ആന ചത്തത് കടുവയുമായുള്ള പോരാട്ടത്തിലല്ല ! കടുവ ചത്തത് ആനയിറച്ചി തിന്നാനുള്ള പോരാട്ടത്തിലും; പൂയംകുട്ടിയില്‍ സംഭവിച്ചത് മറ്റൊന്ന് ?

പൂയംകുട്ടി വനത്തില്‍ ഇടമലയാര്‍ റേഞ്ചിലെ വാരിയംകുടി ആദിവാസി കോളനിക്കു സമീപം കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പ്രദേശത്ത് രണ്ടാമതൊരു കടുവയുടെ കൂടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണിത്. കടുവ ചത്തതു രണ്ടാമത്തെ കടുവയുടെ ആക്രമണം മൂലമാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ജഡങ്ങള്‍ കണ്ടെത്തിയ പുല്‍മേട്ടില്‍ നിന്ന് ഒന്നരകിലോ മീറ്റര്‍ അകെല രണ്ടാമതൊരു കടുവയെ കണ്ടകാര്യം ആദിവാസികോളനിയിലെ മൂപ്പന്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. രണ്ട് ജഡങ്ങളും അഴുകിയ നിലയിലായിരുന്നെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സംഘത്തിലെ ഒരാള്‍ പറയുന്നു. പെണ്‍ കടുവയുടെ ജഡത്തിന് ഒരാഴ്ചയും ആനയുടെ ജഡത്തിന് രണ്ടാഴ്ചത്തെയും പഴക്കമുണ്ട്. ആനയുടെ ജഡം കടുവ തിന്ന നിലയിലായിരുന്നു. ആനയുടെ ജഡം തിന്നുന്നതിനിടെ കടുവകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കടുവ ചത്താതെന്നാണ് സൂചന. എന്നാല്‍, ഇതു പ്രാഥമിക നിഗമനം മാത്രമാണെന്നും മൃഗങ്ങളുടെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു വരുന്നതു…

Read More

ഇതെന്താ സാധനം…ഒരു രുചിയുമില്ലല്ലോ ! ഹെല്‍മറ്റ് വായിലാക്കിയ ശേഷം കൂളായി നടന്നു പോകുന്ന ആന;വീഡിയോ വൈറലാകുന്നു…

മൃഗങ്ങളുടെ പെരുമാറ്റം പലപ്പോഴും കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആന ഹെല്‍മറ്റ് തിന്നുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. രാഹുല്‍ കര്‍മാക്കര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തുകൂടി നടന്നുപോകുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കിലെ ഹെല്‍മറ്റ് ആന എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തുമ്പിക്കൈ കൊണ്ട് ഹെല്‍മറ്റ് എടുത്തശേഷം പനയോലയും മറ്റും വായില്‍ വെയ്ക്കുന്നത് പോലെ ഹെല്‍മറ്റ് തിന്നുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഹെല്‍മറ്റ് വായില്‍ വച്ച ശേഷം കൂളായി ആന നടന്നുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പലരും ആനയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കമന്റുകള്‍ ഇടുന്നുണ്ട്.

Read More

അടി സക്കെ…ഇന്നൊരു കലക്കു കലക്കിയിട്ട് തന്നെ കാര്യം എന്ന് ആന ! നീരാട്ട് നീണ്ടത് അഞ്ചു മണിക്കൂര്‍; ബാലേഷ്ണാ കള്ള ആനേടെ മോനേ… എന്ന് പാപ്പാന്‍…

