സ്ത്രീധനമായി കിട്ടിയത് 41 ലക്ഷവും കാറും സ്വര്‍ണവും ! മൂല്യം ഒരു കോടിയിലധികം; സ്ത്രീധനം പ്രദര്‍ശിപ്പിച്ച് യുവാവ്;വീഡിയോ കാണാം…

സ്ത്രീധനത്തിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളാണ് രാജ്യത്തുടനീളം കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്.

സ്ത്രീധനത്തിനെതിരായ പ്രതിഷേധം ഒരു ഭാഗത്ത് നടക്കുമ്പോള്‍ പരമാവധി സ്ത്രീധനം വാങ്ങാനും അത് പ്രദര്‍ശിപ്പിക്കാനുമാണ് ഒരു കൂട്ടരുടെ ശ്രമം.

ഇക്കൂട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ഷംലിയില്‍ തനിക്ക് ലഭിച്ച സ്ത്രീധനത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. ഇത് വിവാഹവേദിയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു വരന്റെ ആഘോഷം.

41 ലക്ഷം രൂപയുടെ നോട്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, പാത്രങ്ങള്‍, ഒരു എസ്‌യുവിയുടെ താക്കോല്‍ എന്നിവയാണ് ഇയാള്‍ പ്രദര്‍ശനത്തിന് വച്ചത്. വീഡിയോ വൈറലായതോടെ പൊലീസും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു.

ഒരു കോടിയിലേറെ മൂല്യമുള്ള സാധനങ്ങളാണ് ഇയാള്‍ക്ക് സ്ത്രീധനമായി ലഭിച്ചതെന്നും ഇതാണ് പ്രദര്‍ശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തനിക്ക് ലഭിച്ച സ്ത്രീധനത്തെ കുറിച്ച് അഭിമാനത്തോടെ പൊങ്ങച്ചം പറയുന്ന യുവാവിനെയും കാണാം. വ്യവസായ സമ്പന്നരാണ് ഇരുകൂട്ടരും.

Related posts

Leave a Comment