ആ മഹാരഹസ്യം കണ്ടെത്തി; ഭൂമിയില്‍ അപ്രതീക്ഷിതമായി കാണുന്ന മിന്നലുകളുടെ രഹസ്യം വെളിപ്പെടുത്തി നാസ

കാലങ്ങളായി ശാസ്ത്രജ്ഞരെ കുഴക്കിയിരുന്ന ഒരു കാര്യമാണ് ഭൂമിയില്‍ അപ്രതീക്ഷിതമായി കാണുന്ന മിന്നലുകള്‍. ഇതിന്റെ കാരണമെന്തെന്നറിയാതെ നാസയടക്കമുള്ള ബഹിരാകാശ ഏജന്‍സികളും ലോകമാകമാനമുള്ള ശാസ്ത്രജ്ഞരും വര്‍ഷങ്ങളായി തലപുകയ്ക്കുകയായിരുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ബഹിരാകാശ യാത്രികനായ കാള്‍സാഗനാണ് ആദ്യമായി ഇത്തരം അപ്രതീക്ഷിത മിന്നലുകളെ കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തത്. ആദ്യഘട്ടത്തില്‍ സമുദ്രത്തില്‍ നിന്നുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനങ്ങളാണിതെന്ന് കരുതിയിരുന്നെങ്കിലും കരയില്‍ നിന്നും മിന്നലുകള്‍ കണ്ടെത്തിയതോടെ ശാസ്ത്രലോകം കുഴങ്ങി. കരയില്‍ നിന്നുള്ള മിന്നലുകള്‍ക്ക് പിന്നില്‍ തടാകങ്ങളും നദികളും പോലുള്ള കരയിലെ ഏതെങ്കിലും ജലസ്രോതസുകളാകാമെന്ന വാദവും ഉയര്‍ന്നിരുന്നു. എന്നാല്‍ കരയില്‍ നിന്നുള്ള മിന്നലിന്റെ വലിപ്പം തിരിച്ചറിഞ്ഞതോടെ ഈ സാധ്യത അവസാനിച്ചു. 1993ല്‍ ബഹിരാകാശ സഞ്ചാരി കാള്‍സാഗനാണ് ഗലീലിയോ ബഹിരാകാശ പേടകത്തില്‍ ഇരുന്ന് ആദ്യമായി ഭൂമിയില്‍ നിന്നുള്ള മിന്നലുകളെ കാണുന്നത്. ഗലീലിയോ പകര്‍ത്തിയ ചിത്രങ്ങളിലും ഈ മിന്നലുകള്‍ വ്യക്തമായിരുന്നു. ഏതെങ്കിലും കണ്ണാടിയില്‍ നിന്നും പ്രകാശം പ്രതിഫലിക്കും പോലെയായിരുന്നു…

Read More