കന്നിനെ കയം കാണിക്കരുതെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഏതാണ്ട് ഇതിനു സമാനമായി വരും. പക്ഷെ കയം കണ്ടതോടെ വിധം മാറിയത് കന്നിന്റെയല്ല ആനയുടേതാണെന്നു മാത്രം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മോഴ ആനയായ ബാലകൃഷ്ണനാണ് 5 മണിക്കൂര്‍ പുന്നത്തൂര്‍ കോട്ടയിലെ കുളത്തില്‍ നീന്തിത്തുടിച്ചത്. ഏറെ കാലത്തിന് ശേഷം വെള്ളം നിറഞ്ഞ കുളത്തില്‍ ഇന്നലെ രാവിലെ 9.30യോടെ ബാലകൃഷ്ണനെ കുളിപ്പിക്കാന്‍ ഇറക്കിയതാണ്. വെള്ളം കണ്ടതോടെ ആനയുടെ മട്ട് മാറി. പാപ്പാന്‍ സുമലാലിന്റെ നിര്‍ദേശങ്ങളൊന്നും കേള്‍ക്കാതെ ആന മുങ്ങാംകുഴിയിട്ട് നീന്തിക്കളിച്ചു. ഒടുവില്‍ പാപ്പാന്മാര്‍ കരയ്ക്കു കയറിയിരുന്ന് കാഴ്ചക്കാരായി. പാപ്പാന്മാരില്‍ ചിലര്‍ കാറ്റ് നിറച്ച ട്യൂബ് വെള്ളത്തില്‍ ഇട്ടു കൊടുത്തു. ആദ്യം ഒന്നു പിന്‍വാങ്ങിയെങ്കിലും ആന പിന്നീട് ട്യൂബ് തട്ടി കളി തുടങ്ങി. ആനയുടെ ജലകേളി കാണാന്‍ ചുറ്റും പാപ്പാന്മാരും ദേവസ്വം ജീവനക്കാരും നിരന്നു. ഒടുവില്‍ ഉച്ച കഴിഞ്ഞ്…

Read More

മൃഗശാലയില്‍ രണ്ടു വയസുകാരി മകളുമായി യുവാവിന്റെ ഫോട്ടോഷൂട്ട് ! ഇത് കണ്ട് കലി പൂണ്ട് പാഞ്ഞടുത്ത് ആന; വീഡിയോ വൈറലാകുന്നു…

മൃഗശാലയില്‍ നിന്ന് ഫോട്ടോയെടുത്ത അച്ഛനും മകള്‍ക്കും നേരെ പാഞ്ഞടുക്കുന്ന ആന, കുഞ്ഞിനെയുമെടുത്ത് ഞൊടിയിടയില്‍ വേലിക്കെട്ടിനു കീഴിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അച്ഛന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലെ രംഗമാണിത്. സാന്‍ഡിയാഗോ മൃഗശാലയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഏഷ്യന്‍ ആഫ്രിക്കന്‍ ആനകളുള്ള മൃഗശാലയിലേക്കാണ് ജോസ് ഇമ്മാനുവല്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ രണ്ടു വയസുകാരി മകളെയും കൊണ്ടുപോയത്. മൃഗങ്ങളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ജോസ്. ആന വരുന്നതു കാണുന്നതോടെ വേലിക്കെട്ടിനു പുറത്തുനില്‍ക്കുന്ന ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ട്. ഇതുകേട്ടയുടന്‍ വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു വച്ച് കുഞ്ഞ് താഴെ വീഴുന്നുമുണ്ട്. കുഞ്ഞിന് അപകടഭീഷണി ഉണ്ടാക്കിയതിന്റെ പേരില്‍ ജോസ് ഇമ്മാനുവലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഫോട്ടോയെടുക്കാനാണ് വേലിക്കെട്ടുകള്‍ കടന്ന് മൃഗങ്ങളുടെ അടുത്തേക്ക് പോയതെന്നാണ് ജോസ് പോലീസുകാരോട് പറഞ്ഞത്. ഒരുലക്ഷം ഡോളര്‍ ജാമ്യത്തുകയിലാണ് ഇയാളെ വിട്ടയച്ചത്.

