കെപിസിസിയുടെ കാത്തിരിപ്പ് വെറുതേയായി; ധ​ർ​മ​ട​ത്തേ​ക്ക് ഇ​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ; വി​മൂ​ഖ​ത കെ​പി​സി​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു

ക​ണ്ണൂ​ർ: ധ​ർ​മ​ട​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച വി​മൂ​ഖ​ത കെ​പി​സി​സി നേ​തൃ​ത്വ​ത്തെ അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജി​ല്ലാ നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ പി​ൻ​മാ​റ്റം.

ക​ണ്ണൂ​രി​ലെ എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും പ്ര​ചാ​ര​ണ​ത്തി​ന് ത​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഡിസിസി സെക്രട്ടറി സി. ​ര​ഘു​നാ​ഥി​നെ ധ​ർ​മ​ട​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ധ​ർ​മ​ട​ത്തെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം ഡ​ൽ​ഹി​യി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. നേ​ര​ത്തേ, ധ​ർ​മ​ട​ത്തെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി സു​ധാ​ക​ര​ന്‍റെ സ​മ്മ​തം കാ​ത്തി​രി​ക്കു​ന്ന​താ​യി മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment