സ്വന്തം ലേഖകൻഅതിരപ്പിള്ളി: ആനമല റോഡിൽ ഷോളയാർ ഭാഗത്ത് ഭീതി വിതക്കുന്ന കബാലി എന്നു വിളിക്കുന്ന ഒറ്റയാൻ കലിപ്പിൽ തന്നെ. സ്വകാര്യ ബസിനെ എട്ടു കിലോമീറ്ററോളം പിറകോട്ടോടിച്ച കബാലി ഇന്നു രാവിലെ വീണ്ടും റോഡിലിറങ്ങി ലോറികൾ തടഞ്ഞു. മലക്കപ്പാറയിൽ നിന്നും തേയില കയറ്റി വരികയായായിരുന്ന ലോറികളാണ് കാട്ടാന തടഞ്ഞത്. ഇന്നു രാവിലെ 7.30നാണ് സംഭവം ഉണ്ടായത്. റോഡിലൂടെ വരികയായിരുന്ന ലോറിയുടെ മുന്‍പിലേക്ക് കാട്ടാന നടന്നു വരികയായിരുന്നു. ആനയെ കണ്ട് വേറെ നിവൃത്തിയില്ലാതെ ലോറി റിവേഴ്സെടുത്ത് പിന്നിലേക്ക് ഓടിച്ചു കൊണ്ടുപോയി. എന്നാൽ ആന വഴി മാറാതെയായപ്പോൾ ലോറി റോഡരികിൽ നിർത്തുകയായിരുന്നു. ഡ്രൈവർ വണ്ടി നിർത്തിയതോടെ കബാലി യാതൊരു കൂസലും കൂടാതെ ലോറിയുടെ അടുത്ത് എത്തിയതോടെ ലോറിയിലുണ്ടായിരുന്നവർ പരിഭ്രമിച്ചെങ്കിലും കബാലി യാതൊരു ഉപദ്രവം ഉണ്ടാക്കാതെ ശാന്തനായി വഴി മാറി പോകുകയായിരുന്നു. വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ലോറി ഡ്രൈവറും മറ്റുള്ളവരും ആശ്വാസത്തോടെ…
Read MoreTag: elephant
ഇന്നാ മോനേ ഷൂ പിടിച്ചോ ! വേലിക്കെട്ടിനുള്ളില്‍ വീണ ഷൂ എടുത്തു നല്കി ആന; വീഡിയോ വൈറലാകുന്നു…
ആനയുടെ വികൃതിത്തരങ്ങളുടെ വീഡിയോകള്‍ ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലെ ആനയുടെ വീഡിയോയാണ് വൈറലായത്. മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തില്‍ ആനയെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ആന ഷൂ തുമ്പിക്കൈകളില്‍ എടുത്ത് കുട്ടിക്ക് തിരികെ നല്‍കുകയായിരുന്നു. 25 വയസ്സുള്ള മൗണ്ടേന് എന്ന ആനയാണ് കുട്ടിയുടെ ഷൂ മടക്കി നല്‍കിയത്. സന്ദര്‍ശകരിലാരോ പകര്‍ത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ജനശ്രദ്ധ നേടുകയായിരുന്നു. ചെറുപ്പം മുതലേ സാമര്‍ത്ഥ്യമുള്ള മിടുക്കനായ ആനയാണ് മൗണ്ടേന് എന്ന് മൃഗശാല അധികൃതരും വ്യക്തമാക്കി. ആളുകളുമായി അടുത്തിടപഴകാനും മൗണ്ടേന് ഏറെയിഷ്ടമാണ്.