Read More

തുണിയുടുക്കാതെ നില്‍ക്കുമ്പോള്‍ ഫോട്ടോയെടുത്താല്‍ ആര്‍ക്കായാലും നാണം തോന്നും ! ആളുകള്‍ ഫോട്ടോയെടുത്തപ്പോള്‍ നാണിച്ച് പാപ്പാനരികില്‍ ചെന്ന് ആന; വൈറലാകുന്ന ക്യൂട്ട് വീഡിയോ കാണാം…

തുണിയുടുക്കാതെ നില്‍ക്കുമ്പോള്‍ ഫോട്ടോയെടുക്കാന്‍ വന്നാല്‍ ആര്‍ക്കായാലും നാണം തോന്നുകയില്ലേ.മനുഷ്യനു മാത്രമല്ല ചിലപ്പോള്‍ ആനയ്ക്കും നാണം തോന്നിയേക്കാം. ഇത്തരത്തില്‍ ആളുകള്‍ തന്റെ ഫോട്ടോയെടുത്തപ്പോള്‍ നാണം വന്ന ആന ചെന്ന് പാപ്പാനോട് പരാതി പറയുന്ന ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് വിഡിയോയിലുള്ളത്. ആളുകള്‍ ഫോട്ടോയെടുക്കുന്നതില്‍ പരാതി പറഞ്ഞാണ് ആന പാപ്പാനരികിലേക്ക് എത്തിയിരിക്കുന്നത്. വാതില്‍ പടിയില്‍ ഇരുക്കുന്ന പാപ്പാനോട് ആന പരാതി പറയുന്നതും തുമ്പിക്കൈയില്‍ കെട്ടിപ്പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രസകരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്. വിലമതിക്കാനാകാത്ത ബന്ധം എന്ന് കുറിച്ചാണ് ആളുകള്‍ വിഡിയോ പങ്കുവയ്ക്കുന്നത്. ട്വിറ്ററില്‍ ഇതിനോടകം 22,000ത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ആനയ്ക്കുമില്ലേ നാണവും മാനവും എന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്.

Read More

അപൂര്‍വം അസുലഭം ഈ കാഴ്ച ! ആനകള്‍ കൂട്ടത്തോടെ പുഴ നീന്തിക്കടക്കുന്ന വീഡിയോ വൈറലാകുന്നു…

കൂട്ടമായി ജീവിക്കുന്ന ജീവിവര്‍ഗമാണ് ആന. ആനക്കൂട്ടത്തിന്റെ യാത്ര കാണുന്നതു തന്നെ ഒരു ഭംഗിയാണ്. വളരെ അച്ചടക്കത്തോടെയാവും ആനക്കൂട്ടം സഞ്ചരിക്കുന്നത്. ഈ ഒത്തൊരുമ പുഴ നീന്തി കടക്കുമ്പോഴും ആനകള്‍ ലംഘിക്കാറില്ല എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പര്‍വീണ്‍ കാസ്വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വരിവരിയായി ആന പുഴ നീന്തികടക്കുന്നതാണ് വീഡിയോയിലുള്ളത്. ആനക്കൂട്ടത്തില്‍ കുട്ടിയാനകളും ഉണ്ട്. പുഴയുടെ നടുവില്‍ നിന്ന്് കരയിലേക്ക് ആനക്കൂട്ടം നീന്തി കയറുന്ന സുന്ദരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read More

