കണ്ണൂർ: ധർമടത്തേക്ക് മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ എംപി. സ്ഥാനാർഥിത്വം സംബന്ധിച്ച വിമൂഖത കെപിസിസി നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. ജില്ലാ നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് സുധാകരന്റെ പിൻമാറ്റം. കണ്ണൂരിലെ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിന് തന്റെ സാന്നിധ്യം ആവശ്യമാണ്. ഈ സാഹചര്യത്തിൽ ധർമടത്ത് മത്സരിക്കാൻ സാധിക്കില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥിനെ ധർമടത്തേക്ക് പരിഗണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അതേസമയം, ധർമടത്തെ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഡൽഹിയിൽ ഹൈക്കമാൻഡ് നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേരത്തേ, ധർമടത്തെ സ്ഥാനാർഥിത്വത്തിനായി സുധാകരന്റെ സമ്മതം കാത്തിരിക്കുന്നതായി മുല്ലപ്പള്ളി പറഞ്ഞിരുന്നു.
Read MoreTag: election-2021
സംസ്ഥാനത്ത് സിപിഎം ബിജെപി കൂട്ടുകെട്ട്; 15 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാമെന്ന് ധാരണ ഉണ്ടാക്കിയെന്ന ആരോപണവുമായി കെ വി തോമസ്
തുറവൂർ . സംസ്ഥാനത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ധാരണയിലാണ് മത്സരിക്കുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കെ വി തോമസ് പറഞ്ഞു . സംസ്ഥാനത്ത് 15 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാം എന്ന ധാരണയാണ് ബിജെപി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മിൽ എടുത്തിരിക്കുന്നതെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രൻ രണ്ടു സീറ്റുകളിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇത് ജനം തിരിച്ചറിയണമെന്നും ജനാധിപത്യം മതേതരത്വം നിലനിൽക്കുവാൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ തെയ്യാറാകണമെന്നും പറഞ്ഞു . അരൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കെ സി വേണുഗോപാൽ എം പി യോഗം ഉത്ഘാടനം ചെയ്തു.പി കെ ഫസലുദിൻ അധ്യക്ഷതവഹിച്ചു. കെ ഉമേശൻ ,തുറവൂർ ദേവരാജ് , ദിലീപ് കണ്ണടൻ ,രഘുനാഥപിള്ള ,കെ രാജീവൻ, എബ്രഹാം…
Read Moreകുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാർത്ഥി കോടീശ്വരൻ; തോമസ് കെ തോമസിന്റെ ആസ്തി അഞ്ച് കോടി
മങ്കൊമ്പ് : കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാർത്ഥിയായ തോമസ് കെ തോമസിന്റെ ആസ്തി അഞ്ചു കോടിയോളം രൂപ. ഇന്നലെ പ്രകടനപത്രികയ്ക്കൊപ്പം നൽകിയ സ്വത്തു വെളിപ്പെടുത്തൽ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൃഷിഭൂമികളടക്കം ആകെ 4.96 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ആസ്തികൾ അധികവും കൃഷിഭൂമിയിലാണ്.കുട്ടനാട്ടിലെ വിവിധ വില്ലേജുകളിലായി ഹെക്ടർ കണക്കിന് കൃഷി ഭൂമി സ്വന്തമായുണ്ട്. രേഖകൾ പ്രകാരം 30,000 രൂപയാണ് സ്വന്തമായി കൈവശമുള്ളത്. ഭാര്യയുടെ കൈവശമുള്ളത് 10,000 രൂപ. ഭാര്യയുടെ പേരിൽ ആലപ്പുഴ യൂനിയൻ ബേങ്കിൽ ഒരു കോടിയുടെ നിക്ഷേപം. 4,20,000 രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വർണം, ഭാര്യക്ക് 21,00,000 രൂപ വില മതിക്കുന്ന 500 ഗ്രാം സ്വർണം.1,08,20,000 രൂപ വിലമതിക്കുന്ന കൃഷി ഭൂമി, സ്വന്തമായുള്ള കരഭൂമുയുടെ മൂല്യം 55 ലക്ഷം രൂപ. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ ഒരു കോടി രൂപ വിലമതിക്കുന്ന വീട്, എറണാകുളത്തെ 83,40,350 രൂപ വിലമതിക്കുന്ന മറ്റൊരു…