Read Moreമനസ്സുവച്ചാല്‍ മരത്തിലും കയറും ! പ്ലാവില്‍ കയറി ചക്കയിടുന്ന കൊമ്പന്റെ വീഡിയോ തരംഗമാവുന്നു…
ആനകള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ചക്ക. ചക്ക പഴുക്കുമ്പോള്‍ മണമടിച്ച് നാട്ടിലിറങ്ങുന്ന കാട്ടാന പലപ്പോഴും മനുഷ്യര്‍ക്ക് ഉപദ്രവമാവാറുമുണ്ട്. മൂത്തുപഴുത്തു നില്ക്കുന്ന ചക്ക കണ്ടാല്‍ പ്ലാവില്‍ പിടിച്ചു കുലുക്കി ചക്കയിടാനായിരിക്കും ആന ആദ്യം ശ്രമിക്കുക. എന്നാല്‍ അതിനു കഴിഞ്ഞില്ലെങ്കില്‍ പ്ലാവില്‍ കയറിയും ആന ചക്ക പറിക്കും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ ഉയരത്തിലുള്ള ചക്കയാണ് തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ആന പറിച്ചെടുത്തത്. ഈ വീഡിയോ കണ്ടാല്‍ ആരും കൈയടിച്ചുപോകുമെന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. കാടിനോട് സമീപത്തുള്ള ഒരു കുടിലിന് സമീപത്തെ പ്ലാവില്‍ കയറി ആന ചക്കപറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആന ചക്കയിടുന്നത് കണ്ട് വീഡിയോ പകര്‍ത്താന്‍ പറയുന്നതും വീഡിയോയില്‍ കാണാം വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്, നിരവധി പേര് റീട്വീറ്റ് ചെയ്യുകയും…
Read Moreആര്‍ത്തലച്ചൊഴുകുന്ന ഗംഗ ! പാപ്പാനെ പുറത്തിരുത്തി മറുകരയിലേക്ക് നീന്തി ആനയുടെ സാഹസം; വീഡിയോ തരംഗമാവുന്നു…
കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് ബിഹാറിലെ പല പ്രദേശങ്ങളും. ഇതിനിടയില്‍ ആര്‍ത്തലച്ചൊഴുകുന്ന ഗംഗാ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. വൈശാലി ജില്ലയിലെ രാഘോപൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. കനത്ത മഴയില്‍ നദിയില്‍ കുത്തനെ ജലനിരപ്പുയര്‍ന്നതോടെയാണ് ആനയും പാപ്പാനും നദിയില്‍ അകപ്പെട്ടത്. കനത്ത മഴയില്‍ കലങ്ങി മറിഞ്ഞ ഗംഗാ നദിയിലൂടെ പാപ്പാനെ പുറത്തിരുത്തി നദി നീന്തി കടക്കുന്ന ആനയെ ദൃശ്യത്തില്‍ കാണാം. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ആനയും പാപ്പാനും ഇങ്ങനെ സഞ്ചരിച്ചു ചിലപ്പോഴൊക്കെ ആന പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ഇരുവരും സുരക്ഷിതരായി കരയിയെത്തി. ആനയുമായി പാപ്പാന് ഇവിടെയെത്തിയത് ചൊവ്വാഴ്ചയായിരുന്നു. രസ്തംപുര് ഘട്ടില്‍ നിന്നും പാറ്റ്ന കേതുകി ഘട്ടിലേക്കാണ് ഇവര്‍ക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി ഗംഗയില്‍ വെള്ളം ഉയരുകയായിരുന്നു. ബോട്ട് വിളിച്ച് ആനയെ മറുകരയിലെത്തിക്കാനുള്ള…
Read Moreപൂവന്കോഴികള് കൂട്ടത്തോടെ പാഞ്ഞടുത്തു ! പേടിച്ചുവിറച്ച് കൊമ്പന്; ഒടുവില്‍ ലോറിയില്‍ കയറ്റിവിട്ടു…
പഴയന്നൂര്ന്മ ഭഗവതി ക്ഷേത്രോത്സവത്തിനെത്തിയ കൊമ്പന് ചിറ്റേപ്പുറത്ത് ശ്രീക്കുട്ടനെ വണ്ടി കയറ്റി മടക്കി വിട്ടു. കോഴികളെ കണ്ടു കൊമ്പന് വിരണ്ടതോടെയാണിത്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച രാവിലെ നടന്ന കാഴ്ചശീവേലിക്കിടെയാണു കൊമ്പന് കോഴികളെ കണ്ടു വിരണ്ടത്. ഭഗവതിയുടെയും പള്ളിപ്പുറത്തപ്പന്റെയും തിടമ്പേറ്റിയ രണ്ട് ആനകളാണു ശീവേലിക്കുണ്ടായിരുന്നത്. ക്ഷേത്ര പ്രദക്ഷിണത്തിനിടെ പൂവന് കോഴികള്‍ കൂട്ടത്തോടെ ആനകള്ക്കിടയിലൂടെയും മുന്നിലൂടെയുമൊക്കെയായി സൈ്വര വിഹാരം നടത്തുന്നുണ്ടായിരുന്നു. കോഴികള്‍ അടുത്തെത്തുമ്പോഴൊക്കെ ശ്രീക്കുട്ടന് എന്ന ആന