇവരുടെ മരണം. നാലു പെണ്‍മക്കളാണ് ഉദയ്ക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകളായ ഐശ്വര്യയെ തുമകുരുവിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മൂത്തമകളായ സൗന്ദര്യയെ ഹൊസനനഗരയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഹാസന്‍ വനിതാ ഫസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ കോളേജില്‍ ജേണലിസം വിദ്യാര്‍ഥിനിയാണ് സൗന്ദര്യ.…

Read More

‘കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്തതയാണ്’! സ്ത്രീധനത്തിനെതിരേ കുറിക്കുകൊള്ളുന്ന വീഡിയോയുമായി മോഹന്‍ലാല്‍…

വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സ്ത്രീധനം കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. ഈ അവസരത്തില്‍ സ്ത്രീധനത്തിനെതിരേ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍ റിലീസിനായി കാത്തിരിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന തന്റെ ചിത്രത്തിലെ രംഗം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് താരം സ്ത്രീധനത്തിനെതിരേ സംസാരിച്ചിരിക്കുന്നത്. വിവാഹം ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന പെണ്ണിനെ മരണത്തിലേക്ക് തള്ളിവിടുന്ന കാഴ്ച നിറഞ്ഞ കേരളത്തില്‍ സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത വീഡിയോ വലിയ സന്ദേശമാണ് നല്‍കുന്നത്. ‘സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ’ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ‘മക്കളേ നിങ്ങള്‍ വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണന്‍ ഉണ്ട്. കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്തതയാണ്. അതാണ് പൊളിറ്റിക്കലി കറക്റ്റ്’ എന്നാണ് വീഡിയോയിലെ പ്രസക്തമായ സംഭാഷണം.

Read More

ഭക്ഷണമായി നല്‍കിയിരുന്നത് അരി കുതിര്‍ത്തതും പഞ്ചസാര വെള്ളവും ! മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; രണ്ടു കുട്ടികളുടെ അമ്മയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ചത് നിരവധി കൊടുംക്രൂരതകള്‍ക്ക് ഇരയായ ശേഷം…

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ഭര്‍ത്തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് കൊടുംക്രൂരതയുടെ കഥകള്‍. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയാണ് (26) മനസ്സിനെ മരവിപ്പിച്ച ക്രൂരതക്കൊടുവില്‍ കഴിഞ്ഞ 21ന് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടിയ മര്‍ദനത്തിലും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും മരിക്കുമ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയായ തുഷാരക്ക് 20 കിലോ തൂക്കമേയുണ്ടായിരുന്നുള്ളൂ. പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു നാളുകളായി ഇവര്‍ക്ക് ഭക്ഷണമായി നല്‍കിയത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാരയെ ബോധക്ഷയത്തെതുടര്‍ന്നാണ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്, എങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ ക്രൂരത പുറത്തായത്. ഏറെനാളായി തുഷാരക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും 20 കിലോ…

Read More

ഇതാണ് മാതൃകാ അധ്യാപകന്‍ ! സ്വന്തം വിവാഹത്തിന് സ്ത്രീധനത്തിനു പകരം ആവശ്യപ്പെട്ടത് 1001 വൃക്ഷത്തൈകള്‍…

ഭുവനേശ്വര്‍: സ്ത്രീധനമായി ഫലവൃക്ഷത്തൈകള്‍ നല്‍കിയാല്‍ മതിയെന്ന് പ്രഖ്യാപിച്ചതോടെ ഗ്രാമത്തിലെ യുവാക്കള്‍ക്കിടയില്‍ ഒരു സൂപ്പര്‍ഹീറോയുടെ പരിവേഷമാണ് സരോജ് കാന്ത് ബിശ്വാള്‍ എന്ന അധ്യാപകന് ലഭിച്ചിരിക്കുന്നത്. വിവാഹം ഉറപ്പിച്ചപ്പോള്‍ വധുവിന്റെ വീട്ടുകാരോട് ഇതല്ലാതെ മറ്റൊരു നിബന്ധനയും സരോജിനുണ്ടായിരുന്നില്ല. സ്ത്രീധന സമ്പ്രദായത്തോട് തനിക്ക് എതിര്‍പ്പാണെന്ന് സരോജ് ഉറക്കെ പറയുന്നു. കുട്ടിക്കാലം മുതല്‍ തന്നെ താനൊരു തികഞ്ഞ പ്രകൃതിവാദിയാണെന്നും അതുകൊണ്ടാണ് വിവാഹം ഉറപ്പിച്ചപ്പോള്‍ സ്ത്രീധനമായി 1001 ഫലവൃക്ഷത്തൈകള്‍ നല്കിയാല്‍ മതിയെന്ന് അവളുടെ ബന്ധുക്കളോട് താന്‍ ആവശ്യപ്പെട്ടതെന്നും സരോജ് പറഞ്ഞു. വധുഗൃഹത്തില്‍ വച്ച് വളരെ ലളിതമായ രീതിയിലാവും വിവാഹച്ചടങ്ങുകള്‍ നടക്കുക. വാദ്യഘോഷങ്ങളോ കരിമരുന്ന് പ്രകടനങ്ങളോ ഒന്നും വിവാഹത്തോടനുബന്ധിച്ചുണ്ടാവില്ലെന്നും വധുവിന്റെ ബന്ധുക്കള്‍ അറിയിച്ചു. സരോജിന്റെ പ്രതിശ്രുതവധു രശ്മിരേഖയും സ്‌കൂള്‍ അധ്യാപികയാണ്. തന്റെ തീരുമാനങ്ങളില്‍ അവള്‍ പൂര്‍ണസന്തോഷവതിയാണെന്നും സരോജ് പറഞ്ഞു. ഇത്തരം ഒരു യുവാവിനെ കണ്ടുമുട്ടുന്നത് ഭാഗ്യമെന്നായിരിക്കും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത്.

Read More