Read Moreപൂരക്കുടയല്ല, വോട്ടുകുട… വോട്ടു പൂരത്തിനു പറത്താൻ പട്ടവും ചൂടാൻ വർണക്കുടകളും റെഡിയാക്കി ഫാൻസി കടകൾ
സ്വന്തം ലേഖകൻതൃശൂർ: വോട്ടെടുപ്പു പൂരത്തിനു പാർട്ടി പട്ടം പറത്താം; നിറപ്പകിട്ടാർന്ന കുടമാറ്റവുമാകാം. പൂരക്കുടയല്ല, വോട്ടുപിടിക്കുന്ന കുടകൾ. പ്രചാരണത്തിന് ആവേശം പകരാൻ പാർട്ടിക്കൊടികളുടെ വർണപ്പൊലിമയും ചിഹ്നങ്ങളുമടങ്ങിയ കുടകൾ റെഡി. പ്രചാരണത്തിന് ഇറങ്ങുന്നവർക്കും റാലിയിൽ പങ്കെടുക്കുന്നവർക്കുമെല്ലാം ഈ കുടകൾ ചൂടാം. തൃശൂർ പൂരത്തിന്റെ കുടമാറ്റംപോലെ മിന്നുന്ന പ്രചാരണക്കുടകൾ. ഒപ്പം മീനച്ചൂടിനെയും കരിഞ്ഞുപോകുന്ന പൊരിവെയിലിനേയും ചെറുക്കാം. തൃശൂർ ഹൈറോഡിനടുത്ത പുത്തൻപള്ളി റോഡിലുള്ള കേരള ഫാൻസിയിലാണ് പാർട്ടിക്കുടകൾ സജ്ജമായിട്ടുള്ളത്. കോണ്‍ഗ്രസിന്റെ ത്രിവർണ കുടകളും ബിജെപിയുടെ ഇരുവർണക്കുടകളും കമ്യൂണിസ്റ്റു പാർട്ടികളുടെ ചുവന്ന കുടകളും ഉണ്ട്. ചിഹ്നം സഹിത മാണ് കുടകൾ ഒരുക്കിയിരിക്കുന്നത്. കുടകൾ മാത്രമല്ല, തോരണങ്ങളും കൊടിക്കൂറകളും കീച്ചെയിനുമെല്ലാമുണ്ട്. ബലൂണുകളും പട്ടങ്ങളും പറപ്പിക്കാം. ധരിക്കാൻ കുർത്തയും ടി ഷർട്ടും തൊപ്പിയും ഷാളുമുണ്ട്. 65 രൂപ മുതൽ 250 രൂപ വരെയാണു കുടകളുടെ വില. തൊപ്പിക്കു പത്തു രൂപയേയുള്ളൂ. ടീ ഷർട്ടിന് 80 രൂപ. കൊടിക്കു…
Read Moreമൂന്നു വനിതകൾ മാറ്റുരയ്ക്കുന്ന പെണ്‍പട്ടണം! ആര് വാഴും ? വൈക്കം നഗരത്തിന്റെ ഹൃദയ സ്പദനമറിഞ്ഞ് മൂന്നു വനിതാ സ്ഥാനാർഥികളും പ്രചരണച്ചൂടിൽ
വൈക്കം: മൂന്നു വനിതകൾ മാറ്റുരയ്ക്കുന്ന പെണ്പട്ടണത്തിലേക്കു ഉറ്റു നോക്കി രാഷ്ട്രീയ കേരളം. വൈക്കം നഗരത്തിന്റെ ഹൃദയ സ്പദനമറിഞ്ഞ് മൂന്നു വനിതാ സ്ഥാനാർഥികളും പ്രചരണച്ചൂടിൽ. സ്ഥാനാർഥികൾ വീടുകൾ കയറിയിറങ്ങി നേരിട്ടു വോട്ടഭ്യർഥിക്കുന്പോൾ അണിയറയിൽ മഹിളാ കൂട്ടായ്മകളും കണ്‍വൻഷനുകളും നടത്തി പ്രവർത്തകരും. വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. പി.ആർ. സോന, എൽഡിഎഫ് സ്ഥാനാർഥി സി.കെ. ആശ, എൻഡിഎ സ്ഥാനാർഥി അജിതാ സാബുവും തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രചരണ രംഗത്ത് വീറും വാശിയോടെ സജീവമായി. സിറ്റിംഗ് എംഎൽഎയും സിപിഐ സ്ഥാനാർഥിയുമായ സി.കെ. ആശയുടെ വിജയത്തിനായി ഇടതുപക്ഷ മഹിളാസംഘടനകളുടെ നേതൃത്വത്തിൽ മഹിളാ കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്നലെ വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ എൻഎഫ്ഐഡബ്ല്യു സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. പുഷ്പ മണിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. വൈക്കത്തെ നെല്ലറയായ വെച്ചൂരിലായിരുന്നു ഇന്നലെ സി.കെ. ആശയുടെ പര്യടനം. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളും സ്ഥാനാർഥിയെ അനുഗമിച്ചു.…
Read Moreകേരളത്തിൽ വികസന രാഷ്ട്രീയം മാറേണ്ടതുണ്ട്; എഴുപതുകൾക്കു മുമ്പുള്ള പാലക്കാട്ടു നിന്നും വലിയ വ്യത്യാസം ഇന്നത്തെ പാലക്കാടിനുണ്ടായിട്ടില്ലെന്ന് ഇ ശ്രീധരൻ