ഭയന്ന് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഭയപ്പെട്ട ആനയുടെ പ്രകടനങ്ങള്‍ കണ്ടു ഭക്തരും വിരണ്ടു. പലവട്ടം ആവര്‍ത്തിച്ചതോടെ തിടമ്പിറക്കി ആനയെ ലോറിയില്‍ കയറ്റി മടക്കി വിടുകയായിരുന്നു. പഴയന്നൂര്‍ ക്ഷേത്രത്തിലെ മുഖ്യ വഴിപാട് പൂവന് കോഴികള്‍. കാശി പുരാണപുരിയിലെ ഭഗവതിയെ ഭജിച്ചു പഴയന്നൂരിലേക്കു പുറപ്പെട്ട പെരുമ്പടപ്പു സ്വരൂപത്തിലെ ഒരു രാജാവിനൊപ്പം പൂവന് കോഴിയുടെ രൂപത്തില്‍ ഭഗവതി പുറപ്പെട്ടു വന്നെന്നാണ് ഐതിഹ്യം. വിഷ്ണു പ്രതിഷ്ഠ മാത്രമാണുണ്ടായിരുന്ന പഴയന്നൂര്‍…
Read Moreകേരളത്തിൽ ആനകളുടെ എണ്ണം കുറയുന്നു ! നാലു വർഷത്തിനിടെ ചരിഞ്ഞത് 75 ആനകൾ ! കോവിഡിനു ശേഷം ആനകളിൽ അസ്വസ്ഥത വർധിച്ചുവെന്ന് പഠനം…
പോൾ മാത്യുതൃശൂർ: കാടിറങ്ങി ആനകൾ കൂട്ടത്തോടെ നാട്ടിലെത്തുന്പോൾ പരിശീലനം കിട്ടിയ നാട്ടാനകളുടെ എണ്ണം കുറയുന്നു. നാലു വർഷത്തിനിടെ 75 ആനകളാണ് ചരിഞ്ഞത്. 2018ൽ കേരളത്തിൽ 521 ആനകൾ ഉണ്ടായിരുന്നത് ഇപ്പോൾ 446 ആയി ചുരുങ്ങി. ഓരോ വർഷവും ആനകളുടെ എണ്ണം കുറയുകയാണ്. ഏറ്റവും കൂടുതൽ ആനകൾ ചരിഞ്ഞത് 2021ലാണ്- 29 എണ്ണം. 2018ൽ മൂന്ന്, 2019ൽ 20, 2020ൽ 20, 2021ൽ 29, 2022ൽ ഇതുവരെ മൂന്ന് എന്നിങ്ങനെ ആനകൾ കുറഞ്ഞു. ഏറ്റവും കൂടുതൽ ആനകൾ കുറഞ്ഞത് തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ്.പൂരങ്ങളുടെയും ഉത്സവങ്ങളുടെയും സീസണ് എത്തിയതോടെ എഴുന്നള്ളിക്കാൻ ആനകളെ കിട്ടാനില്ലാത്ത സാഹചര്യമാണ് ഇപ്പോൾ. സർക്കാരിന്റെയും ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലുള്ള ആനകൾ പലതിനെയും എഴുന്നള്ളിപ്പുകൾക്ക് നൽകാറില്ല. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഉത്സവങ്ങൾ ഏറെയും. ഈ മാസങ്ങളിൽ ആനകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഏറെ പണിപെട്ടാണ്. ആനകൾ അസ്വസ്ഥരാകുന്നതും ഭീഷണി…
Read Moreആനയുടെ പാല് കുടിക്കാന്‍ ശ്രമിച്ച് മൂന്നു വയസുകാരി ! സഹകരണവുമായി പിടിയാനയും; വീഡിയോ തരംഗമാവുന്നു…
പിടിയാനയുടെ പാല് കുടിക്കാന്‍ ശ്രമിക്കുന്ന മൂന്നു വയസുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. ഗുവാഹത്തിയില്‍ നിന്നുള്ളതാണ് കൗതുകം നിറയ്ക്കുന്ന ഈ ദൃശ്യങ്ങള്‍. ഹര്‍ഷിത എന്ന് പേരുള്ള കുറുമ്പി കുരുന്നാണ് ആനയുടെ പാല് കുടിക്കാന്‍ ശ്രമം നടത്തുന്നത്. അതേസമയം, കുരുന്നിന്റെ ഇഷ്ടാനുസരണം ആനയും നിന്നു കൊടുക്കുന്നുണ്ട്. ഹര്‍ഷിത തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ 54 വയസ്സുള്ള പിടിയാനയില്‍ നിന്നാണ് പാല് കുടിക്കുന്നത്. ഹര്‍ഷിതയുടെ മുത്തച്ഛന് നാഗാലാന്‍ഡില്‍ നിന്ന് കൊണ്ടു വന്നതാണ് ബിനു എന്ന ആനയെ. ഹര്‍ഷിത കൂടുതല്‍ സമയം ചിലവഴിക്കുന്നത് ബിനുവിനൊപ്പം തന്നെയാണ്. ബിനു ഹര്‍ഷിതയെ ചുമലിലേറ്റി ഗ്രാമം മുഴുവന്‍ ചുറ്റിക്കറങ്ങാറുമുണ്ട്. കുട്ടി പാല് കുടിക്കാനായി അകിട് പിടിക്കുമ്പോള്‍ അതിന് അനുവദിച്ച് കൊണ്ട് ആന പിന്നോട്ട് നീങ്ങുന്നതും വിഡിയോയില്‍ കാണാം. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഇതുപോലൊരു വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നാണ് പലരും…
Read Moreഅയ്യയ്യേ നാണക്കേട് ! നേരെ പാഞ്ഞടുത്ത പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന് നാട്ടില്‍ സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം….