കാട്ടാനയുടെ ചവിട്ടേറ്റ തോട്ടം തൊഴിലാളി മരിച്ചു…

ക​ല്‍​പ്പ​റ്റ : കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​ത്തൂ​ര്‍​വ​യ​ലി​ലെ ഇ​ഡി പോ​സ്റ്റു​മാ​ന്‍ മേ​പ്പാ​ടി കു​ന്ന​മ്പ​റ്റ മൂ​പ്പ​ന്‍​കു​ന്ന് പ​ര​ശു​രാ​മ​ന്‍റെ ഭാ​ര്യ പാ​ര്‍​വ​തി​യാ​ണ്(50) ഇ​ന്ന് പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 30ന് വൈ​കു​ന്നേ​ര​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ചെ​മ്പ്ര എ​സ്റ്റേ​റ്റി​ലെ സ്ഥി​രം തൊ​ഴി​ലാ​ളി​യാ​ണ് പാ​ര്‍​വ​തി. ജോ​ലി ക​ഴി​ഞ്ഞ് മ​റ്റു​ തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം കൂ​ട്ടു​മു​ണ്ട എ​സ്റ്റേ​റ്റി​ലൂ​ടെ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട​ത്. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ പാ​ര്‍​വ​തി സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ന പി​ന്‍​വാ​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ര്‍​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പാ​ര്‍​വ​തി​ക്കു വി​ദ​ഗ്ധ ചി​കി​ത്സ വൈ​കി​യ​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ആ​ദി ക​ര്‍​ണാ​ട​ക സ​മു​ദാ​യാം​ഗ​മാ​ണ് പാ​ര്‍​വ​തി. മ​ക്ക​ള്‍: സു​ശി​ല, സു​ബീ​ഷ്, സു​നി​ല്‍. മ​രു​മ​ക​ന്‍: ച​ന്ദ്ര​കു​മാ​ര്‍ (ജീ​വ​ന​ക്കാ​ര​ന്‍, കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ബോ​ര്‍​ഡ്).

Read More

ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെ കുളത്തില്‍ നീരാട്ടിനിറങ്ങി കൊമ്പനാനയും പിടിയാനയും; ഒടുവില്‍ കരയ്ക്കു കയറാനാവാതെ കുടുങ്ങി; വനം വകുപ്പ് എത്തി രക്ഷിച്ചതോടെ ഇരുവരും പറപറന്നു…

വയനാട്: മേപ്പാടിയില്‍ കുളത്തില്‍വീണ ആനകളെ രക്ഷിച്ചു. ഞായറാഴ്ച രാവിലെ 11 ഓടെ നാട്ടുകാരുടേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി ആനകളെ കുളത്തില്‍നിന്നും കയറ്റിവിട്ടു. ജെസിബി ഉപയോഗിച്ച് കുളത്തിന്റെ ഒരുഭാഗം ഇടിച്ച് നിരപ്പാക്കിയാണ് ആനകള്‍ക്ക് കയറിപ്പോകാനുള്ള വഴിയൊരുക്കിയത്. ഈ ഭാഗത്തുകൂടി ആനകള്‍ കയറിപ്പോകുകയായിരുന്നു. മേപ്പാടി കപ്പം കൊല്ലിയിലെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റിലെ കുളത്തിലാണ് ഇന്ന് പുലര്‍ച്ചെ ഒരു കൊമ്പനെയും പിടിയാനയെയും കണ്ടെത്തിയത്. ആദ്യം ഒരു ആന കുളത്തില്‍ വീണു. ഇതിനെ പിടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ ആനയും കുളത്തില്‍ വീഴുകയായിരുന്നു. എസ്റ്റേറ്റിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് മേപ്പാടി റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.

Read More

തിടമ്പേറ്റുന്നതിനു മുമ്പ് കുളിപ്പിക്കാന്‍ കനാലില്‍ ഇറക്കിയ കുട്ടിശങ്കരന്‍ തിരിച്ചു കയറാന്‍ കൂട്ടാക്കിയില്ല ! ഒടുവില്‍ തിടമ്പേറ്റിയത് മാരുതി വാന്‍