പാലക്കാട് : തനിക്കുള്ള സാങ്കേതിക പരിജ്ഞാനം സമൂഹത്തിന് വേണ്ടി ഉപയോഗിക്കുന്നതിനാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ. വികസന കാഴ്ചപ്പാടോ ദീർഘവീക്ഷണമോ ഇല്ലാതെ കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങളിൽ അധികഭാരം ഏൽപ്പിച്ചതായും ഇ.ശ്രീധരൻ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ വികസന രാഷ്ട്രീയം മാറേണ്ടതുണ്ട്. എഴുപതുകൾക്കു മുന്‍പുള്ള പാലക്കാട്ടു നിന്നും വലിയ വ്യത്യാസം ഇന്നത്തെ പാലക്കാടിനുണ്ടായിട്ടില്ല. ഏറെ തുരങ്കങ്ങൾ നിർമ്മിച്ചും പ്രതിബന്ധങ്ങൾ തരണം ചെയ്തുമാണ് 7 വർഷം കൊണ്ട് കൊങ്കണ്‍ റെയിൽവേ പൂർത്തീകരിച്ചത്. 7 വർഷം കഴിഞ്ഞിട്ടും പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണം എങ്ങുമെത്തിയില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണം കൊണ്ട് ജനത്തിന് ഉപകാരമില്ല. ഇതേ അവസ്ഥയാണ് ഇൻഡോർ സ്റ്റേഡിയത്തിലും മോയൻസ് ഡിജിറ്റലൈസേഷനിലും സംഭവിക്കുന്നത്. കേരളത്തെ വികസനത്തിലേക്ക് നയിക്കുന്ന പദ്ധതികളോട് സംസ്ഥാന സർക്കാറിന് താൽപര്യമില്ല. കോഴിക്കോട്, തിരുവനന്തപുരം മെട്രൊ പദ്ധതികളോട് സർകാർ മുഖം…
Read Moreമുഖ്യമന്ത്രിയോ? ഞാനോ? ലക്ഷ്യം, തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കുകയെന്നതുമാത്രം; കെ.സി. വേണുഗോപാൽ പ്രതികരിക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക സേരയിൽ താൽപ്പര്യമില്ലെന്നും തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കുകയെന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്നുംഎഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഈ രീതിയിൽ തലമുറമാറ്റം സാധ്യമാക്കിയ ഒരു സ്ഥാനാർഥിപ്പട്ടിക തന്റെ ഓർമയില്ലെന്നും കേരളത്തിലെ നേതാക്കൻമാരുടെ യോജിച്ച പ്രവർത്തനത്തിൽ ഉയർന്നു വന്ന ലിസ്റ്റാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയതെന്നും കെ.സി. വേണുഗോപാൽ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്ഥാനാർഥി നിർണത്തിൽ യാതൊരു കാർക്കശ്യവും താൻ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ സമരാവേശവും യുവത്വവുമുള്ള ഒരു സ്ഥാനാർഥിയെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. വർഷങ്ങളായി കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകളുണ്ട്. എന്നാൽ ഇത്തവണ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഒത്തൊരുമയോടെ മുന്നോട്ടു പോവുകയാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസിന് സ്വന്തമായ രീതിയുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ല. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വൻഭൂരിപക്ഷത്തിൽ ജയിക്കും. പിന്നീട് അഭിപ്രായ ഐക്യത്തോടെ മുഖ്യമന്ത്രിയെ തീരുമാനിക്കും- കെ.സി. വേണു ഗോപാൽ…
Read Moreകോവിഡ് മഹാമാരിയിൽ ജനതയെ ചേര്‍ത്തുപിടിച്ച രാജ്യത്തെ ഏക സര്‍ക്കാര്‍ കേരളത്തിലെ ഇടത് സര്‍ക്കാരെന്ന് കാനം രാജേന്ദ്രൻ