കുളിപ്പിക്കാനുള്ള ഒരുക്കള്‍ക്കിടെ നേരേ പാഞ്ഞുവന്ന പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന് നാട്ടിനെ മുള്‍മുനയിലാക്കിയത് അഞ്ചുമണിക്കൂര്‍. നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്താതിരുന്ന ആനയെ ഒടുവില്‍ ടാപ്പര്‍ ഉപയോഗിച്ചാണ് വരുതിയിലാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വെട്ടിക്കവല ശ്രീമഹാദേവര് ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന കൊമ്പന് നെടുമണ്‍കാവ് മണികണ്ഠനാണ് വിരണ്ടോടിയത്. ക്ഷേത്രവളപ്പിലെ തെങ്ങില്‍ തളച്ചിരുന്ന ആനയെ രാവിലെ കുളിപ്പിക്കാനായി അഴിക്കുന്നതിനിടയിലിലാണ് പൂച്ച വന്നതും വിരണ്ടോടിയതും. ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടിയ ആന എം.സി റോഡില്‍ സദാനന്ദപുരം കക്കാട് ഭാഗത്തെത്തി. എം.സി റോഡില്‍ മൂന്ന് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. റോഡരികില്‍ നിന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരുമടക്കം നാട്ടുകാരും ഭയന്നോടി. റോഡിലൂടെ വാഹനങ്ങളിലെത്തിയവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടിയൊളിച്ചു. എന്നാല്‍ ഓടുന്നതിനിടെ ഒരു വാഹനം പോലും ആന തട്ടിമറിച്ചിട്ടില്ല. മറ്റ് നാശനഷ്ടങ്ങളുമുണ്ടാക്കിയില്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ ആനയെ കാണാനെത്തിയത് തലവേദനയായി. ഇവരെ തടയാന്‍ കൊട്ടാരക്കര പോലീസ്…
Read Moreകരകവിഞ്ഞ് ഭീകരരൂപം പ്രാപിച്ച നദിയുടെ നടുവില്‍പ്പെട്ട് കാട്ടാന ! പിന്നെ സംഭവിച്ചത്;വീഡിയോ കാണാം…
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവില്‍ കുടുങ്ങിയ കാട്ടാന ഒടുവില്‍ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് നീന്തി കരയ്ക്ക് കയറുകയായിരുന്നു. സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കനത്തമഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന നദിയുടെ നടുക്ക് കാട്ടാന നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാന ഒടുവില്‍ നീന്തി കാട് കയറിയതായി സുരേന്ദര്‍ മെഹ്റ അറിയിച്ചു.
Read Moreഒരു നാട്ടില്‍ രണ്ട് ആന വേണ്ട ! ബസ് തടഞ്ഞ് ചില്ല് അടിച്ചു തകര്‍ത്ത് കൊമ്പന്; ധൈര്യം കൈവെടിയാതെ ഡ്രൈവര്‍;വീഡിയോ കാണാം…
തമിഴ്നാട്ടില്‍ ഒറ്റയാന് ആന ബസ് അക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബസിന്റെ ചില്ല് തകര്‍ത്ത് നില്ക്കുന്ന ആനയെ കണ്ട് പന്തിക്കേട് തോന്നിയ ബസ് ഡ്രൈവര്‍ , വാഹനം നിര്‍ത്തിയിട്ട് യാത്രക്കാരെ പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൊടഗിരിയില്‍ നിന്ന് മേട്ടുപാളയത്തേയ്ക്ക് ബസ് പോകവേയാണ് നടുറോഡിലേക്കിറങ്ങിയ ആന ബസിനു നേരെ പാഞ്ഞടുത്തത്. ആനയെ കണ്ടതോടെ ബസ് ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആന വിടാന്‍ കൂട്ടാക്കാതെ പിന്നാലെ പാഞ്ഞുവന്നു. ആന വരുന്നത് കണ്ട് നിര്‍ത്തിയിട്ട ബസില്‍ കൊമ്പ് കൊണ്ടാണ് ആന ചില്ല് തകര്‍ത്തത്. ആന പിന്മാറാന് ഒരുക്കമില്ലാതെ നില്‍ക്കുന്നത് കണ്ട് പന്തിക്കേട് തോന്നിയ ഡ്രൈവര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഡ്രൈവര്‍ ബസിലെ യാത്രക്കാരോട് പുറത്തേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ടുപോകുന്ന ബസാണ് ആന ആക്രമിച്ചത്. സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ…
Read More