വിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയ ജ്യോതി വരനോടും ബന്ധുക്കളോടും പറഞ്ഞു ‘കടക്കൂ പുറത്ത്’; ഇന്നോവയും 15ലക്ഷം രൂപയും ആവശ്യപ്പെട്ട വരനും ബന്ധുക്കളും ജയിലിലായതിങ്ങനെ…

  സ്ത്രീധനം സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു പിശാചാണെന്ന് പറയാറുണ്ട്. ഇത്തരത്തിലുള്ള സ്ത്രീധന മോഹികള്‍ക്കെല്ലാം ഒരു മറുപടിയാണ് ജ്യോതി എന്ന യുവതി തന്റെ കല്യാണ മണ്ഡപത്തില്‍ വച്ച് നല്‍കിയത്. ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 17 ഞായറാഴ്ചയായിരുന്നു ജ്യോതിയുടെയും ബാംഗ്ലൂര്‍ സ്വദേശി ആശിഷിന്റെയും വിവാഹം നടന്നത്. മുറാദാബാദ് സ്വദേശിനിയായ ജ്യോതി എം,ടെക്ക് ഗോള്‍ഡ് മെഡലിസ്റ്റും മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ പ്രബേഷന്‍ എന്‍ജിനിയറുമാണ് , ആശിഷ് ആര്‍ക്കിടടെക്റ്റ് ആയി ബാംഗ്‌ളൂരില്‍ ജോലി ചെയ്യുന്നു.മാട്രി മോണി സൈറ്റ് വഴിയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. മുറാദാബാദിലെ ദില്ലി റോഡിലുള്ള പാര്‍ക്ക് സ്‌ക്വയര്‍ ഹോട്ടലിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വരനുള്‍പ്പെടെയുള്ള എല്ലാ ബന്ധുക്കള്‍ക്കും അവിടെയായിരുന്നു ജ്യോതിയുടെ പിതാവ് താമസസൗകര്യം ബുക്ക് ചെയ്തത് .രാത്രിയില്‍ വിവാഹചടങ്ങുകളലെ ആദ്യപടിയായുള്ള മാലയിടില് കഴിഞ്ഞശേഷം’ സാത്‌ഫേര’ ( അഗ്‌നി കുണ്ഡം ഏഴുതവണ പ്രദക്ഷിണം വയ്ക്കല്‍) ചടങ്ങിനായുള്ള ഇടവേളയില്‍ മണ്ഡപത്തിനു പിന്നില്‍ ജ്യോതി…

Read More

കാറും സ്വര്‍ണവും കൈമാറി കല്യാണം ഉറപ്പിച്ചു; കല്യാണ മണ്ഡപത്തിലെത്തിയപ്പോള്‍ ‘ഒരു കോടി രൂപ’ കൂടി വേണമെന്ന് വരനും കൂട്ടരും;ഒടുവില്‍ സഹികെട്ട് വധു ചെയ്തത്…

കോട്ട: വന്‍തോതില്‍ പണവും സ്വര്‍ണവും കാറും കൈമാറിയാണ് ഡോക്ടര്‍ പയ്യനുമായി ദന്തഡോക്ടറായ മകളുടെ വിവാഹം ഉറപ്പിച്ചത്. പക്ഷെ കല്യാണദിവസം രാവിലെ വരനും കൂട്ടരും വന്നത് പുതിയ ഒരു ഡിമാന്‍ഡുമായാണ്. ഇനിയും ഒരു കോടി രൂപ കൂടി സ്ത്രീധനമായി നല്‍കിയാലേ പെണ്ണിനെ കെട്ടൂ എന്ന് വരന്‍ കട്ടായം പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രഫസറുടെ മകളായ വധു ഇതു കേട്ട് ഒന്നു ഞെട്ടിയെങ്കിലും പതറിയില്ല. പോയി പണിനോക്കാന്‍ പറഞ്ഞ് ചങ്കൂറ്റത്തോടെ വിവാഹത്തില്‍നിന്നു പിന്മാറിയതോടെ വരനും കൂട്ടരും ഇളിഭ്യരായി. കോട്ട മെഡിക്കല്‍ കോളജിലെ സീനിയര്‍ പ്രഫസര്‍ ഡോ. അനില്‍ സക്‌സേനയുടെ മകള്‍ ഡോ. രാശിയാണ് വരനോടു ഫോണിലൂടെ പ്രതിഷേധമറിയിച്ചു വിവാഹത്തില്‍നിന്നു പിന്മാറിയത്. യുപിയിലെ മൊറാദാബാദിലുള്ള മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ വരനും അയാളുടെ ബന്ധുക്കള്‍ക്കുമെതിരെ നയാപുര പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ സദ്യ വിളമ്പി സല്‍കരിച്ചശേഷം മാത്രം…

Read More