കന്നിനെ കയം കാണിക്കരുത് എന്നു പറയാറുണ്ട്. ആ പ്രയോഗം ‘ആനയെ കനാല്‍ കാണിക്കരുത്’ എന്ന് മാറ്റിപ്പറയേണ്ട ഒരു കാര്യമാണ് ഇപ്പോള്‍ നടന്നത്. ഉത്സവത്തിന് തിടമ്പേറ്റാന്‍ എത്തിച്ച ആനയുടെ വികൃതി കാരണം ഒമ്‌നി വാനാണ് തിടമ്പേറ്റിയത്. പീച്ചി തുണ്ടത്ത് ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. തിടമ്പേറ്റുന്നതിന് മുന്നോടിയായി കുളിപ്പിക്കാന്‍ കനാലില്‍ ഇറങ്ങിയ ചോപ്പീസ് കുട്ടിശങ്കരന്‍ എന്ന ആനയാണ് തിരിച്ച് കയറാന്‍ തയ്യാറാവാതിരിക്കുകയായിരുന്നു. ഇതോടെയാണ് ആനയ്ക്ക് പകരം ഒമ്‌നി വാനില്‍ തിടമ്പേറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പൊടിപ്പാറയില്‍ ഇടതുകര കനാലിലാണ് എഴുന്നള്ളിപ്പിന് മുമ്പ് ആനയെ കുളിപ്പിക്കാനിറക്കിയത്. എന്നാല്‍ വെള്ളത്തില്‍ ഇറക്കിയ ആന തിരികെ കയറാന്‍ കൂട്ടാക്കാതെ രണ്ടര മണിക്കൂറോളം നേരം വെള്ളത്തില്‍ തന്നെ കിടന്നു. കനാലിലെ ചെറിയ ഒഴുക്കുള്ള വെള്ളത്തിന്റെ കുളിരില്‍ രസിച്ചുകിടന്ന ആനയെ തിരിച്ച് കയറ്റാന്‍ പപ്പാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആന അനങ്ങാന്‍ കൂട്ടാക്കിയില്ല. കയര്‍ ബന്ധിച്ച് ആനയെ…

Read More

ഇഴപിരിയാത്ത സൗഹൃദം ! പാപ്പാന്റെ പൊതിച്ചോറു പങ്കിട്ട് കഴിച്ച് ആന; ഹൃദയസ്പര്‍ശിയായ വീഡിയോ ചര്‍ച്ചയാവുന്നു…

ഒരേ പാത്രത്തില്‍ നിന്ന് ഉണ്ട് ഒരു പായയില്‍ ഉറങ്ങുന്ന സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഒരേ ഇലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് ഇപ്പോള്‍ താരം. ആനച്ചോറ് കൊലച്ചോറ് എന്ന ചൊല്ലിനെ തിരുത്തുകയാണ് ഈ സൗഹൃദം. ഹൃദയസ്പര്‍ശിയായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കൊമ്പന്റെ സമീപത്തിരുന്ന് ഇലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം കഴിക്കുകയാണ് പാപ്പാന്‍. ഇതെല്ലാം നോക്കിയും കണ്ടും ആനയും ഒപ്പമുണ്ട്. ആനയ്ക്ക് കഴിക്കാനുള്ള ഓലയും സമീപത്തുണ്ട്. എന്നാല്‍ പാപ്പാന്‍ കഴിക്കുന്നത് കണ്ട് തുമ്പിക്കൈ നീട്ടി പൊതിയില്‍ നിന്ന് കൊമ്പനും കഴിക്കാന്‍ തുടങ്ങി.പാപ്പാന്‍ ഒരു ഉരുള കഴിക്കുമ്പോള്‍ അവനും അതേ ഇലയില്‍ നിന്ന് ഒരുരുള കഴിക്കും. പാപ്പാന്‍ നല്‍കിയിട്ടല്ല കഴിക്കുന്നത്. സ്വയം എടുത്ത് കഴിക്കുകയാണ്. തന്റെ പാത്രത്തില്‍ നിന്ന് ആന കഴിക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ പാപ്പാനും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. എന്തായാലും സൗഹൃദത്തിന്റെ ഉദാത്തമായ രൂപമാണിതെന്നാണ് ഏവരും പറയുന്നത്.

Read More