തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപ്നം ചെയ്തു. 2027 ഏപ്രിൽ മുതൽ സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് നിലവിൽ വരും. അടുത്ത വർഷം മുതൽ പുതിയ സർചാർജുകളും ഏർപ്പെടുത്തും. കെഎസ്ഇബിയുടെ മുൻകാല നഷ്ടം 5,000 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും. കൂടാതെ വൈദ്യുതി ഉപയോഗിക്കുന്ന പീക്ക് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വൈകുന്നേരം ആറു മുതൽ രാത്രി 11.30 വരെയാണ് പുതിയ പീക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് വൈകുന്നേരം ആറു മുതൽ രാത്രി 10 വരെയായിരുന്നു. ഈ സമയങ്ങളിലെ ഉയർന്ന വൈദ്യുതി ഉപഭോഗത്തിന് നിരക്കിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം. രാത്രി…
Read More