യുവതിയുടെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയത് നായയുടെ ശരീരം ! ദൃശ്യം മോഡല്‍ സംഭവത്തില്‍ പ്രതിയെ കണ്ട് പോലീസ് ഞെട്ടി…

ദൃശ്യം സിനിമ ഇറങ്ങിയ ശേഷം ആ സിനിമയിലേതിനു സമാനമായ കൊലപാതകങ്ങള്‍ക്കെല്ലാം ദൃശ്യം മോഡല്‍ എന്നാണ് മലയാളികള്‍ പറയുന്നത്. ഇത്തരത്തില്‍ മധ്യപ്രദേശില്‍ നടന്ന ഒരു ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് പോലീസ്.യുവതിയെ കൊലപ്പെടുത്തി തുറസായ സ്ഥലത്ത് കുഴിച്ചുമൂടിയ കേസില്‍ ദന്തഡോക്ടറെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. മൊബൈല്‍ ലോക്കേഷന്റെ അടിസ്ഥാനത്തിലാണ് പ്രതി അശുതോഷ് ത്രിപാദിയെ പൊലീസ് പിടികൂടിയത്. മാസങ്ങളായി കാണാതായ 24കാരിയുടെ മൃതദേഹം വെളിമ്പ്രദേശത്ത് നിന്ന് കണ്ടെടുത്തതാണ് കേസിന് തുമ്പായത്. ത്രിപാദിയുടെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന വിഭ കെവത്തിന്റേതാണ് മൃതദേഹം എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ കാണാനില്ലെന്ന് കാണിച്ച് ആഴ്ചകള്‍ക്ക് മുന്‍പ് പോലീസിന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഡിസംബര്‍ 14നാണ് യുവതിയെ അവസാനമായി കണ്ടത്. വീട്ടില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വിഭയുടെ മാതാപിതാക്കള്‍ അശുതോഷിനോട് ചോദിച്ചു. വിഭ തന്നെ വിട്ടുപോയതായും ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയെന്നുമാണ്…

Read More

ദൃശ്യം ഇറങ്ങിയതിനു ശേഷം ആ മോഡലിലുള്ള കൊലപാതകങ്ങള്‍ കൂടിയോ ? എന്ന ചോദ്യത്തിന് മറുപടിയുമായി ജിത്തു ജോസഫ്

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ഇതര ഭാഷകളിലും ചിത്രം വന്‍വിജയമായി. ചില കൊറിയന്‍ പടങ്ങളുടെ അഡാപ്‌റ്റേഷനാണ് ചിത്രമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മലയാള സിനിമയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രമുണ്ടോയെന്ന് സംശയമാണ്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.അതിന് കാരണമാകുന്നത് കേരളം കണ്ടു കൊണ്ടിരിക്കുന്ന പല കൊലപാതകങ്ങളുമാണ്. ദൃശ്യം മോഡല്‍ കൊലപാതകം എന്നുള്ള തലക്കെട്ടുകളാണ് വാര്‍ത്തകളില്‍. ദൃശ്യം ഇറങ്ങിയതിനു ശേഷം ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടിയുമായെത്തിയിരിക്കുകയാണ് സംവിധായകന്‍ ജിത്തു ജോസഫ്. പൊതുസമൂഹത്തെ സിനിമ സ്വാധീനിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ദൃശ്യത്തിന് ശേഷം കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചു എന്നു പറയുന്നതിന്റെ കാരണം തനിക്കു മനസ്സിലാകുന്നില്ലെന്ന് ജിത്തു പറയുന്നു. നിരവധി കൊലപാതകങ്ങള്‍ ഇപ്പോള്‍ ദൃശ്യം മോഡല്‍ എന്ന് അറിയപ്പെടുന്നു.നിരവധി കൊലപാതകങ്ങളെയാണ് ദൃശ്യം മോഡല്‍ എന്നു…

Read More