അഞ്ചല്‍ : കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ തകര്‍ക്കാനും അപവാദ പ്രചരണം നടത്താനുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ചടമംഗലം അസംബ്ലി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെ ചിഞ്ചു റാണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘടാനം ചെയ്ത് നിലമേലില്‍ പ്രസംഗിക്കുകയായിരുന്നു കാനം രാജേന്ദ്രന്.പ്രതിസന്ധികള്‍ ഏറെ തരണം ചെയ്തുകൊണ്ടാണ് ഇടതുപക്ഷം അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തീകരിക്കുന്നത്. അഞ്ച് വര്‍ഷക്കാലം ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിച്ച ഇടതു സര്‍ക്കാര്‍. ഓഖിയും പിന്നീട് ഉണ്ടായ രണ്ടു പ്രളയത്തിലും കോവിഡ് മഹാമാരിയിലും ജനതയെ ചേര്‍ത്തുപിടിച്ച രാജ്യത്തെ ഏക സര്‍ക്കാര്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ ആണെന്നും കാനം പറഞ്ഞു. എന്നാല്‍ ഈ സമയം ജനങ്ങളോടൊപ്പം നില്‍ക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെ നില്‍ക്കുകയാണ് ഉണ്ടായത്.…
Read Moreതുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പില്ലാത്തതിനാലാണ് ‘ഉറപ്പാണ് എല്‍ഡി എഫ്’ എന്ന മുദ്രാവാക്യവുമായി പിണറായിയും എല്‍ഡിഎഫും ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്
കൊട്ടാരക്കര: സംസ്ഥാനത്ത് തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പില്ലാത്തതിനാലാണ് ഉറപ്പാണ് എല്‍ഡി എഫ് എന്ന മുദ്രാവാക്യവുമായി പിണറായി വിജയനും എല്‍ഡിഎഫും ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി പറഞ്ഞു. ഐശ്വര്യകേരളത്തിനും സദ്ഭരണത്തിനും യുഡിഎഫ് വരണമെന്നാണ് ജനങ്ങളാഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ആർ.രശ്മിമിയുടെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ തൂത്തെറിയുമെന്നും 100ലധികം സീറ്റോടെ യുഡിഎഫിന്റെ ഭരണം കേരളത്തിലുണ്ടാകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ട്ടാരക്കരയെ വികസന മുരടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ യുഡിഎഫിനേ കഴിയുവെന്നും കൊട്ടാരക്കരയില്‍ രശ്മിയുടെ വിജയം സുനിശ്ചിതമാണെന്നും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ബേബി പടിഞ്ഞാറ്റിന്‍കര അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ മണിമോഹനന്‍ നായര്‍, ബ്ലോക്ക് പ്രസിഡന്റ് ഒ.രാജന്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.സി.രാജന്, എഴുകോണ്‍ നാരായണന്, കെ.ശശിധരന്, പി.രാജേന്ദ്രപ്രസാദ്, നടുക്കുന്നില്‍ വിജയന്, വാക്കനാട്…
Read Moreരാജഗോപാല്‍ എന്തെങ്കിലും പറഞ്ഞാൽ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് ചെവിയില്‍ പഞ്ഞികേറ്റിയ അവസ്ഥയെന്ന് പിണറായി
മഞ്ചേരി: കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യത്തെക്കുറിച്ച് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപാല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “രാജഗോപാല്‍ എന്തെങ്കിലും പറയുമ്പോള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെവിയില്‍ പഞ്ഞികേറ്റിയ അവസ്ഥയാണ്. നിങ്ങള്‍ കേട്ടിട്ടുണ്ടോ രാജഗോപാല്‍ പറഞ്ഞത്. പല മാധ്യമങ്ങള്‍ക്കും അത് വാര്‍ത്തയല്ല’, പിണറായി മഞ്ചേരിയിൽ പറഞ്ഞു.
Read More